1 GBP = 106.65
breaking news

പരാജയപ്പെടാനും അവകാശമുണ്ട്’; കോലിയുടെ മോശം ഫോമിൽ പ്രതികരിച്ച് വാർണർ

പരാജയപ്പെടാനും അവകാശമുണ്ട്’; കോലിയുടെ മോശം ഫോമിൽ പ്രതികരിച്ച് വാർണർ

ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോലിയുടെ മോശം ഫോമിൽ പ്രതികരിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. കോലിക്ക് പരാജയപ്പെടാൻ അവകാശമുണ്ടെന്ന് വാർണർ പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തകൻ ബോറിയ മജുംദാറിൻ്റെ ബാക്ക്‌സ്റ്റേജ് വിത്ത് ബോറിയ എന്ന ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു വാർണർ.

“കഴിഞ്ഞ ഏതാനും വർഷമായി കോലിയുടെ ഫോമിനെ കുറിച്ച് പലരും പറയുന്നു. നമ്മൾ ഒരു മഹാമാരിക്കാലത്തിലൂടെയാണ് കടന്നു പോയത്. കോലിക്ക് കുഞ്ഞ് ജനിച്ചതേയുള്ളു. എത്രമാത്രം മികവ് കോലിക്കുണ്ടെന്ന് മാത്രമാണ് നമ്മൾ കണ്ടത്. പരാജയപ്പെടാനും കോലിക്ക് അവകാശമുണ്ട്. ചെയ്യുന്നതിലെല്ലാം മികവ് കാണിച്ചിരുന്നതിലൂടെ നിങ്ങൾ തോൽക്കാനുള്ള അവകാശവും നേടി.”- വാർണർ പറഞ്ഞു.

രണ്ട് വർഷത്തിലധികമായി വിരാട് കോലി ഒരു സെഞ്ചുറി നേടിയിട്ടില്ല. താരത്തിൻ്റെ ഫോമൗട്ട് ഇന്ത്യക്ക് ആശങ്കയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more