1 GBP = 106.80
breaking news

പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് മിനിമം വേതനം മണിക്കൂറിൽ പത്ത് പൗണ്ടായി ഉയർത്തുമെന്ന വാഗ്ദാനവുമായി ലേബർ പാർട്ടി

പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് മിനിമം വേതനം മണിക്കൂറിൽ പത്ത് പൗണ്ടായി ഉയർത്തുമെന്ന വാഗ്ദാനവുമായി ലേബർ പാർട്ടി

ലണ്ടൻ: ബ്രിട്ടനിൽ പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് മിനിമം വേതനം മണിക്കൂറിൽ പത്ത് പൗണ്ടായി ഉയർത്തുമെന്ന വാഗ്‌ദാനവുമായി ലേബർ പാർട്ടി രംഗത്ത് വന്നു. പ്രതിപക്ഷ നേതാവ് ജെറമി കോർബിനാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. നിലവിലെ നിരക്കായ £4.35 ഇരുപത്തിയഞ്ചു വയസ്സിന് താഴെയുള്ളവർക്ക് നൽകുന്ന £8.21 അപേക്ഷിച്ച് തുലോം കുറവാണെന്നും അദ്ദേഹം പറഞ്ഞു. 2020 ഓടെ 18 വയസ്സിന് താഴുള്ളവരുടെ നിലവിലെ വേതനനിരക്കിന് അന്ത്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ തന്നെ 25 വയസ്സിന് മുകളിലുള്ളവർക്ക് മിനിമം വേതനം പത്ത് പൗണ്ടാക്കുമെന്ന് ലേബർ പ്രഖ്യാപിച്ചിരുന്നു. അതിന് പുറമേയാണ് പുതിയ വാഗ്ദാനം. മിനിമം വേതന നിരക്കുകൾ ഏകീകരിക്കുക എന്നത് തന്നെയാണ് ലേബർ ലക്‌ഷ്യം വയ്ക്കുന്നത്. യുവജനങ്ങളെ ലക്ഷ്യമിട്ട് യൂണിവേഴ്‌സിറ്റി ഫീസുകളിൽ ഇളവ് വരുത്തുമെന്ന മുൻ വാഗ്ദാനങ്ങൾക്ക് പിന്നാലെയാണ് പുതിയ വാഗ്ദാനവും. മറ്റുള്ളവർ ചെയ്യുന്ന അതെ ജോലി തന്നെയാണ് 16, 17 വയസ്സുള്ളവരും ചെയ്യേണ്ടി വരുന്നത്, പിന്നെയെന്തിനാണ് മിനിമം വേതനത്തിൽ വിവേചനം എന്ന് അദ്ദേഹം ചോദിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more