വര്‍ഗീസ് ഡാനിയേല്‍, യുക്മ പി ആര് ഓ
യുക്മ നഴ്സസ് ഫോറത്തിന്റെ (യു എന്‍ എഫ്) കര്‍മ്മ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ലണ്ടനിലെ വൈ എം സി എ ഹാളില്‍ നഴ്സസ് കണ്വെന്ഷന് നടത്തി. നഴ്സിങ് ജോലിയിലെ വിവിധങ്ങളായ മേഖലകളെ പഠന ക്ളാസുകളും നഴ്സിംഗ് ജോലിയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ വിദഗ്ധ ഉപദേശങ്ങളും നിര്‍ദ്ദേശിച്ച കണ്വെന്ഷന് എല്ലാവര്ക്കും വളെരെ ഉപകാരപ്രദമായിരുന്നു എന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.
‘തൊഴിലാളി യൂണിയനുകളിലെ അംഗത്വവും തൊഴിലാളികളുടെ അവകാശങ്ങളും, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്കില്‍സും ബയോ ഡാറ്റാ തയ്യാറാക്കലും, റീവാലിഡേഷനും ഇന്‍ഡെമനിറ്റി ഇന്‍ഷുറന്‍സും, നഴ്സിംഗ് പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധിക്കേണ്ട 6 ‘C’കള്‍ (Care, compassion, competence , communication, courage, commitment) ആരോഗ്യ സംരക്ഷണ മേഖലയിലെ മാനുഷീക ഘടകങ്ങള്‍, നിയമങ്ങളും ജോലിസ്ഥലത്തെ പ്രശ്നങ്ങളും’ മുതലായ വിഷയങ്ങള്‍ ആയിരുന്നു കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

നഴ്സിംഗ് മേഖലയില്‍ നാല്‍പ്പതു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഇപ്പോള്‍ നഴ്സിംഗ് പ്രാക്ടീസ് അഡൈ്വസറി ബോര്‍ഡ് മെമ്പറും ക്ലിനിക്കല്‍ ഇന്‍സിഡന്റ് ഇന്‍വെസ്റിഗേറ്ററും ഇന്‍ഡിപെന്‍ഡന്റ് ട്രെയ്നറും ബ്രൈറ്റന് ആന്‍ഡ് ഹോവ് ലെ എന്‍ എഛ് എസ്സില്‍ ക്ലിനിക്കല്‍ ക്വാളിറ്റി ഹെഡ് ഉം ആയിരുന്ന മെര്ലിന് ഇവാലിസിസ് റീവാലിഡേഷന് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നും അത് ചെയ്യേണ്ട വിധങ്ങളെ പറ്റിയും അതിന്റെ ഡോക്കുമെന്റുകള് എങ്ങനെയാണ് പൂര്‍ത്തീകരിക്കേണ്ടത് എന്നതിനെ പറ്റി വിശദമായി പ്രതിപാദിച്ചുകൊണ്ടു ക്ലാസുകള്‍ എടുത്തു.

ലണ്ടന്‍ കിങ്സ് ഹോസ്പിറ്റലിലെ തീയേറ്റര്‍ മേട്രണ്നും
ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ക്ലിനിക്കല്‍ മേഖലയുടെപുരോഗതിക്ക് ഉപകരിക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ക്കു നേതൃത്വം കൊടുത്തിട്ടുള്ള മിനിജ , നാം നമ്മുടെ ജോലിയെ എങ്ങനെ സ്നേഹിക്കുന്നു എന്നതിനെപ്പറ്റിയും കരിയറിലെ അവസാനനിമിഷം വരെയും നാം എന്തിനു പഠിച്ചുകൊണ്ടിരിക്കണം എന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും കഴിവുറ്റ ഒരു നേഴ്സ് ആകുവാന്‍ വേണ്ട സമഗ്രമായ സമീപനത്തെ പറ്റിയും നമുക്ക് അറിയാന്‍ പാടില്ലാത്തകാര്യങ്ങളെ പറ്റി മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും വിശദമായ ക്ളാസ്സുകള്‍ എടുത്തു.
മലയാളികള്‍ എന്നും വിഷമിക്കുന്ന മറ്റൊരു മേഖലയാണ് ഉന്നത സ്ഥാനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ. നമ്മുടെ ആത്മവിശ്വാസം എങ്ങനെ വര്‍ദ്ധിപ്പിക്കാം, പോര്‍ട്ടഫോളിയോയുടെ പ്രാധാന്യം, പ്രവര്‍ത്തന നിരീക്ഷണങ്ങള്‍ എന്നിവയെ പറ്റി വിശദമായി എടുത്ത ക്ളാസ്സുകള്‍ പങ്കെടുത്തവര്‍ക്ക് ഒരു മുതല്‍ കൂട്ടാനാണ് എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

യൂറോപ്യന്‍ ഓപ്പറേറ്റിംഗ് റൂം നഴ്സസ് അസ്സോസ്സിയേഷന്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് പേരി ഓപ്പറേറ്റീവ് നഴ്സസ് എന്നിവയുടെ ബോര്‍ഡ് മെമ്പറും സ്റ്റഡി ഓഫ് മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്സില്‍ വിദഗ്ധയും മുപ്പത്തിയഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനപരിചയവും ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് പേരി ഓപ്പറേറ്റീവ് നഴ്സസ്ന്റെ മുന്‍പ്രസിഡന്റ്റ് ആയിരുന്ന മോനാ ഫിഷര്‍ റിപ്പോര്‍ട്ടിനെപ്പറ്റിയും 6 C യെ പറ്റിയും വിശദമായ ക്ളാസുകള്‍ എടുത്തു മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളെ ഭയപ്പാടില്ലാതെ തുറന്നു പറയുവാന്‍ നഴ്സുമാര്‍ക്ക് ബാധ്യതയുണ്ട് എന്നും അതിനു മടിക്കരുത് എന്നും മോനാ എടുത്തു പറഞ്ഞു പല ആശുപത്രികളിലും തൊഴിലാളി ക്ഷാമം ഉണ്ടായിരിക്കെ നഴ്സുമാര്‍ അത് ഒരു പരാതിയായി പലരും പറയാതിരിക്കുന്നതിനെ പറ്റിയും അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി തന്റെ പ്രവര്‍ത്തന മേഖലയില്‍ മികവുറ്റ പുരോഗതി നടത്തിക്കൊണ്ടു
ലാന്ഫോക്സ് റെസ്പിരേറ്ററി യൂണിറ്റിന്റെ മാനേജറും ക്ലിനിക്കല്‍ എഡ്യൂക്കേഷന്‍ ടീമിലെ അംഗവുമായ റീഗന് ആരോഗ്യമേഖലയിലെ മാനുഷീക ഘടകങ്ങള്‍, ആകസ്മീകമായി സംഭവിക്കുന്ന തെറ്റുകളും അപകടങ്ങളും ജോലിയില്‍ സംഭവിക്കാവുന്ന പരാവര്ത്തകമായ കാര്യങ്ങള്‍ എന്നിവ എഴുതി റിപ്പോര്‍ട്ട് ചെയ്യുക, അറിയാതെ സംഭവിക്കുന്ന തെറ്റുകള്‍ ആണെങ്കില്‍ പോലും അവ അംഗീകരിക്കുക എന്നീ വിഷയങ്ങളെ പറ്റി നല്കിയ ക്ളാസുകള്‍ വളരെ ഉപകാരപ്രദമായിരുന്നു എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു

യു എന്‍ എഫ് ന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ലീഗല്‍ അഡൈ്വസറും യുക്മയുടെ വിവിധങ്ങളായ കമ്മറ്റികളില്‍ അംഗവും ഏഷ്യന്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ന്റെ ചെയര്മാന് കൂടിയായ തമ്പി ജോസ്, ക്ലിനിക്കല്‍ മേഖലയിലെ സാംസ്കാരികമായ സ്വാധീനം, നമ്മള് അറിയാതെ ചെയ്തു പോകുന്ന നിസ്സാരമായ തെറ്റുകള്‍ എന്നിവയുടെ വരും വരായ്കകള്‍, തെറ്റുകള്‍ അംഗീകരിക്കാതെയും അതിനു ക്ഷമചോദിക്കാതെയും ഇരിക്കുന്നതില്‍ ഒളിഞ്ഞിരിക്കുന്ന വലിയ അപകടങ്ങള്‍, അനുദിന പ്രവര്‍ത്തനമേഖലയിലെ വിശദമായ പഠനം എന്നിവ സംബന്ധിച്ചു പുതിയ അറിവ് പകര്‍ന്നു.
അലക്സ് ലൂക്കോസ്, ബിന്നി മനോജ്, ഷൈബി വര്‍ഗീസ്, സുനിത സുനി രാജന് എന്നിവര്‍ കണ്വെന്ഷന് നടത്തിപ്പില്‍ ഭാരവാഹികളോടൊപ്പം വിവിധ കാര്യങ്ങളില്‍ സഹായിച്ചു. നാല് വിഭാഗങ്ങളായി നടന്ന ചര്‍ച്ചകളില്‍ ജസ്റ്റിന് ജോണ്‍, ലാവ്ലി മാത്യു, ബിനോയ് ജോണ്‍,ലിജോ സെബാസ്റ്റ്യന്‍, റെയ്നോള്‍ഡ് മാന്വല്‍, ബിനു മാത്യു, നിമിഷ റോജിമോന്‍, ജോജി സെബാസ്റ്റ്യന്‍, സെല്വിറാണി ജോണ്‍, സൗമ്യ ഫിലിപ്പ്, ജെസ്സി കുരിയാക്കോസ്, ബീന തോമസ്, മിനിമോള്‍ സജിമോന്‍, ജെസ്സി ടോമി, ജോളി തോമസ്, സൂസമ്മ കുഞ്ഞുകുഞ്ഞു, ബേബിച്ചന് തോമസ്, ബിജു പീറ്റര്‍, ജിജോ ഉണ്ണി, അനിത സേവ്യര്‍, മേരി ഇഗ്നേഷ്യസ്, ത്രേസ്സ്യമ്മ രാജു, ബിന്ദു സുരേഷ്, സുനിത സുനില്‍ രാജന്, മനു സഖറിയ എന്നിവര്‍ പങ്കെടുത്തവരില്‍ പെടുന്നു.ആറു മണിക്കൂര്‍ സി പി ഡി പോയിന്റ് നല്കിയ പഠന ശിബിരമായിരുന്നു യു എന്‍ എഫ് ഒരുക്കിയിരുന്നത്.
കണ്‍വെന്‍ഷന്റെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച എല്ലാവര്ക്കും പ്രത്യേകിച്ച് ക്ളാസ്സുകള്‍ എടുത്ത എല്ലാവര്ക്കും സ്വാഗതം സംഘം ചെയര്മാന് അബ്രഹാം ജോസും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിന്ധു ഉണ്ണിയും നന്ദി അറിയിച്ചു.
click on malayalam character to switch languages