1 GBP = 106.65
breaking news

വിദേശമണ്ണിലെ റണ്‍വേട്ടയില്‍ ചരിത്രനേട്ടം; സച്ചിനെയും പിന്നിലാക്കി കോലി

വിദേശമണ്ണിലെ റണ്‍വേട്ടയില്‍ ചരിത്രനേട്ടം; സച്ചിനെയും പിന്നിലാക്കി കോലി

ഏകദിനങ്ങളില്‍ വിദേശത്ത് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി. ഇന്ന് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 11 റണ്‍സെടുത്തതോടെ കോലി ഏകദിനങ്ങളില്‍ വിദേശത്ത് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.

കരിയറില്‍ 43 ഏകദിന സെഞ്ചറികള്‍ നേടിയിട്ടുള്ള കോലി ഇതില്‍ 20 ഉം നേടിയത് വിദേശത്താണ്. 24 വര്‍ഷം നീണ്ട കരിയറില്‍ 49 ഏകദിന സെഞ്ചുറികളുള്ള സച്ചിന് പോലും 12 സെഞ്ചുറികള്‍ മാത്രമാണ് വിദേശത്തുള്ളത്.

വിദേശത്ത് 108 മത്സരങ്ങളില്‍ നിന്ന് 5066 റണ്‍സാണ് ഏകദിന റണ്‍വേട്ടയില്‍ നേടിയത്.എന്നാൽ വിദേശത്ത് കോലിയെക്കാള്‍ 39 മത്സരങ്ങള്‍ അധികം കളിച്ച സച്ചിന്‍ 147 മത്സരങ്ങളില്‍ നിന്നാണ് 5065 റണ്‍സെടുത്തത്.

145 മത്സരങ്ങളില്‍ 4520 റണ്‍സെടുത്ത എം എസ് ധോണിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 117 മത്സരങ്ങളില്‍ 3998 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡ് നാലാമതും 110 മത്സരങ്ങളില്‍ 3468 റണ്‍സെടുത്തിട്ടുള്ള സൗരവ് ഗാംഗുലി അഞ്ചാമതുമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more