1 GBP = 129.63
breaking news

കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന് നവ സാരഥികള്‍

കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന് നവ സാരഥികള്‍

രഞ്ജിത്ത്കുമാര്‍, യുക്മ ന്യൂസ് ടീം

കംബ്രിഡ്ജ് മലയാളി അസോസിയേഷന് പുതിയ സാരഥികള്‍ . സെന്റ് തോമസ് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് രഞ്ജിത് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സജി വര്‍ഗീസ് 2017 18 കാലയളവിലേക്കുള്ള പ്രസിഡന്റായി സ്ഥാനമേറ്റു. പുതിയ വര്‍ഷത്തേക്കുള്ള പ്രവത്തനങ്ങള്‍ക്കു എല്ലാവരുടെയും സഹകരണം സജി വര്ഗീസ് അഭ്യര്‍ത്ഥിച്ചു. ഷിനു നായര്‍ സെക്രട്ടറിയായും ജോജി ജോസഫ് ട്രഷറായും പ്രിന്‍സ് ജേക്കബ് വൈസ് പ്രസിഡന്റായും സ്ഥാനമേറ്റു .

വനിതാ സാനിദ്ധ്യംകൊണ്ട് ഏറെ ശ്രദ്ധേയമാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി. എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബിന്‍സി റോജിമോന്‍ മഞ്ജു ബിനോയ് പ്രീതി ബിജു ആന്റണി ജോര്‍ജ്(സിബിച്ചന്‍ ) ബിനോയ് ഫ്രാന്‍സിസ് ചാള്‍സ് ജോസ് വര്ഗീസ് ചാക്കൊ(ജോഷി) സിനോയ് തോമസ് ചെറിയാച്ചന്‍ ജോസഫ് സാം എബ്രഹാം റോജിമോന്‍ സോണി ജോര്‍ജ് രഞ്ജിത് കുമാര്‍ തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനുകളില്‍ ഒന്നായ കേംബ്രിഡ്ജ് മലയാളി അസ്സോസിയേഷന്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും ഏറെ ശ്രദ്ധേയമാണ്. പുതുതായി ചുമതലയേറ്റ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അംഗങ്ങളുടെയും പൂര്‍ണ്ണ സഹകരണമുണ്ടാകണമെന്ന് സെക്രട്ടറി ഷിനു നായര്‍ അഭ്യര്‍ത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more