1 GBP = 104.68
breaking news

കളം മുറുകുന്നു!!! കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാണിയും സി.പി.എമ്മുമായി ധാരണ

കളം മുറുകുന്നു!!! കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാണിയും സി.പി.എമ്മുമായി ധാരണ

കോട്ടയം: കെ.എം.മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് (എം) എല്‍ ഡി എഫിലേക്ക് എന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് വ്യക്തമായ സൂചന നല്‍കുന്ന ചിത്രങ്ങളാണ് പുറത്ത് വരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പിന്തുണ സ്വീകരിക്കാന്‍ മാണി വിഭാഗം തീരുമാനിച്ചു. 22 അംഗ ജില്ലാ പഞ്ചായത്തില്‍ ആറ് അംഗങ്ങളാണ് മാണി ഗ്രൂപ്പിനുള്ളത്. സി.പി.എം പിന്തുണ കൂടി ലഭിക്കുന്നതോടെ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകാന്‍ സാദ്ധ്യത തെളിഞ്ഞു.

മാണി ഗ്രൂപ്പ് യു.ഡി.എഫ് വിട്ടെങ്കിലും മുന്‍ ധാരണ അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ ഐക്യം തുടരാനായിരുന്നു ധാരണ. എന്നാല്‍ പല തദ്ദേശ സ്ഥാപനങ്ങളിലേക്ക് പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ധാരണ ലംഘിച്ചു. മാണി ഗ്രൂപ്പ് തിരിച്ച് യു.ഡി.എഫിലേക്ക് വരണമെന്ന് ഉന്നത നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ഡി.സി.സി യോഗം എതിര്‍ നിലപാടാണ് സ്വീകരിച്ചത്. മാണിഗ്രൂപ്പില്ലെങ്കിലും യു.ഡി.എഫ് കോട്ടയത്ത് ശക്തമാണെന്ന് ചില നേതാക്കളുടെ പ്രസ്താവന മാണി ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ മാണി തീരുമാനിച്ചത്. അതേസമയം, മാണിയുടെ നടപടി വിശ്വാസ വഞ്ചനായാണെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.

പി.സി.ജോര്‍ജിന്റെ ജനപക്ഷത്തിന് ഒരംഗമാണുള്ളത്. ജോര്‍ജ് ഇടത് മുന്നണിയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. ഒരു സീറ്റുള്ള സി.പി.ഐ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.

കക്ഷിനില
ആകെ അംഗങ്ങള്‍ 22
കോണ്‍ഗ്രസ് 8
മാണി ഗ്രൂപ്പ്. 6
സി.പി.എം 6.
സി.പി.ഐ ഒന്ന്
ജനപക്ഷം ഒന്ന്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more