1 GBP = 105.49

അനുമതിയില്ലാതെ നയതന്ത്ര പാർസൽ വിട്ടുനൽകൽ; മറുപടി നൽകേണ്ടത് കസ്റ്റംസ്: കെ ടി ജലീൽ

അനുമതിയില്ലാതെ നയതന്ത്ര പാർസൽ വിട്ടുനൽകൽ; മറുപടി നൽകേണ്ടത് കസ്റ്റംസ്: കെ ടി ജലീൽ

നയതന്ത്ര പാർസൽ സംബന്ധിച്ച് പ്രോട്ടോക്കോൾ ഓഫീസറുടെ വിശദീകരണത്തിന് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. മറുപടി പറയേണ്ടത് കസ്റ്റംസാണെന്ന് മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി. പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതിയില്ലാതെ പാർസൽ കസ്റ്റംസ് എങ്ങനെ വിട്ടുകൊടുത്തുവെന്ന് വിശദീകരണം നല്‍കണം.

സംഭവം ഏത് ഏജൻസിയും അന്വേഷിക്കട്ടെ, ആശങ്കയില്ലെന്നും മന്ത്രി. പാക്കേജുകളെന്നും താൻ കൈകൊണ്ട് തൊട്ടിട്ടില്ല. കൃത്യമായ ഇടങ്ങളിൽ എത്തിച്ചു. വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ വരുന്ന ലഗേജുകൾക്ക് പ്രോട്ടോക്കോൾ ആവശ്യമില്ല. ഉദ്യോഗസ്ഥരുമായുള്ള സൗഹൃദത്തിന്റെ പേരിൽ കൊണ്ടുവരുന്നതാണെന്നും ഇതിന് വിശദീകരണം ആവശ്യമെങ്കിൽ നൽകേണ്ടത് കോൺസുലേറ്റ് ജനറലെന്നും കെ ടി ജലീൽ. ഇത്തരത്തിൽ സമ്മാനങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും അനൗദ്യോഗികമായ വല്ലതും നടന്നിട്ടുണ്ടെങ്കിൽ മറുപടി നൽകേണ്ടത് കസ്റ്റംസാണെന്നും മന്ത്രി.

അതേസമയം കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ വെളിപ്പെടുത്തിയിരുന്നു. കസ്റ്റംസിനെ ഇക്കാര്യം അറിയിച്ചത് പ്രോട്ടോക്കോൾ ഓഫീസർ ബി സുനിൽ കുമാറാണ്. വിശദീകരണം നൽകിയത് പോസ്റ്റ് മുഖേനയും ഇ മെയിൽ മുഖാന്തരവും. എൻഐഎയ്ക്കും പ്രോട്ടോക്കോൾ ഓഫീസർ ഉടൻ മറുപടി നൽകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കൂടുതൽ പ്രതിരോധത്തിലാക്കിയായിരുന്നു മറുപടി.

നയതന്ത്ര പാഴ്‌സലിന് അനുമതി നൽകുന്നത് പ്രോട്ടോക്കോൾ ഓഫീസറാണ്. പ്രോട്ടോക്കോൾ ഓഫീസറുടെ സമ്മത പത്രം നൽകിയാലാണ് പാഴ്‌സൽ വിട്ടുനൽകുക. വിട്ടുനൽകിയതിന് ശേഷം രേഖ പ്രോട്ടോക്കോൾ ഓഫീസറിന് തിരിച്ച് നൽകുകയും ചെയ്യുണമെന്നാണ് ചട്ടം. എന്നാൽ നയതന്ത്ര പാഴ്‌സലായാണ് മതഗ്രന്ഥങ്ങളെത്തിയതെന്നായിരുന്നു കെ ടി ജലീൽ പറഞ്ഞിരുന്നത്. ദുബായ് കോൺസുലേറ്റിന് മതഗ്രന്ഥം നൽകിയെന്ന് മന്ത്രി കെ.ടി.ജലീൽ സമ്മതിച്ചിരുന്നു. സിഅപ്പ് റ്റ് എന്ന സ്ഥാപനം വഴിയാണ് മത ഗ്രന്ഥനങ്ങൾ വിതരണം ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more