1 GBP = 129.65
breaking news

അറിവിന്റെ പുതിയ വെളിച്ചം പകരാന്‍ ഇവര്‍ നിങ്ങള്‍ക്ക് ക്ളാസ്സുകള്‍ എടുക്കും. യുക്മ നഴ്‌സസ് ഫോറം കര്‍മ്മപരിപാടികള്‍ക്കു നാളെ തുടക്കം. കണ്‍വെന്‍ഷന്‍ ഒമ്പതുമണിക്ക് ആരംഭിക്കും.

അറിവിന്റെ പുതിയ വെളിച്ചം പകരാന്‍ ഇവര്‍ നിങ്ങള്‍ക്ക് ക്ളാസ്സുകള്‍ എടുക്കും. യുക്മ നഴ്‌സസ് ഫോറം കര്‍മ്മപരിപാടികള്‍ക്കു നാളെ തുടക്കം. കണ്‍വെന്‍ഷന്‍ ഒമ്പതുമണിക്ക് ആരംഭിക്കും.

യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ചരിത്ര താളില്‍ പുതിയൊരു അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കപ്പെട്ടുകൊണ്ടു നാളെ രാവിലെ ഒന്‍പതു മണിക്ക് ലണ്ടനിലെ വൈ എം സി എ ഹാളില്‍ നഴ്‌സസ് കണ്‍വെന്‍ഷന്‍ ആരംഭിക്കും. യു എന്‍ എഫിന്റെകര്‍മ്മ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്ന പ്രസ്തുത കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തന മേഖലയിലെ ഉന്നമനത്തിനു ഉപകരിക്കുന്ന വിവിധങ്ങളായ പഠന ക്ളാസുകളും നഴ്‌സിംഗ് ജോലിയില്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഉപകരിക്കുന്ന വിദഗ്ധ ഉപദേശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇതിനോടകം തന്നെ അനേകം പേര്‍ ഓണ്‍ലൈന്‍ വഴി രെജിസ്‌ട്രേഷന്‍ ചെയ്തുകഴിഞ്ഞു എന്ന് സ്വാഗതം സംഘം ചെയര്‍മാന്‍ അബ്രഹാം ജോസും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിന്ധു ഉണ്ണിയും അറിയിച്ചു.

‘തൊഴിലാളി യൂണിയനുകളിലെ അംഗത്വവും തൊഴിലാളികളുടെ അവകാശങ്ങളും, തൊഴില്‍ മേഖലയിലെ നേതൃത്വവും ഉന്നമനവും, ഇന്റര്‍വ്യൂ സ്‌കില്‍സും ബയോ ഡാറ്റാ തയ്യാറാക്കലും, റീവാലിഡേഷനും ഇന്‍ഡെമനിറ്റി ഇന്‍ഷുറന്‍സും, നഴ്സിംഗ് പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധിക്കേണ്ട 6 ‘C’കള്‍ (Care, compassion, competence , communication, courage, commitment) ആരോഗ്യ സംരക്ഷണ മേഖലയിലെ മാനുഷീക ഘടകങ്ങള്‍, നിയമങ്ങളും ജോലിസ്ഥലത്തെ പ്രശ്നങ്ങളും’ മുതലായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള പഠന ക്ലാസ്സുകള്‍ നയിക്കുന്ന പ്രഗല്‍ഭരായ വ്യക്തികള്‍ ഇവരൊക്കെയാണ്.

മെര്‍ലിന്‍ എവ്‌ലീ

നഴ്‌സിംഗ് മേഖലയില്‍ നാല്‍പ്പതു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ഇപ്പോള്‍ നഴ്‌സിംഗ് പ്രാക്ടീസ് അഡൈ്വസറി ബോര്‍ഡ് മെമ്പറും ക്ലിനിക്കല്‍ ഇന്‍സിഡന്റ് ഇന്‍വെസ്‌റിഗേറ്ററും ഇന്‍ഡിപെന്‍ഡന്റ് ട്രെയ്നറുമാണ് എവ്‌ലീ. ബ്രൈറ്റന്‍ ആന്‍ഡ് ഹോവ് ലെ എന്‍ എഛ് എസ്സില്‍ ക്ലിനിക്കല്‍ ക്വാളിറ്റി ഹെഡ് ആയിരുന്നു.

മിനിജ ജോസഫ്


ലണ്ടന്‍ കിങ്സ് ഹോസ്പിറ്റലിലെ തീയേറ്റര്‍ മേട്രണ്‍ ആയ മിനിജയെ മലയാളികള്‍ക്ക് സുപരിചിതയാണ്. ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ക്ലിനിക്കല്‍ മേഖലയുടെപുരോഗതിക്ക് ഉപകരിക്കുന്ന വിവിധങ്ങളായ പദ്ധതികള്‍ക്കു നേതൃത്വം കൊടുത്തിട്ടുള്ള മിനിജ അറിയപ്പെടുന്ന ഒരു പ്രാസംഗീക കൂടിയാണ്.

മോനാ ഫിഷര്‍

യൂറോപ്യന്‍ ഓപ്പറേറ്റിംഗ് റൂം നഴ്‌സസ് അസ്സോസ്സിയേഷന്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് പേരി ഓപ്പറേറ്റീവ് നഴ്‌സസ് എന്നിവയുടെ ബോര്‍ഡ് മെമ്പര്‍ ആയ മോനാ സ്റ്റഡി ഓഫ് മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്‌സില്‍ വിദഗ്ധയാണ്. മുപ്പത്തിയഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഉള്ള മോണ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് പേരി ഓപ്പറേറ്റീവ് നഴ്‌സസ്‌ന്റെ മുന്‍പ്രസിഡന്റ്‌റ് ആയിരുന്നു.

റീഗന്‍ പുതുശ്ശേരി

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായി തന്റെ പ്രവര്‍ത്തന മേഖലയില്‍ മികവുറ്റ പുരോഗതി നടത്തിക്കൊണ്ടു
ലാന്‍ഫോക്‌സ് റെസ്പിരേറ്ററി യൂണിറ്റിന്റെ മാനേജരായി ഇപ്പോള്‍ ജോലിചെയ്യുന്ന റീഗന്‍ ക്ലിനിക്കല്‍ എഡ്യൂക്കേഷന്‍ ടീമിലെ അംഗവുമാണ്.

തമ്പി ജോസ്

യു എന്‍ എഫ് ന്റെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ ലീഗല്‍ അഡൈ്വസറും ആയ തമ്പി ജോസ് മലയാളികള്‍ക്ക് സുപരിചിതനാണ്. യുക്മയുടെ വിവിധങ്ങളായ കമ്മറ്റികളില്‍ അംഗമായ ശ്രീ ജോസ് ഏഷ്യന്‍ സെന്റര്‍ ഓഫ് എക്‌സലന്‌സ് ന്റെ ചെയര്‍മാന്‍ കൂടിയാണ്.
ആറു മണിക്കൂര്‍ സി പി ഡി പോയിന്റ് നല്‍കുന്ന പഠന ശിബിരത്തെ തുടര്‍ന്ന് പൊതു സമ്മേളനത്തില്‍ വെച്ച് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ പ്രാഗത്ഭ്യം തെളിയിച്ച നേഴ്സുമാരെ അവാര്‍ഡുകള്‍ നല്‍കി ആദരിക്കും.
നഴ്സസ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഇനിയും താല്പര്യം ഉള്ളവര്‍ ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. £30 ആണു രജിസ്ട്രേഷന്‍ ഫീസ്.

കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ.

YMCA Indian Student Hostel, 41 Fitzroy Square, London, W1T 6AQ, United Kingdom

കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ വിളിക്കുക.

സിന്ധു ഉണ്ണി: 07979 123615

എബ്രാഹം ജോസ്: 07703 737073

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more