1 GBP = 130.48
breaking news

ബ്രിട്ടനില്‍ ഹിന്ദുജ സഹോദരന്മാര്‍ ഏറ്റവും വലിയ സമ്പന്നര്‍

ബ്രിട്ടനില്‍ ഹിന്ദുജ സഹോദരന്മാര്‍ ഏറ്റവും വലിയ സമ്പന്നര്‍

ലണ്ടന്‍: ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ആടിയുലച്ച ബ്രെക്‌സിറ്റിനു പക്ഷേ, ബ്രിട്ടനിലെ കോടീശ്വരന്മാരെ തളര്‍ത്താന്‍ കഴിഞ്ഞില്ല. മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം വര്‍ദ്ധനയോടെ, ബ്രിട്ടീഷ് കോടീശ്വരന്മാരുടെ ആകെ സമ്പത്ത് 65,800 കോടി പൗണ്ടിലേക്ക് ഉയര്‍ന്നുവെന്ന് ദ സണ്‍ഡേ ടൈംസിന്റെ റിച്ച് ലിസ്റ്ര് വ്യക്തമാക്കുന്നു.

320 കോടി പൗണ്ടിന്റെ വര്‍ദ്ധനയോടെ, ആകെ 1,620 കോടി പൗണ്ട് സമ്പത്തുമായി ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാര്‍ പട്ടികയില്‍ ഒന്നാമതെത്തി. കഴിഞ്ഞവര്‍ഷത്തെ പട്ടികയില്‍ ശ്രീചന്ദ് ഹിന്ദുജയും ഗോപീചന്ദ് ഹിന്ദുജയും രണ്ടാംസ്ഥാനത്തായിരുന്നു. കഴിഞ്ഞവര്‍ഷം പട്ടികയില്‍ ഒന്നാമതായിരുന്ന ഡേവിഡ്, സൈമണ്‍ റൂബന്‍ സഹോദരന്മാര്‍ ഇക്കുറി രണ്ടാംസ്ഥാനത്തായി. ഇവരും ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന്, പിന്നീട് ബ്രിട്ടനിലെത്തിയ സഹോദരന്മാരാണ്. ഉക്രേനിയന്‍ വ്യവസായിയായ ലെന്‍ ബ്‌ളവാട്‌നിക്കിനാണ് മൂന്നാംസ്ഥാനം. ആകെ 134 പേരാണ് പട്ടികയിലുള്ളത്.

1979 കളുടെ തുടക്കത്തിലാണ് ഹിന്ദുജ ഗ്രൂപ്പ് തങ്ങളുടെ ഓഫിസ് പ്രധാന വ്യാപാര കേന്ദ്രമായിരുന്ന ഇറാനില്‍ നിന്നും ലണ്ടനിലേക്ക് മാറ്റുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിസിനെസ്സ് സാമ്രാജ്യങ്ങളുള്ള ഹിന്ദുജ ഗ്രൂപ്പ് ബാങ്കിങ്, ഓയില്‍, വാഹന നിര്‍മ്മാര്‍ണം തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more