1 GBP = 129.71
breaking news

വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രവര്‍ത്തന രഹിതമായി

വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രവര്‍ത്തന രഹിതമായി

തുടര്‍ച്ചയായ രണ്ടാം ദിവസവും വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമായത് ഉപഭോക്താക്കളെ വലച്ചു. ബാങ്ക് ഹോളിഡേ വീക്കന്‍ഡില്‍ അക്കൗണ്ട് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി. ലോയ്ഡ്‌സ് ബാങ്ക്, ഹാലിഫാക്‌സ്, ടിബിഎസ് എന്നീ ബാങ്കുകളുടെ ഓണ്‍ലൈന്‍ ഇടപാടുകളാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്തംഭിച്ചത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ബാങ്കുകള്‍ക്കെതിരേ വിമര്‍ശനം ശക്തമായി.

ലോയ്ഡ്‌സ്, ഹാലിഫാക്‌സ്, ആര്‍ബിഎസ്, നാറ്റ് വെസ്റ്റ് ബാങ്കുകളിലാണ് ഇന്നലെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ പ്രശ്‌നം കമ്‌ടെത്തിയത്. അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കാതെ വരുകയും നടത്തിയ ഇടപാടുകള്‍ അപ്രത്യക്ഷമാവുകയും ചെയ്തത് ആശയക്കുഴപ്പത്തിന് കാരണാമായി. ഇന്നലെ വൈകുന്നേരത്തോടെ പ്രശ്‌നം പരിഹരിച്ചതായും നഷ്ടപ്പെട്ട പണം ഉടമകളുടെ അക്കൗണ്ടില്‍ തിരിച്ചെത്തിയതായും ബാങ്കുകള്‍ അറിയിച്ചിരുന്നു. എന്നാല്‍ ലോയ്ഡ്‌സ്, ഹാലിഫാക്‌സ്, ടിഎസ്ബി എന്നിവിടങ്ങളില്‍ ഇപ്പോഴും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്.

മുന്‍പ് ലോയ്ഡ്‌സ്ഹാലിഫാക്‌സ് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ടിഎസ്ബിയില്‍ ഇപ്പോഴും രണ്ട് ബാങ്കുകളുടേയും സിസ്റ്റം പങ്കുവെയ്ക്കുന്നുണ്ട്. പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ മൂന്ന് ബാങ്കുകളും തയ്യാറായിട്ടില്ല. ഈ ബാങ്കുകളുടെ ആപ്പുകളിലും പ്രശ്‌നം ഉണ്ടായതായി ഉപഭോക്താക്കള്‍ പറയുന്നു.

രാജ്യത്ത് സാധാരണ മാസത്തിന്റ ആദ്യദിവസമാണ് ശമ്പളം വിതരണം ചെയ്യുന്നത്. എന്നാല്‍ മേയ് ഒന്ന് അവധിയായതിനാല്‍ പല കമ്പനികളും ശമ്പളം ഇന്നലെ തന്നെ വിതരണം ചെയ്തിരുന്നു.

കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകം: പ്രതികള്‍ ജയലളിതയുടെ സ്വത്ത് വിവരങ്ങള്‍ അടങ്ങിയ സ്യൂട്ട് കെയ്‌സ് കടത്തിയതായി സംശയം, രണ്ടാം പ്രതി ഭാര്യയേയും മകളേയും കൊന്ന ശേഷം ആത്മഹത്യയ്ക്ക് മുതിര്‍ന്നതാകാമെന്ന നിഗമനത്തില്‍ പൊലീസ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more