1 GBP = 129.58
breaking news

കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി; ഗാനമേളക്കൊപ്പം നൃത്തച്ചുവടുകളുമായി അണിനിരന്നത് കുട്ടികളും, മാതാപിതാക്കളും ….

കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി; ഗാനമേളക്കൊപ്പം നൃത്തച്ചുവടുകളുമായി അണിനിരന്നത് കുട്ടികളും, മാതാപിതാക്കളും ….

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ വിശ്വാസവും, കാരുണ്യവും ഒത്ത് ചേര്‍ന്ന് ഉചിതമായി ആഘോഷിച്ചു. സെയില്‍ മൂര്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരിയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്.

ദിവ്യബലിയെ തുടര്‍ന്ന് ഉപഹാറിന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ കുടുംബാംഗമായ ജെയിംസ് ജോസിനായുള്ള സെറ്റം സെല്‍ സ്വാബ് കളക്ഷന്‍ നടന്നു. അസോസിയേഷന്റെ എല്ലാ അംഗങ്ങളും, പുറമേ നിന്നുമുള്ള ധാരാളം പേരും പ്രസ്തുത ക്യാമ്പില്‍ പങ്കാളികളായി. ഉപഹാര്‍ ടീമംഗങ്ങളായ ബിജു. പി. മാണി, റിന്‍സി സജിത്ത്, സായി ഫിലിപ്പ്, ജെസി രാജു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.

തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡണ്ട് ജെയ്‌സണ്‍ ജോബ് ഏവര്‍ക്കും സ്വാഗതം ആശംസിച്ച് സംസാരിച്ചതോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി ഈസ്റ്റര്‍ സന്ദേശം നല്കി. ബെന്നി ഓള്‍ഡാം നയിച്ച ഗാനമേളയും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ ആഘോഷപരിപാടികള്‍ ഏവര്‍ക്കും സന്തോഷത്തിന്റെ ഒരു ദിനം സമ്മാനിച്ചു.

ഗാനമേളക്കൊപ്പം നൃത്തച്ചുവടുകളമായി മാതാപിതാക്കളും അണിനിരന്നത് വേറിട്ട കാഴ്ചയായി. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു. പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും അസോസിയേഷന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തി.

 

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more