1 GBP = 129.43
breaking news

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി …. ലിംകയുടെ അഞ്ചാമത് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ (ശനിയാഴ്ച) ലിവര്‍പൂളില്‍….

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി …. ലിംകയുടെ അഞ്ചാമത് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ (ശനിയാഴ്ച) ലിവര്‍പൂളില്‍….

ആവേശത്തിന്റെയും കായിക ശക്തിയുടെയും ഒത്തൊരുമയുടെയും സമ്മേളന വേദിയാകുന്ന അഞ്ചാമത് ലിംക ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ (ശനിയാഴ്ച) ലിവര്‍പൂളില്‍ ലിംകയുടെ (ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍) സ്വന്തം തട്ടകമായ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കോര്‍ട്ടില്‍ നടക്കാന്‍ വേണ്ടുന്ന എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞിരിക്കുന്നു.
ലിംക സ്‌പോര്‍ട്‌സ് കമ്മിറ്റി ചുമതലക്കാരനായ നോബിളിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഇപ്രാവശ്യം എല്ലാ ഒരുക്കങ്ങളും നടത്തിയിരിക്കുന്നത്. രാവിലെ ഒന്‍പതു മണിക്ക് ആരംഭിക്കുന്ന മല്‍സരങ്ങള്‍ വൈകിട്ട് ഏഴു മണിയോടെ അവസാനിക്കുന്ന വിധത്തില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. മെഴ്സിസൈഡിലെ കരുത്തന്മാരെ തീരുമാനിക്കുന്ന ഈ മത്സരത്തിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 200 പൗണ്ടും രണ്ടാം സമ്മാനമായി 100 പൗണ്ടും മൂന്നാം സമ്മാനമായി 75 പൗണ്ടും ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രത്യേക ക്യാഷ് പ്രൈസും കൂടാതെ ട്രോഫിയും നല്‍കുന്നതാണ്.
അത്യപൂര്‍വ്വം വീറും വാശിയും നിറഞ്ഞ ഈ മത്സരങ്ങള്‍ക്ക് സാക്ഷിയാകുവാന്‍ എല്ലാ കായിക പ്രേമികളെയും ലിംക ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യുകയാണ്. കാണികളുടെയും മത്സരാര്‍ത്ഥികളുടെയും സൗകര്യാര്‍ത്ഥം മിതമായ നിരക്കില്‍ ലഭിക്കുന്ന ഭക്ഷണശാലയും പ്രവര്‍ത്തിക്കുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more