- യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിണൽ കലാമേള ഒക്ടോബർ 21നു കവന്ററിയിൽ
- യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷന് ആവേശോജ്ജ്വലമായ തുടക്കം....
- ‘കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും’; സിപിഐഎമ്മിന് മറുപടിയുമായി സിപിഐ
- മാരുതിയുടെ ജിംനിയ്ക്ക് ടൊയോട്ടയുടെ ചെക്ക്; ലാൻഡ് ക്രൂയിസർ മിനി വരുന്നു
- ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ സ്മരണകളിൽ രാജ്യം
- ബന്ദിയാക്കി പീഡിപ്പിച്ചു; പണം ആവശ്യപ്പെട്ടു; ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ക്കെതിരെ പരാതിയുമായി 22കാരി
- കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്
ശ്രീ മുരുകേഷ് പനയറയുടെ ലഘു നോവല്‍ ‘ലൗലി വില്‍ഫ്രഡ്’ തുടരുന്നു; അദ്ധ്യായം അഞ്ച്
- Oct 02, 2016

‘ലൗലി വില്‍ഫ്രഡ്’
അദ്ധ്യായം അഞ്ച്
************************
വര്‍ക്കലയില്‍ വാവ് തുടങ്ങിക്കഴിഞ്ഞിരുന്നു.
നാഴിക വിനാഴികകള്‍ കണക്കാക്കി ബലി തര്‍പ്പണം തുടങ്ങുന്നത് ഓരോ വര്‍ഷവും ഓരോ സമയത്താണെന്നു എന്നെക്കാള്‍ പ്രായമുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
ആട്ടോറിക്ഷയില്‍ ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കവലയിലെ ആല്‍ത്തറ വരെ മാത്രമാണ് റിക്ഷ അനുവദിച്ചിരുന്നത്. പാപനാശം കടല്‍ത്തീരം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം കാല്‍നടയായി തന്നെ താണ്ടണം. തിരക്കിനിടയിലൂടെ ബദ്ധപ്പെട്ടു നടന്നെത്തുവാന്‍ സാധാരണയില്‍ കൂടുതല്‍ സമയം എടുക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.
“ഇനി നടത്തമാണ്….ഇന്നിനി കിടക്കയിലെത്തുവോളം ….. ഒരുക്കമാണോ നീയ്?”
ലൗലിയുടെ കരം ഗ്രഹിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
“ പിന്നെന്ത്? കേരളത്തിലെ ഊടുവഴികളിലൂടെ ഞാന്‍ നടന്നു നേടിയ അനുഭവത്തോളം മറ്റാരും നേടിയിട്ടുണ്ടാവില്ല ബസന്ത്.”
ലൗലിയുടെ സ്വരത്തില്‍ ആത്മ വിശ്വാസം സ്ഫുരിച്ചു.
ഞാന്‍ മുമ്പ് കണ്ട അനിതര സധാരണമാം വിധം ലജാവതിയായ അമേരിക്കന്‍ കന്യകയല്ല അവള്.
കാലിഫോര്‍ണിയയിലെ ജോഷ്വാ വൃക്ഷക്കൂട്ടങ്ങളുടെ ഇടയില്‍ ഒരു ചിത്രത്തിനായി പൂങ്കുലകള്‍ക്കൊപ്പം പോസ് ചെയ്തു കഴിഞ്ഞു നടക്കവേ ആരോടെന്നില്ലാതെ ഒരു മണ്ടിയെ പോലെ അവള് പുലമ്പിയത് ഞാന്‍ ഓര്‍മ്മിച്ചു. മെര്ലിന് മണ്റോയെപ്പോലെ ആ വിഡ്ഢിത്തം താനും ചെയ്യുമെന്ന് സൂചിപ്പിച്ച ചഞ്ചല ചിത്തയായ സ്വപ്നങ്ങളുടെ കൂട്ടുകാരി എന്നിടത്ത് നിന്ന് പ്രായവും അനുഭവങ്ങളുടെ പക്വതയും പാകപ്പെടുത്തിയ വനിതയുടെ പരിവേഷത്തിലേക്ക് ലൗലി വളര്‍ന്നു വികസിചിരിക്കുന്നുവല്ലോ. കാലം അന്യാദൃശ്യമായി ബിംബങ്ങളില്‍ നടത്തുന്ന അനിര്‍വ്വചനീയ അലങ്കാരങ്ങള്‍ കേവലം നഗ്ന നേത്രങ്ങള്‍ കൊണ്ടുമാത്രം കാണാന്‍ സാധിക്കാത്ത അത്ര സൂക്ഷ്മവും അതേസമയം ദൃശ്യ പരിധികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധം സ്ഥൂലവുമാണെന്ന് ഞാന്‍ ചിന്തിച്ചു. എന്തൊരു വിരോധാഭാസമാണിത് ?
ങേ!
എന്താണ് ഞാന്‍ ചിന്തിക്കുന്നത്.
ഇന്നാണല്ലോ ലൗലിയെ ഞാനാദ്യം കാണുന്നത്.
ഇതിനുമുമ്പ് ഞാനവളെ കണ്ടില്ലല്ലോ. കണ്ടിരുന്നില്ലല്ലോ.
കാണാന്‍ കഴിഞ്ഞിരുന്നില്ലല്ലോ.
പ്രജ്ഞയുടെ പന്ഥാവുകളില്‍ സ്ഥലജല വിഭ്രാന്തിയുടെ വിവര്ണ്ണജാലികകള് മുറുകകയാണോയെന്നുപോലും ഞാനപ്പോള്‍ സംശയിച്ചു.
എന്റെ ചിന്തകള്‍ അവള് അറിയില്ലല്ലോ എന്നുഞാന്‍ ആശ്വസിക്കുകയും ചെയ്തു.
പുരുഷ പ്രകൃതിയില്‍ സ്ത്രീ സംസര്ഗ്ഗവേളയില് പൊതുവേ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്ന കാപട്യത്തിന്റെ വ്യക്തിവല്ക്കരിക്കപ്പെട്ട ആലങ്കാരിക രൂപമാവുകയാണ് ഞെനെന്നും തിരിച്ചറിഞ്ഞു.
അതും അവലറിയുന്നില്ലല്ലോ എന്നുഞ്ഞാന്‍ സമാധാനിച്ചു.
നമ്മള് നടത്തം തുടരുകയായിരുന്നു.
നിതാന്ത പരിണാമം തുടരുന്ന അദൃശ്യ നിര്‍വ്വഹണങ്ങളിലും ചലനം ഗോചരമാണ് എന്ന സത്യമാണ് എന്റെ നടത്തം.
കണ്ടോ ഇവിടെ ‘എന്റെ’ എന്ന് ഞാന്‍ പറഞ്ഞത്.
എന്നെ നയിക്കുന്ന ശക്തിയായി ഒപ്പമുള്ള അവളെ താല്ക്കാലികമായിട്ടെങ്കിലും ‘ഞങ്ങള്‍’ എന്ന കൂട്ടായ്മയില്‍ കൂട്ടിയിണക്കാന്‍ ഈഗോ മുന്നിട്ടു നിന്ന് മുന്‍വിധിയോടെ വിലയിരുത്തുന്ന എന്റെ പുരുഷ ചേതന ഒരുക്കമല്ല.
അതും ഞാന്‍ തന്മയത്വത്തോടെ താമസ്കരിക്കും.
“ ബസന്ത് .. നീയെന്താ ചിന്തിക്കുന്നത്? നമ്മള് തീരത്ത് എത്തിയിരിക്കുന്നു. പതിനെട്ടു മിനിറ്റ് നാം നടന്നു. ഒന്നും മിണ്ടാതെ. നീയൊന്നും കാണാതെ.”
“ സോറി ലൗലി. ഞാനിടക്കിടെ ഇങ്ങനെയാണ്. എന്റെ മാത്രം ശരിയാണത്.”
“ എന്റെയും കൂടി. ആകയാലാണ് ഞാനൊപ്പമുള്ളത്. വരൂ ബാലിയിടൂ.”
“ ഒരക്ഷരം ഉരിയാടാതെ എനിക്ക് ബാലിയിടണം. പറ്റില്ലേ അത് ?”
“ പറ്റും. ഞാനും ബലിയിടുന്നു. മൌനമായി.”
ഞാനവളെ നോക്കി.
ആര്‍ക്കാണ് അവള് ബലിയിടുന്നത് എന്ന് ചോദിക്കേണ്ടതില്ല.
അവളുടെ കണ്ണുകള്‍ മറുപടി പറഞ്ഞു.
അവ സജലങ്ങള്‍ എന്ന് പറയാന്‍ പറ്റുമായിരുന്നില്ല. ആര്‍ദ്രത അവയില്‍ അധികരിച്ചു കണ്ടു.
കടല്‍ കോപം കൊണ്ടപോലെ ശകാരിച്ചു.
നമ്മള് ബലിയിട്ടു പോന്നു.
പരിമിതമായ സൌകര്യങ്ങളില്‍ നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി.
ലൗലി നനഞ്ഞ ചുരീദാര്‍ മാറ്റി അതുപോലെയുള്ള വേറൊന്നു ധരിച്ചു.
നിറം കുറേക്കൂടി കടുത്തതായിരുന്നു.
“ നീയെന്താ എന്നെയിങ്ങനെ നോക്കുന്നത്? ഭാരതത്തില്‍ സുരക്ഷിതയായി സഞ്ചരിക്കാന്‍ ഞാന്‍ കണ്ട കുറുക്കുവഴികളില്‍ ഒന്നാണ് ഈ വേഷം. എന്റെ കഴുത്തിലെ രക്ത ചന്ദന മാലയും അതുപോലെ ഒന്നാണ്. സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് വ്യക്തിയുടെ പ്രാഥമിക ഉത്തരവാടിത്വമാണ്.”
പ്രസ്താവനാ രൂപത്തില്‍ അവള് പറഞ്ഞ കാര്യങ്ങള്‍ക്ക് പേജുകളോളം നീളമുള്ള ഒരു സാമൂഹിക വിമര്‍ശന ലേഖനത്തിന്റെ ഉള്ക്കട്ടിയുണ്ടായിരുന്നു.
ഔപചാരികമായി ഇന്ത്യന്‍ പൌരത്വം നഷ്ടമായി എങ്കിലും ഭാരതീയനാണ് എന്നഭിമാനിക്കുന്ന എനിക്ക് ജാള്യത തോന്നി.
നമ്മള് പാടി പികഴ്ത്തുന്ന സാംസ്കാരിക പിന്നാമ്പുറങ്ങള്‍ എത്രമാത്രം ഋജുവാണെന്നുകൂടി ചിന്തിക്കണം എന്നല്ലേ അവള് പറയുന്നത്?
“ ഇനിയെന്താ പരിപാടി? നടക്കാം എന്നുനമ്മള്‍ വാഗ്ദത്തം ചെയ്തിരുന്നു.”
“ നടക്കാം. നീ പറയൂ ലൗലി. എങ്ങോട്ട്?”
“ കാപ്പില്‍ കടല്‍പ്പുറം വരെ നടക്കാം. കായലും കടലും കാണാം. കപ്പലണ്ടി തിന്നാം. എന്താ ?”
“ സമ്മതിച്ചു. എന്നാല്‍ വാ… നടക്കാം”
നമ്മള് നടന്നു തുടങ്ങി.
വഴിയില്‍ ഒരു പെട്ടിക്കടയില്‍ നിന്ന് രണ്ടുകുപ്പി വെള്ളം കൂടി വാങ്ങി.
നമ്മുടെ നടത്തക്ക് മനസ്സിന്റെ വേഗതയുണ്ടായിരുന്നു.
നേരെയുള്ള പാതയിലൂടെയല്ല നമ്മള് നടന്നത് .
മിസൗറിയിലെ ഹാനിബാളിനടുത്ത് റിവര്വ്യൂപാര്ക്കില് മിസ്സിസ്സിപ്പി നദിയെ നോക്കി നില്ക്കുന്ന വലിയ പ്രതിമയുടെ അരികോളം ഞാന്‍ നടന്നു. മാര്‍ക്ക്ട്വൈന്‍ എന്നോട് സംസാരിച്ചു. ഭീമാകാരനായ അദ്ദേഹത്തിന്റെ കൈകള്‍ ആനുപാതികമാല്ലാത്ത വിധം ശോഷിച്ചുപോയത് എന്തെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞില്ല. അന്നേരം കാലിഫോര്‍ണിയയില്‍ നിന്ന് പറന്നുവന്ന മണല്‍ക്കാറ്റ് എന്നെ കടന്നുപോയി. ആ കാറ്റിലും എനിക്ക് ലൗലിയെ മണത്തു. പിന്നെ ഞാന്‍ വീണ്ടും വര്‍ക്കല നിന്നും കാപ്പിലേക്കുള്ള പാതയില്‍ വന്നു ചേര്‍ന്നു. അപ്പോഴും ലൗലിയുടെ ഗന്ധം അരികിലുണ്ടായിരുന്നുവെന്ന് ഞാനറിഞ്ഞു. ആസ്കതിയില്ലാത്ത ഉന്മാദമുണര്‍ത്തുന്ന ഗന്ധം. അവള് എന്നോടൊപ്പം നടക്കുന്നു.
കുപ്പികളിലെ വെള്ളം പകുതിയോളം ഒഴിഞ്ഞിരുന്നു.
പകുതി ഒഴിഞ്ഞ കുപ്പികള്‍ പകുതി നിറഞ്ഞിരിക്കുന്നു.
കുപ്പി സൂചകം മാത്രമാണ്.
“ ബസന്ത് നമ്മള് കാപ്പില്‍ എത്തുകയാണ്. എനിക്കീ കടലും കായലും പരിരംഭണം ചെയ്യുന്ന ഭൂമി എന്തിഷ്ടമാണെന്നോ ..”
“അതെയോ? എനിക്കും അങ്ങനെ തന്നെ. നമ്മുടെ ചിന്തകള്‍ക്ക് ചിലപ്പോള്‍ സാമ്യമുണ്ട്.”
“ ചിന്തകളില്‍ സമാനത പ്രണയത്തിന് അത്യന്താപേക്ഷിതമാണ്. ലിംഗഭേദം പോലും അതിനനിവാര്യമല്ല എന്നിരിക്കുമ്പോഴും, അല്ലെ ?”
“അതെ. ഞാനിപ്പോള്‍ കാരോള്‍ ആന്‍ ഡഫിയുടെ കവിതകള്‍ ഓര്‍മ്മിക്കുന്നു. വിശേഷിച്ചും വാലന്റൈന്‍ എന്ന കവിത.”
“ സുന്ദരം. ഞാന്‍ നിനക്കൊരു ചന്ദ്രനെ സമ്മാനിക്കട്ടെ? വെളുത്ത താളില്‍ പൊതിഞ്ഞ്? കടുത്ത ഈ വെയിലില്‍ നീയതു കാനുമോ ബസന്ത്?”
അന്നേരം ഞാനവളുടെ കവിളില്‍ ചുംബിച്ചു.
എന്നിട്ട് ഞാന്‍ പറഞ്ഞു.
“നമുക്കൊരു ചന്ദ്രനെയുള്ളൂ ….ഒരേ ഒരെണ്ണം. അതിനു നിറമില്ല.”
എന്റെ ശബ്ദം ഞാന്‍ കരുതിയതിലും ദുര്‍ബ്ബലമായിരുന്നു.
“ നമുക്ക് നിറങ്ങളെ ചൊല്ലി തര്‍ക്കിക്കേണ്ട. പ്രണയം ചുവന്നിട്ടാണ് എന്നു പറഞ്ഞുവച്ചവര്ക്ക് തെറ്റിപ്പോയി. പ്രണയം നീലനിറമാണ്. നോക്കൂ കടലിനു നീലനിറം. കായലിലും. അവരുടെ പരിരംഭണം പോലും നീലമാണ്. കടലാണോ കായലാണോ പെണ്ണ്. പറയാമോ ബസന്ത്?”
“കടലല് സ്ത്രീയെന്നു എനിക്കുറപ്പാണ് ….”
“ ശരിതന്നെ. കായല്‍ സ്ത്രീയാണ് എന്നെനിക്കും ഉറപ്പാണ്.”
“ ശരിതന്നെ. പ്രണയത്തിന് ലിംഗഭേദമില്ല”
“ബസന്ത് എനിക്ക് വിശക്കുന്നു.”
അന്നേരം കപ്പലണ്ടി വില്‍ക്കുന്ന ചെക്കന് നമ്മുടെ അരികിലേക്ക് വന്നു.
അവനു കടലിന്റെ നിറമായിരുന്നു.
കൃഷ്ണന് ആ നിറമായിരുന്നു.
കൃഷ്ണന് ദളിതാനാണ് എന്ന് മംഗള്വ്യാസ് പറഞ്ഞത് ഞാനോര്‍മ്മിച്ചു.
ആ നിമിഷം ഞാന്‍ വത്സലയെ വീണ്ടും ഓര്‍മ്മിച്ചു.
സൂര്യന് ഇറക്കം തുടങ്ങിക്കഴിഞ്ഞു. ഉടനെ സന്ധ്യ വന്നെത്തും.
അപ്പോള്‍ ലൗലി പറഞ്ഞു.
“ നമുക്കിവിടെയിരുന്നു സന്ധ്യയെത്തുന്നത് കണ്ടുമടങ്ങാം….ഇരുള് കടുക്കുമ്പോള്‍ നമുക്ക് നിന്റെ വീട്ടിലേക്കു പോകാം….എന്താ…?”
“ സമ്മതിച്ചു. നമുക്കീ കരിങ്കല്ലില്‍ ഇരിക്കാം. ശിലാ രൂപികളായ സംസ്കാര പ്രതീകങ്ങളെക്കുറിച്ച് തര്‍ക്കിക്കാം. സന്ധ്യവരുമ്പോള് നിശ്ശബ്ദരാകാം.”
അവള് ചിരിച്ചു.
കടല്‍ക്കാറ്റ് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. ഞങ്ങള്‍ സന്ധ്യയെ കാത്തിരുന്നു.
ലൗലി വില്‍ഫ്രഡ് അദ്ധ്യായം ഒന്ന്
ലൗലി വില്‍ഫ്രഡ് അദ്ധ്യായം രണ്ടു
ലൗലി വില്‍ഫ്രഡ് അദ്ധ്യായം മൂന്ന്
ലൗലി വില്‍ഫ്രഡ് അദ്ധ്യായം നാല്
Latest News:
കാലത്തിന്റെ എഴുത്തകങ്ങള്‍ 11– (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
അനുഭവക്കനലുകളുടെ ആഴങ്ങള്‍ ‘നല്ല പുസ്തകങ്ങള്‍ വായിച്ചു അറിവ് നേടണം. അറിവില്ലെങ്കില്‍ ആത്മാവില...കാലത്തിന്റെ എഴുത്തകങ്ങള്‍10 – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
യാത്രകളുടെ ശേഷിപ്പുകൾ- തുടർച്ച ഫിന്‍ലാന്‍ഡ് യാത്രയുടെ അവസാനം യാത്രികന് ഹെല്‍സിങ്കിയുടെ സൗന്ദര്യ...കാലത്തിന്റെ എഴുത്തകങ്ങള്‍ 9– (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
യാത്രകളുടെ ശേഷിപ്പുകൾ- തുടർച്ച …. ഫിന്‍ലാന്‍ഡ് യാത്രാവിവരണ പുസ്തകമായ ‘കുഞ്ഞിളം ദ്വീപുകള്‍’ മലയാള...കാലത്തിന്റെ എഴുത്തകങ്ങള്‍ 8– (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
വിജ്ഞാനം എന്നത് പലപ്പോഴും യാത്രപുസ്തകങ്ങളില്‍ കടന്നു വരുമ്പോള്‍ വിരസമാകാറാണ് പതിവ്. ഒരു രാജ്യത്തെത്...കാലത്തിന്റെ എഴുത്തകങ്ങള്‍ 7– (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
യാത്രകളുടെ ശേഷിപ്പുകള്‍ ചില യാത്രകള്‍ ആത്മാവിലേക്ക് തിരിയുന്നു എന്ന് എഴുതിയത് വിഖ്യാതനായ എഴുത്തു...കാലത്തിന്റെ എഴുത്തകങ്ങള്‍ 6– (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
കവിതയുടെ അകംപൊരുള്‍ പ്രപഞ്ചത്തിലെ അതലസ്പര്‍ശിയായ താളബോധം നവരൂപം കൈക്കൊള്ളുന്ന കാഴ്ച കവിതയില്‍ മാ...കാലത്തിന്റെ എഴുത്തകങ്ങള്‍ 5– (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
കാരൂരിന്റെ ‘കാവല്ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍’ എന്ന നോവല്‍ ശ്രദ്ധിക്കുക. പ്രത്യക്ഷത്തില്‍ ഈ നോവലിന...കാലത്തിന്റെ എഴുത്തകങ്ങള്‍ 4– (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)
പൊതുവില്‍ കാരൂരിന്റെ സര്‍ഗാത്മരചനകള്‍ സംഭവിക്കുന്നത് ഗ്രാമനഗരങ്ങളിലാണ്. ഈ രണ്ടു സ്ഥലരാശികളിലുമായി ...
Post Your Comments Here ( Click here for malayalam )
Latest Updates
- ‘കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും’; സിപിഐഎമ്മിന് മറുപടിയുമായി സിപിഐ മൂന്നാറിലെ കയ്യേറ്റ ശ്രമം ദൗത്യസംഘം ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന സിപിഐഎം നിലപാടിനെതിരെ സിപിഐ. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുന്നുവെന്നാണ് സിപിഐ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രതികരണം. ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ ഏക്കറുകണക്കിന് ഭൂമി മാഫിയയുടെ കൈകളിലാണെന്നും കെ കെ ശിവരാമന് ഫേസ്ബുക്കില്‍ കുറിച്ചു. ‘ജില്ലയിലെ കയ്യേറ്റ മാഫിയയെ തളക്കണം. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും , ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യും വെട്ടും, കാലും വെട്ടും, നാവും
- മാരുതിയുടെ ജിംനിയ്ക്ക് ടൊയോട്ടയുടെ ചെക്ക്; ലാൻഡ് ക്രൂയിസർ മിനി വരുന്നു വാഹന വിപണിയിൽ ഏറെ തരംഗം സൃഷ്ടിച്ച മാരുതിയുടെ ജിംനിയ്ക്ക് വെല്ലുവിളി ഉയർത്താൻ ടൊയോട്ടയുടെ ലാൻഡ് ക്രൂയിസർ മിനി വരുന്നു. ജിംനി 5 ഡോറിന് എതിരാളിയായി ടൊയോട്ട ഒരു പുതിയ ലൈഫ്സ്റ്റൈൽ കോംപാക്റ്റ് ഓഫ്-റോഡർ വികസിപ്പിക്കുന്നതായാണ് റിപ്പോർട്ട്. ലാൻഡ് ക്രൂയിസർ മിനി എന്ന പേരിൽ പുറത്തിറങ്ങാൻ പോകുന്ന ഈ വാഹനം ഹൈബ്രിഡ്, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാകും. മാരുതി സുസുക്കി ജിംനി, മഹീന്ദ്ര ഥാർ തുടങ്ങി ലൈഫ്സ്റ്റൈൽ ഓഫ് റോഡർ വാഹനങ്ങളുമായി മത്സരിക്കുന്ന മോഡലായിരിക്കും ടൊയോട്ട ലാൻഡ് ക്രൂയിസർ
- ഇന്ന് ഗാന്ധി ജയന്തി; രാഷ്ട്രപിതാവിന്റെ സ്മരണകളിൽ രാജ്യം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. “മോഹൻദാസ് കരംചന്ദ് ഗാന്ധി ഇങ്ങനെ ഒരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ വരും തലമുറകൾക്ക് കഴിഞ്ഞെന്നു വരില്ല”-രാഷ്ട്രപിതാവിനെ കുറിച്ച് ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്നും ഗാന്ധിജിയുടെ സന്ദേശങ്ങളും ആ ജീവിതവും പ്രസക്തമാകുമ്പോൾ വീണ്ടും വീണ്ടും നമ്മൾ ഐൻസ്റ്റീൻ്റെ വാക്കുകൾ ഓർക്കുന്നു. ലോക നേതാക്കൾ രാജ്ഘട്ടിൽ
- ബന്ദിയാക്കി പീഡിപ്പിച്ചു; പണം ആവശ്യപ്പെട്ടു; ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ക്കെതിരെ പരാതിയുമായി 22കാരി ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവെ ഗാസിയാബാദില്‍ വച്ച് രണ്ട് പൊലീസുകാര്‍ തന്നെ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി പതിനായിരം രൂപ ആവശ്യപ്പെട്ടെന്നുമാണ് 22കാരിയുടെ പരാതി. സെപ്തംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ ഇരിക്കവെ പൊലീസുകാര്‍ പണം ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തി ബന്ദിയാക്കി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയെ തുടര്‍ന്ന് പൊലീസുകാരായ രാകേഷ് കുമാര്‍, ദിഗംബര്‍ കുമാര്‍, എന്നിവര്‍ക്കെതിരെയും പേരറിയാത്ത് മറ്റൊരു പൊലീസുകാരനെതിരെയും കേസെടുത്തിട്ടുണ്ട്. പാര്‍ക്കിലിരിക്കെ
- കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്. വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി നിര്‍ദേശം. എസി മൊയ്തീനെ വീണ്ടും വിളിപ്പിക്കാന്‍ നീക്കം. ഉടന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. കഴിഞ്ഞ മാസം 29ന് എംകെ കണ്ണന് ഇഡിയുടെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലുമായി കണ്ണന് സഹകരിക്കുന്നില്ലെന്നും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഇഡി പറഞ്ഞിരുന്നു. എന്നാല്‍ ഇഡിയുടെ വെളിപ്പെടുത്തലുകള്‍ എംകെ കണ്ണന് നിഷേധിച്ചു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമായിരുന്നു എന്നും

പതിനാലാമത് യുക്മ ദേശീയ കലാമേള 2023 നവംബർ 4 ന് ചെൽറ്റൻഹാമിൽ….ലോഗോ രൂപകല്പനക്കും നഗർ നാമകരണത്തിനും അപേക്ഷകൾ ക്ഷണിക്കുന്നു. /
പതിനാലാമത് യുക്മ ദേശീയ കലാമേള 2023 നവംബർ 4 ന് ചെൽറ്റൻഹാമിൽ….ലോഗോ രൂപകല്പനക്കും നഗർ നാമകരണത്തിനും അപേക്ഷകൾ ക്ഷണിക്കുന്നു.
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) പതിനാലാമത് യുക്മ ദേശീയ കലാമേള നവംബർ 4 ന് ചെൽറ്റൻഹാമിൽ വെച്ച് നടത്തുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ചെയ്തത് പോലെ ദേശീയ കലാമേളക്ക് അനുയോജ്യമായ ലോഗോ രൂപകൽപ്പന ചെയ്യുവാനും കലാമേള നഗറിന് ഉചിതമായ പേര് നിർദ്ദേശിക്കുവാനും യുക്മ ദേശീയ സമിതി അപേക്ഷകൾ ക്ഷണിക്കുന്നു. യുക്മ ദേശീയ കലാമേളയിലും ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരും ഉപയോഗിക്കുന്നതാണ്. ലോഗോയും പേരും സമർപ്പിക്കുവാനുള്ള

അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വനിതകളുടെ മത്സരത്തിൽ വീണ്ടും വിജയകിരീടം ചൂടി സ്കന്തോർപ്പ് പെൺകടുവകൾ….രണ്ടാം സ്ഥാനം അബർസ്വിത് മലയാളി അസ്സോസ്സിയേഷനും, മൂന്നാം സ്ഥാനം എൻ.എം.സി.എ നോട്ടിംഗ്ഹാമിനും….. /
അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി വനിതകളുടെ മത്സരത്തിൽ വീണ്ടും വിജയകിരീടം ചൂടി സ്കന്തോർപ്പ് പെൺകടുവകൾ….രണ്ടാം സ്ഥാനം അബർസ്വിത് മലയാളി അസ്സോസ്സിയേഷനും, മൂന്നാം സ്ഥാനം എൻ.എം.സി.എ നോട്ടിംഗ്ഹാമിനും…..
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോഥർഹാം മാൻവേഴ്സ് തടാകക്കരയെ പൂരപ്പറമ്പാക്കി മാറ്റി അഞ്ചാമത് കേരളപൂരം വള്ളംകളിക്ക് കൊടിയിറങ്ങി. വനിതകളുടെ ആവേശകരമായ പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്കന്തോർപ്പ് പെൺകടുവകൾ വിജയശ്രീലാളിതരായപ്പോൾ അബർസ്വിത് മലയാളി അസ്സോസ്സിയേഷൻ വനിതകൾ രണ്ടാം സ്ഥാനവും NMCA നോട്ടിംഗ്ഹാം വനിതകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കന്തോർപ്പ് പെൺകടുവകൾ തുടർച്ചയായ രണ്ടാം വർഷമാണ് വിജയത്തിലെത്തിയത്. വഞ്ചിപ്പാട്ടിന്റെ താളങ്ങൾ മാറ്റൊലിക്കൊണ്ട് നിന്ന മാൻവേഴ്സ് തടാകത്തിൽ രാവിലെ 10 മണി മുതൽ

ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ…. ബോൾട്ടന് രണ്ടാംസ്ഥാനം…. നോട്ടിംഹാം മൂന്നാമത് /
ജന സഹസ്രങ്ങളെ സാക്ഷിയാക്കി യുക്മ കേരളപൂരം വള്ളംകളി എസ് എം എ സാൽഫോർഡ് ചാമ്പ്യന്മാർ…. ബോൾട്ടന് രണ്ടാംസ്ഥാനം…. നോട്ടിംഹാം മൂന്നാമത്
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിൽ അഭിമാനനേട്ടവുമായി മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട്ക്ലബ്ബ് സാൽഫോർഡിൻ്റെ പുളിങ്കുന്ന് ചാമ്പ്യൻമാരായി. അത്യന്തം ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സാൽഫോർഡ് യുക്മ ട്രോഫിയിൽ മുത്തമിട്ടത്. മോനിച്ചൻ ക്യാപ്റ്റനായ ബി എം എ കൊമ്പൻസ് ബോട്ട്ക്ലബ്ബിൻ്റെ കാവാലം റണ്ണർ അപ്പ് കിരീടത്തിന് അവകാശികളായി. മൂന്നാം സ്ഥാനം സാവിയോ ജോസ് ക്യാപ്റ്റനായ

മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്….. പ്രശസ്ത സിനിമാ താരങ്ങൾ റോഥർഹാമിൽ ആവേശതിരകളുയർത്താൻ എത്തുന്നു /
മാൻവേഴ്സ് തടാകത്തിൽ പുളകം വിരിയിച്ചുകൊണ്ട് യുക്മ കേരള പൂരം വള്ളംകളി ഇന്ന്….. പ്രശസ്ത സിനിമാ താരങ്ങൾ റോഥർഹാമിൽ ആവേശതിരകളുയർത്താൻ എത്തുന്നു
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ഇന്ന് ആഗസ്റ്റ് 26 ശനിയാഴ്ച.യു കെ മലയാളി സമൂഹത്തിൻ്റെ എല്ലാ വഴികളും എല്ലാ കണ്ണുകളും ഷെഫീൽഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സത്തിലേക്ക്. ഇന്ന് രാവിലെ 8ന് യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഇന്ത്യയുടെയും ബ്രിട്ടൻ്റെയും പതാകൾ ഉയർത്തുന്നതോടെ പൂരാഘോഷം ആരംഭിക്കുകയായി. യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ പങ്കെടുക്കും. തുടർന്ന് ടീമുകളുടെ ജേഴ്സി വിതരണവും ബ്രീഫിങ്ങും നടക്കും. കൃത്യം

യുക്മ കേരളാപൂരം വള്ളംകളി തത്സമയം നിങ്ങളുടെ സ്വീകരണ മുറിയിലെത്തിക്കുവാൻ ഇക്കുറിയും മാഗ്നാവിഷൻ ടി വി… /
യുക്മ കേരളാപൂരം വള്ളംകളി തത്സമയം നിങ്ങളുടെ സ്വീകരണ മുറിയിലെത്തിക്കുവാൻ ഇക്കുറിയും മാഗ്നാവിഷൻ ടി വി…
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെയിൽ നടക്കുന്ന ഏറ്റവും വാശിയേറിയ വള്ളംകളിയുടെ തത്സമയ സംപ്രേക്ഷണം പ്രേക്ഷകരിലെത്തിക്കാൻ മാഗ്നാവിഷൻ ടിവിയുടെ ടീമംഗങ്ങൾ സുസജ്ജമായിക്കഴിഞ്ഞു. ഈ മത്സരത്തിന്റെ എല്ലാ ദൃശ്യങ്ങളും ഒപ്പിയെടുക്കാൻ 9 ക്യാമറകളാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്. മാൻവേഴ്സ് തടാകത്തിൽ നടക്കുന്ന ജലമാമാങ്കവും കലാപരിപാടികളും കാണുവാൻ മാഗ്നാവിഷൻ ടിവിയുടെ ആപ്പ്ളിക്കേഷൻ ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യുക. ആൻഡ്രോയിഡ്(google playstore), ആപ്പിൾ ഡിവൈസുകളിലും (Appstore), യപ്പ് ടിവിയിലും, www.magnavision.tv. എന്ന വെബ്സൈറ്റിലും, ഫേസ്ബുക് യുട്യൂബ് ചാനലുകളിലും തത്സമയം

click on malayalam character to switch languages