- യുക്മ മെഗാ സ്പോൺസർ ലൈഫ്ലൈൻ പ്രൊട്ടക്ടിൽ തൊഴിലവസരം; പ്രൊട്ടക്ഷൻ അഡ്വൈസർമാരെ തേടുന്നു
- നോർത്തേൺ അയർലൻഡിൽ മലയാളി യുവാവ് മരണമടഞ്ഞു
- വിൽറ്റ്ഷെയറിൽ ഇരിങ്ങാലക്കുട സ്വദേശി സേവ്യർ ലോനപ്പൻ നിര്യാതനായി
- റഷ്യയെ ആക്രമിച്ചാൽ യൂറോപ്പിന് അത് താങ്ങാനാവില്ല; റഷ്യൻ വിദേശകാര്യമന്ത്രി
- ബ്രിട്ടണിൽ സിഖ് ഡ്രൈവറെ ആക്രമിച്ച് ബസ് തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ
- യു.എസ്, ദക്ഷിണ കൊറിയ സഖ്യത്തിന് മുന്നറിയിപ്പുമായി വീണ്ടും ഉത്തര കൊറിയ
- 'ഗസ്സയിൽ നടക്കുന്നത് നീതീകരിക്കാനാവാത്ത വലിയ ദുരന്തം'; വിവാദങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി എഡ് ഷീരൻ
പ്രേക്ഷക ഹൃദയങ്ങളിൽ അഴകിന്റെ സ്വരവസന്തം തീർത്ത് സ്വിൻഡനിൽ നിന്നും അഡേൽ ബഷീർ – അലൻ ബഷീർ സഹോദരങ്ങളും ജാൻവി ജയേഷും…. “Let’s break it together” ലൈവ് ടാലന്റ് ഷോയിൽ ജൂലൈ 2 വ്യാഴം 5 PM ന് സംഗീതാസ്വാദനത്തിന്റെ പുതിയ രൂപ ഭാവങ്ങളിൽ പാട്ടിന്റെ പുതുമഴയായി പെയ്യാൻ ബർമിങ്ഹാമിൽ നിന്ന് കെവിൻ തോമസ് – ബെനീറ്റ തോമസ് സഹോദരങ്ങൾ….
- Jul 01, 2020
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
യുക്മ സാംസ്കാരിക വേദി ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ന്റെ ഇന്നലത്തെ ലൈവിൽ, വാദ്യമേളങ്ങളുടെ സംഗീതം നിറഞ്ഞ ആഘോഷ സന്ധ്യയിൽ പാട്ടിന്റെ പാലാഴി തീർത്ത് അഡേൽ ബഷീറും അലൻ ബഷീറും ജാൻവി ജയേഷും പ്രേക്ഷക ഹൃദയങ്ങളിൽ ആഹ്ളാദാരവമായി പെയ്തിറങ്ങി. യു കെ സമയം 5 PM ന് തുടങ്ങി ഒരു മണിക്കൂറിലധികം നീണ്ട് നിന്ന ഷോയിൽ ലോകമെമ്പാടും നിന്നുള്ള നിരവധിയാളുകളാണ് പ്രേക്ഷകരായെത്തിയത്. മലയാളം, ഇംഗ്ളീഷ്, കർണാട്ടിക് ഗാനങ്ങൾ ശ്രുതി മധുരമായി ആലപിച്ചതിലൂടെ അഡേലും ഡ്രംസിലെ മാന്ത്രിക പ്രകടനത്തിലൂടെ അലനും പ്രേക്ഷക മനസ്സുകളിൽ ചേക്കേറി. “കദളി വാഴ കൈയ്യിലിരുന്ന് ” എന്ന ഗാനത്തിന് ചുവടുകൾ വെച്ച കൊച്ച് ജാൻവി പൂവിളി പൂവിളി എന്ന ഗാനം തന്റെ മനോഹരമായ കുഞ്ഞു ശബ്ദത്തിൽ പാടിയും കാഴ്ചക്കാരുടെ ഹൃദയങ്ങൾ കീഴടക്കി.

പട്ടം പോലെ എന്ന സിനിമയിൽ എം.ജയചന്ദ്രൻ സംഗീതം ചെയ്ത മഴയെ തൂമഴയെ എന്ന മനോഹര ഗാനം ആലപിച്ച് കൊണ്ട് അഡേൽ തുടങ്ങി വെച്ച ഷോയിൽ, 1980 ൽ ഓസ്ട്രേലിയൻ റോക്ക് ബാൻഡ് AC / DC പാടിയ “ബാക്ക് ഇൻ ബ്ളാക്ക്” എന്ന ഗാനം ഡ്രംസിൽ വായിച്ച് അലനും കൂട്ട് ചേർന്നു. “സദാ പാലയ സാരസാക്ഷി” എന്ന ക്ളാസ്സിക്കൽ ഗാനം ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച അഡേലിന് ഡ്രംസിൽ ഒപ്പത്തിനൊപ്പം നിന്ന അലൻ പൂർണ്ണ പിന്തുണയേകി. അഡേൽ പാടി അലനും ജാൻവിയും കൂട്ട് ചേർന്ന “കാന്താ ഞാനും വരാം തൃശ്ശൂർ പൂരം കാണാൻ” എന്ന അടിപൊളി ഗാനം പാടി അവസാനിപ്പിച്ച ഷോ ഇതിനോടകം ആയിരക്കണക്കിന് സംഗീത പ്രേമികളാണ് കണ്ടത്. അവസാന ഗാനം പാടുന്നതിന് മുൻപായി ലൈവിൽ വന്ന അഡേൽ – അലൻ സഹോദരങ്ങളുടെ മാതാപിതാക്കൾ റഫീക് ബഷീർ – ഡോ. ഫെബിൻ ബഷീർ, ജാൻവിയുടെ മാതാപിതാക്കൾ ജയേഷ് കുമാർ – അനു ചന്ദ്ര എന്നിവർ ഈ ലൈവ് ഷോയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി നേതൃത്വം കൊടുക്കുന്ന യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്കും ഷോയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്ന ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു.

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ജൂലൈ 2 വ്യാഴാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് പിയാനോയിലും വയലിനിലും സംഗീതത്തിന്റെ മിന്നലൊലികൾ തീർക്കുന്ന ബർമിങ്ഹാമിൽ നിന്നുള്ള കെവിൻ തോമസ് – ബെനീറ്റ തോമസ് സഹോദരങ്ങളാണ്.
വളരെ ചെറിയ പ്രായം മുതൽ പിയാനോ പരിശീലനം തുടങ്ങിയ കെവിൻ, ബർമിങ്ഹാമിലെ സെന്റ്. ജോൺ ഹെൻറി ന്യൂമാൻ കാത്തലിക് കോളേജിലെ GCSE വിദ്യാർത്ഥിയാണ്. യുക്മ കലാമേള, ബൈബിൾ കലോത്സവം തുടങ്ങി നിരവധി വേദികളിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള കെവിൻ സ്കൌട്ടിലും അംഗമാണ്. പ്രാദേശിക ഫുട്ബോൾ, ബാഡ്മിന്റൺ ടീമുകളിൽ കളിക്കുന്ന ഈ 16 വയസ്സ്കാരൻ മാർഷ്യൽ ആർട്സിലും പരിശീലനം തുടരുന്നു.
വയലിനിൽ മാസ്മരിക പ്രകടനം നടത്തുന്ന ബെനീറ്റ കെവിന്റെ ഇളയ സഹോദരിയാണ്. ബർമിങ്ഹാം സെന്റ്. പോൾസ് ഗേൾസ് സ്കൂളിൽ ഇയർ 9 വിദ്യാർത്ഥിനിയായ ഈ കലാകാരി നല്ലൊരു ഡാൻസർ കൂടിയാണ്. വളരെ ചെറിയ പ്രായം മുതൽ വയലിൻ പരിശീലനവും നൃത്ത പരിശീലനവും തുടങ്ങിയ ഈ മിടുക്കി നല്ലൊരു ഗായികയുമാണ്. യുക്മ റീജിയണൽ കലാമേള, ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ സമ്മാനാർഹയാണ് ഈ കൌമാര പ്രതിഭ. ജൂലൈ 2 വ്യാഴം 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) “LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയിൽ പ്രേക്ഷകർക്ക് ശ്രുതി മധുര വസന്തത്തിന്റെ ആനന്ദവേള തീർക്കാൻ എത്തുകയാണ് കെവിൻ – ബെനീറ്റ സഹോദരങ്ങൾ. യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ ബർമിങ്ഹാം BCMC അംഗങ്ങളായ തോമസ് ജോസഫ് – ഷീബ തോമസ് ദമ്പതികളുടെ മക്കളാണ് ഈ കൌമാര പ്രതിഭകൾ.

യുക്മ സാംസ്കാരിക വേദിയുടെ “LET’S BREAK IT TOGETHER” എന്ന ലൈവ് ടാലന്റ് ഷോയിൽ പ്രേക്ഷകരെ ആനന്ദിപ്പിക്കുവാൻ എത്തുന്ന കെവിൻ – ബെനീറ്റ സഹോദരങ്ങൾക്ക് മുഴുവൻ സംഗീതാസ്വാദകരുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് ( 07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് ( 07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:

സംസ്ഥാനത്ത് സ്വർണ വില കൂടി; ഇന്ന് ഒരു പവന് വില 1,13,480 രൂപ, വെള്ളി വില ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപയാണ...Kerala
ലോക ചാമ്പ്യൻമാരെ അവസാന ഓവര്‍ വരെ വിറപ്പിച്ച് ജപ്പാന് വീണു; ആവേശപ്പോരില്‍ ഇന്ത്യയുടെ ജയം രണ്ട് റണ്‍സ...
ടോക്കിയോ: ജപ്പാനെതിരായ ടി20 മത്സരത്തില്‍ ഇന്ത്യക്ക് 2 റണ്‍സിന്റെ നാടകീയ ജയം. മഴ മൂലം അഞ്ചോവര്‍ വീത...Latest News
മാസപ്പടി കേസ്: അന്വേഷണത്തിന് സർക്കാരിൻ്റെ പച്ചക്കൊടി, പിണറായിക്കും റിയാസിനും വീണക്കുമെതിരെ എസ്ഐടി അന...
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. പ്രതിപക്...Kerala
‘മുഖ്യമന്ത്രിക്ക് സൗജന്യമായി ചാറ്റേര്‍ഡ് വിമാനം സജ്ജമാക്കിക്കൊടുത്തത് കര്‍ണാടക മന്ത്രിയുമായി ബന്ധപ്പ...
മുഖ്യമന്ത്രി വി ഡി സതീശന്റെ മലപ്പുറത്തേക്കുള്ള വിമാന യാത്ര വിവാദത്തില്‍.ചാര്‍റ്റേഡ് വിമാനത്തിന്റെ സ...Kerala
പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇ ഡി റിപ്പോര്‍ട്ട്: അന്വേഷണം നടത്താന്‍ നിര്‍ദേശം നല്കി ആഭ്യന്തരമന്ത...
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ ഡി ശിപാ...Kerala
അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
കൊച്ചി: അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോയുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്....Kerala
ജി. സ്പര്‍ജന്‍ കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍; സി.എച്ച്. നാഗരാജുവിന് മാറ്റം
തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ പദവിയില്‍ മാറ്റം. ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ഐ.ജി. സി.എച്ച്. ...Latest News
‘യുദ്ധ പാഠം’ അവസാനിച്ചോ? ഗസ്സയിലെ കുട്ടികള്‍ മൂന്ന് വര്‍ഷത്തിന് ശേഷം ക്ലാസ് മുറികളില്‍, പഠനം മുടങ്ങി...
ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പഠനം നിര്‍ത്തിവെക്കപ്പെട്ട ഗസ്സയിലെ വ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- സംസ്ഥാനത്ത് സ്വർണ വില കൂടി; ഇന്ന് ഒരു പവന് വില 1,13,480 രൂപ, വെള്ളി വില ഇടിഞ്ഞു തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,185 രൂപയായി വില. ഒരു പവന് കണക്കാക്കുമ്പോൾ 1,13,480 രൂപയാണ് വില വരുന്നത്. ഇന്നലെ ഉച്ചക്ക് സ്വർണ വില പവന് 800 രൂപ കുറഞ്ഞ് 1,13,360 രൂപയിലായിരുന്നു ക്ലോസ് ചെയ്തിരുന്നത്. അന്താരാഷ്ട്ര വിലയിൽ വരുന്ന മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വില കുറഞ്ഞു
- ലോക ചാമ്പ്യൻമാരെ അവസാന ഓവര്‍ വരെ വിറപ്പിച്ച് ജപ്പാന് വീണു; ആവേശപ്പോരില്‍ ഇന്ത്യയുടെ ജയം രണ്ട് റണ്‍സിന് ടോക്കിയോ: ജപ്പാനെതിരായ ടി20 മത്സരത്തില്‍ ഇന്ത്യക്ക് 2 റണ്‍സിന്റെ നാടകീയ ജയം. മഴ മൂലം അഞ്ചോവര്‍ വീതമാക്കി വെട്ടിക്കുറച്ച മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, അഞ്ചോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തപ്പോള്‍ ജപ്പാന് അഞ്ചോവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അക്സര്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ ജപ്പാന് ജയിക്കാന്‍ 8 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന ബെഞ്ചമിന്‍ ഡേവിസിനും അലക്സാണ്ടര്‍ ഷിരായിക്കും ബൗണ്ടറികളൊന്നും നേടാനാവാതിരുന്നതോടെ ജപ്പാന്
- മാസപ്പടി കേസ്: അന്വേഷണത്തിന് സർക്കാരിൻ്റെ പച്ചക്കൊടി, പിണറായിക്കും റിയാസിനും വീണക്കുമെതിരെ എസ്ഐടി അന്വേഷണം തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ എസ്ഐടി രൂപീകരിച്ചാണ് അന്വേഷണം നടക്കുക. മൂവർക്കുമെതിരെ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വിഡി സതീശനും വിഷയത്തിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐടി രൂപീകരിച്ചുള്ള അന്വേഷണത്തിന് തീരുമാനമെടുത്തത്. അന്വേഷണത്തിന്
- ‘മുഖ്യമന്ത്രിക്ക് സൗജന്യമായി ചാറ്റേര്‍ഡ് വിമാനം സജ്ജമാക്കിക്കൊടുത്തത് കര്‍ണാടക മന്ത്രിയുമായി ബന്ധപ്പെട്ട കമ്പനി’; ആരോപണവുമായി പ്രതിപക്ഷം മുഖ്യമന്ത്രി വി ഡി സതീശന്റെ മലപ്പുറത്തേക്കുള്ള വിമാന യാത്ര വിവാദത്തില്‍.ചാര്‍റ്റേഡ് വിമാനത്തിന്റെ സ്പോണ്‍സര്‍ഷിപ്പിനെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് മുഖ്യമന്ത്രി മുതലാളിമാരുടെ സൗജന്യം കൈപ്പറ്റുന്നു എന്ന് പ്രതിപക്ഷം. സൗജന്യമായി വിമാനം നല്‍കിയത് കര്‍ണാടക മന്ത്രി കെ.ജെ ജോര്‍ജിന്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയെന്നും ആരോപണം. എന്നാല്‍ വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ ഇതുവരെ മുഖ്യമന്ത്രിയോ ഓഫീസോ തയാറായിട്ടില്ല. ഇന്നലെയാണ് മലപ്പുറത്തെ ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ പറന്നുയര്‍ന്നത്. സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത
- പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇ ഡി റിപ്പോര്‍ട്ട്: അന്വേഷണം നടത്താന്‍ നിര്‍ദേശം നല്കി ആഭ്യന്തരമന്ത്രി; പന്ത് ഡിജിപിയുടെ കോര്‍ട്ടില്‍ തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇ ഡി ശിപാര്‍ശയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മകള്‍ വീണ ടി, ഭര്‍ത്താവും മുന്‍മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഡിജിപിക്കാണ് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. അന്വേഷണത്തിന്റെ സ്വഭാവം ഡിജിപി തീരുമാനിക്കും. പ്രാഥമിക അന്വേഷണം നടത്തണോ അതോ എഫ്ഐആര്‍ എടുത്ത ശേഷം അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കാനുള്ള അധികാരമാണ് ഡിജിപിക്ക് നല്‍കിയിരിക്കുന്നത് അന്വേഷണത്തിന് പ്രത്യേക
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ





click on malayalam character to switch languages