1 GBP = 106.67

ടി20 ലോകകപ്പ് തിയതി പ്രഖ്യാപിച്ച് ഐസിസി

ടി20 ലോകകപ്പ് തിയതി പ്രഖ്യാപിച്ച് ഐസിസി

കൊറോണ വൈറസ് പാന്‍ഡെമിക് മൂലം ഓസ്ട്രേലിയയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ടി 20 ലോകകപ്പ് മാറ്റിവച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. സാധ്യമായ എല്ലാ വഴികളും കണ്ടെത്തുന്നതിനായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റിന്റെ പരമോന്നത സമിതി ഒന്നിലധികം മീറ്റിംഗുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ തിങ്കളാഴ്ച നടന്ന ഏറ്റവും പുതിയ യോഗത്തില്‍ ആണ് ഈ നിഗമനത്തിലെത്തിയത്. ഇതേതുടര്‍ന്ന് അടുത്ത മൂന്നു വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള തിയതികളും ഐസിസി പ്രഖ്യാപിച്ചു.

പുരുഷന്മാരുടെ ടി20 ലോകകപ്പ് മത്സരങ്ങളുടെ തിയതികള്‍ ;

– ഐസിസി പുരുഷന്മാരുടെ ടി 20 ലോകകപ്പ് 2021 ഒക്ടോബര്‍-നവംബര്‍ 2021 ന് നടക്കും, ഫൈനല്‍ 2021 നവംബര്‍ 14 ന്

– ഐസിസി പുരുഷന്മാരുടെ ടി 20 ലോകകപ്പ് 2022 ഒക്ടോബര്‍-നവംബര്‍ 2022 ന് നടക്കും, ഫൈനല്‍ 2022 നവംബര്‍ 13 ന്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more