മുരളീ മുകുന്ദന്
മലയാളിയുടെ ഹൃദയം കീഴടക്കിയ ഭാവഗാനങ്ങള്‍, ദലമര്‍മ്മരമായി, ശ്രുതിലയ തരംഗണിയായി, ആസ്വാദ കര്‍ണ്ണപുടങ്ങളില്‍ ഇമ്പമീട്ടി ; ഇംഗ്ലണ്ടിലെ പല ഭാഗങ്ങളില്‍ നിന്നുള്ള ഗായികാഗായകന്മാരിലൂടെ പെയ്തിറങ്ങുന്ന ഗാനാലാപന വേദിയിലേക്ക് എല്ലാ സഹൃദയരേയും സ്വാഗതം ചെയ്തു കൊള്ളുന്നു …
ഈ വരുന്ന ശനിയാഴ്ച്ച ,മെയ് മാസം 27-ന് , വൈകീട്ട് 6.30 മുതല്‍ രാത്രി 10 മണി വരെ , ഈസ്റ്റ് ലണ്ടനിലുള്ള ട്രിനിറ്റി കമ്യൂണിറ്റി സെന്ററിലെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് , ശ്രുതിലയ സായാഹ്നം അരങ്ങേറുന്നത്…
അവരവരുടെ തട്ടകങ്ങളിലും, മറ്റുള്ള ഗാനാലാപന രംഗമണ്ഡപങ്ങളിലും – മികവ് തെളിയിച്ചിട്ടുള്ള, ഇംഗ്ലണ്ടിലെ വിവിധ ദേശങ്ങളില്‍ വസിക്കുന്ന മലയാളികളുടെ പ്രിയ ഗായികാഗായകരില് കുറച്ച് പേര് ഒത്ത് കൂടി ; മാഞ്ചസ്റ്ററിലെ സ്റ്റോക്പോര്ട്ടിലുള്ള അലക്സ് കണിയാമ്പറമ്പിലിന്റെ നേതൃത്വത്തിലാണ് , അന്നീ സംഗീത വിരുന്നായ ‘ശ്രുതിലയ സായാഹ്നം’ സംഘടിപ്പിക്കുന്നത് …

ഔപചാരികമായ ചടങ്ങുകളൊന്നുമില്ലാതെ, ഗൃഹാതുരത്വമുണര്‍ത്തുന്ന മലയാളത്തിലെയും, ഹിന്ദിയിലെയും ഭാവഗാനങ്ങള്‍ മാത്രമുള്ക്കൊള്ളിച്ചുകൊണ്ടുള്ള ഈ പരിപാടിയില്‍ പ്രവേശനം തികച്ചും സൌജന്യമാണ്.
ഇതില്‍ പങ്കെടുക്കുന്ന കലാകാരന്മാര് :-
ഷെഫീല്‍ഡില്‍ നിന്ന് അജിത്ത് പാലിയത്ത് , പൂളില്‍ നിന്നുള്ള ബിനോയ് മാത്യു ,ബോണ്‍മൗത്തിലുള്ള ദീപാ സന്തോഷ് കവന്‍ട്രിയില്‍ നിന്ന് ഹരീഷ് പാലാ , വാട്ട്ഫോഫോര്ഡില് നിന്ന് ജാസ് ലിന് വിജൊ , ഈസ്റ് ലണ്ടനിലുള്ള ജോയ് സി ജോയി , ബ്രിസ്റ്റോളില്‍ നിന്ന് വരുന്ന പ്രമോദ് പിള്ള , കെന്റിലെ ചാത്തമ്മിലുള്ള റോയ് സെബാസ്ത്യന് , ലണ്ടന്‍ വാട്ട്ഫോര്‍ഡിലുള്ള സ്നേഹ സണ്ണി, ലണ്ടനില്‍ നിന്നുള്ള തമ്പി / സുരേഷ് കുമാര്‍ ഗംഗാധരന് , ഇല്‍ഫോര്‍ഡിലുള്ള തോമസ് അലക്സാണ്ടര്‍ മുതലായവര്‍ ഗായികാഗായകന്മാരായും പിന്നെ ഷെഫീല്‍ഡില്‍ നിന്നുള്ള ആനി ഇസിഡോര്‍ പാലിയത്തും, എസ്സെക്സിലെ ചെംസ്ഫോര്‍ഡില്‍ നിന്നും വരുന്ന രശ്മി രാജേഷും കൂടി പരിപാടിയുടെ അവതരണ രംഗത്തും പങ്കെടുക്കുന്നതാണ് …

ഈസ്റ്റ് ഹാം ട്യൂബ് സ്റ്റേഷനില്‍ നിന്നും അഞ്ച് മിനിറ്റിനുള്ളില്‍ നടന്നെത്താവുന്ന വേദിയുടെ വിലാസം:
Trinity Community Centre , East Avenue , East Ham , London E12 6SG.
Allied Mortgate Services, Ealoor Consultancy UK Ltd., Direct Accident Claim Assistance Ltd എന്നീ മൂന്നു സ്ഥാപനങ്ങളാണ് ഈ പരിപാടി സ്പോണ്സര് ചെയ്യുന്നത്.
സീറ്റുകള്‍ പരിമിതമായതിനാല്‍ നിരാശ ഒഴിവാക്കാന്‍ അല്പം മുമ്പേതന്നെ വന്ന് ഹാളില്‍ പ്രവേശിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ.അലക്സ് കണിയാംപറമ്പിലിനെ വിളിക്കുക …. മൊബൈല്‍ നമ്പര്‍ : 0785 906 0216
Latest News:

സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ മഹാഘോഷം; ഡീന്‍ കുര്യ...
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ
80 ഇന്ത്യന്‍ ദേശീയപതാകകളുമായി വര്‍ണാഭമാ...
Associations

യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്സ്–5ൽ പച്ച, കുമരങ്കരി, കൊടുപുന്ന് തമ്മിൽ തീപാറും പോരാട്ടം
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
അഞ്ചാം ഹീറ്റിൽ ആവേശം ഉറപ്പ്
യുക്മ ക...
Associations

യുക്മ - ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 എട്ട്, ഒൻപത് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം....
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ - ഇസ ലണ്ടൻ കേരളപൂരം വ...
Associations

കായിക പ്രേമികള്‍ കാത്തിരിക്കുന്ന ഗ്ലോസ്റ്ററിലെ 'ഇന്‍ഫിനിറ്റി കപ്പ്' ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗ...
ഗ്ലോസ്റ്ററിലെ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കായി ആവേശമുണര്‍ത്തുന്ന 'ഇന്‍ഫിനിറ്റി കപ്പ് - സീസണ് 3'...
Associations

യുക്മ - ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 മൂന്ന്, നാല് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം....
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
ഹീറ്റ്സ്–3ൽ തായങ്കരി, പായിപ്പാട്, കരു...
Associations

വാരിയേഴ്സ് കപ്പ് 2026: ഏകദിന ടി10 ക്രിക്കറ്റ് പോരാട്ടം ഞായറാഴ്ച; മാറ്റുരയ്ക്കാൻ 9 ടീമുകൾ
റെഡ്ഹിൽ: റെഡ്ഹിൽ വാരിയേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വാരിയേഴ്സ് കപ...
Associations

യുക്മ - ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 രണ്ടാമത്തെ ഹീറ്റ്സിലെ കാരിച്ചാൽ, വേമ്പനാട്, നെടുമുടി ടീമുകളെ...
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ - ഇസ ലണ്ടൻ കേരളപൂരം വ...
Associations

യുക്മ കേരളപൂരം വള്ളംകളി 2026: ആദ്യ ഹീറ്റിൽ ആവേശപ്പോരിന് പുതുക്കരി, ചമ്പക്കുളം, പുളിങ്കുന്ന്
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ കേരളപൂരം വള്ളംകളി 2026-ന്റെ ആവേശ...
Breaking News
click on malayalam character to switch languages