- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
- ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
- അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
- വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും
- മാഞ്ചസ്റ്ററിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് തൃശൂർ സ്വദേശിയായ ഷൈമി പി കെ
ജെയിംസ് ജോസും സ്റ്റം സെല്‍ ഡൊണേഷനെ കുറിച്ചുള്ള ആശങ്കകളും
- Apr 21, 2017
ലോറന്‍സ് പെല്ലിശ്ശേരി, ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസിയേഷന്
ബ്രിസ്റ്റോളില്‍ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ജെയിംസ് ജോസിനെ കുറിച്ച് ഇതിനോടകം എല്ലാവരും അറിഞ്ഞു കാണും. യുവത്വത്തിലേക്ക് കാലെടുത്തു വച്ചിട്ടുള്ള ജയിംസിന്റെ ജീവന് നില നിര്‍ത്താന്‍, അനുയോജ്യരായ സ്റ്റം സെല്‍ ദാതാക്കളെ അന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ് അദ്ദേഹത്തിന്റെ അച്ഛന് ജോസും അമ്മ ഗ്രേസിയും സഹോദരന് ജോയലും. സോഷ്യല്‍ മീഡിയയില്‍ ഈയൊരു വാര്‍ത്ത സജീവമാണെങ്കിലും നമ്മുടെയൊക്കെ നിസ്സംഗത എന്നത്തേയും പോലെ ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നു. രക്ത ദാനം പോലെ തന്നെ ഡോണര്‍ക്ക് ഒരു വിധ ശാരീരിക പ്രശ്നങ്ങളുമില്ലാതെ, സ്റ്റം സെല്‍ ഡൊണേഷന്‍ വഴി ജെയിംസിനെ രക്ഷിക്കാന്‍ ആധുനിക വൈദ്യ ശാസ്ത്രം ഇന്ന് സജ്ജമാണ് എന്നുള്ളത് നമ്മള് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
സ്വന്തം മകനോ മകള്‍ക്കോ മറ്റു വേണ്ടപ്പെട്ടവര്‍ക്കോ ഈയൊരു സാഹചര്യം വരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും നമുക്കൊക്കെ ബുദ്ധിമുട്ടാണ്. പക്ഷെ, ഓര്‍ക്കാപ്പുറത്തു വന്നു ചേര്‍ന്ന ആ ഒരു വിഷമ ഘട്ടത്തിലാണ് ജെയിംസും കുടുംബവും. അനുയോജ്യരായ സ്റ്റം സെല്‍ ഡോണറെ ലഭിക്കുക എന്നുള്ളതാണ് ജെയിംസും കുടുംബവും ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ നാമോരോരുത്തരും തയ്യാറാണെങ്കില്‍ ആരോഗ്യവാനായ ജെയിംസിനെ നമുക്ക് തിരികെ ലഭിക്കും എന്നതാണ് വസ്തുത. എങ്കിലും സ്റ്റം സെല്‍ ഡൊണേഷനുമായി ബന്ധപ്പെട്ട ചില ആശങ്കകളും സംശയങ്ങളുമാകാം നമ്മളെ ഇതില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.
എന്‍. എച്ച്. എസ് ഡെലീറ്റ് ബ്ലഡ് ക്യാന്‍സറും, യു.കെ യില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉപഹാര്‍ എന്ന സംഘടനയും ജെയിംസിന് വേണ്ടി ശുഭാപ്തി വിശ്വാസത്തോടെ തന്നെ സജീവമായി രംഗത്തുണ്ട്. ഉപഹാറിന്റെ ട്രയിന്റ് വോളന്റിയര്‍ എന്ന നിലയില്‍ മനസ്സിലാക്കിയ ചില പ്രാഥമിക വിവരങ്ങള്‍ നിങ്ങളുമായി പങ്കു വക്കാനും സ്റ്റം സെല്‍ രജിസ്ട്രേഷനും ഡൊണേഷനും എത്ര മാത്രം ലളിതമാണ് എന്ന് വിശദീകരിക്കാനുമുള്ള ഒരു എളിയ ശ്രമം മാത്രമാണിത്.
ഉപഹാറിനോപ്പം യുക്മ റാപ്പിഡ് റെസ്പോണ്‍സ് ടീമും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ പരിപാടിയില്‍ ഇതിനകം തന്നെ നിരവധി അംഗ അസ്സോസിയേഷനുകളാണ് താത്പര്യമെടുത്ത് മുന്നോട്ട് വന്നിട്ടുള്ളത്. അസ്സോസിയേഷനുകളില്‍ നടക്കുന്ന ഈസ്റ്റര്‍ വിഷു ആഘോഷ വേളകളില്‍ ഉപഹാറിന്റെയും യുക്മയുടെയും വോളന്റിയര്‍മാര്‍ നേരിട്ടെത്തി സ്റ്റം സെല്‍ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് നടക്കുന്നത്.ഏപ്രില്‍ 22 ന് മാഞ്ചസ്റ്റര്‍, സാല്‍ഫോര്‍ഡ്, സെയില്‍, ക്രോയ്ഡോണ്‍, മില്‍ട്ടണ്‍ കെയ്ന്സ്എന്നിവിടങ്ങളിലും, ഏപ്രില്‍ 23ന് സാലിസ്ബറി, മാഞ്ചസ്റ്റര്‍, ഗ്ലോസ്റ്റെര്‍ഷെയര്‍ എന്നിവിടങ്ങളിലും ഏപ്രില്‍ 29 ന് ഹള്ളിലും, ഏപ്രില്‍ 30ന് സൗത്താംപ്ടണ്‍, ലീഡ്സ്, കോള്‍ചെസ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളിലുമാണ് സ്റ്റം സെല്‍ ശേഖരണത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്.
സ്റ്റം സെല്‍ ഡോണര്‍ രജിസ്ട്രേഷന്:
18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ് (17 വയസ്സ് മുതല്‍ പ്രീ രജിസ്ട്രേഷന് സാധ്യമാണ്).
പൊതുവില്‍ ആരോഗ്യമുള്ളവരും 50 കിലോക്ക് മുകളില്‍ തൂക്കമുള്ളവരുമായിരിക്കണം.
രജിസ്റ്റര്‍ ചെയ്യുന്നതിനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഫോം പൂരിപ്പിക്കേണ്ടതാണ്.
നിങ്ങള്‍ക്ക് നല്കപ്പെടുന്ന കോട്ടണ്‍ ബഡ്സ് (സ്വാബ്സ്) നിങ്ങളുടെ വായില്‍ രണ്ടു കവിളുകളിലും 30 സെക്കന്റോളം ഉരസിയതിന് ശേഷം പ്രത്യേകമായുള്ള പോസ്റ്റല്‍ കവറില്‍ നിക്ഷേപിക്കുക. ടെസ്റ്റിന് വേണ്ടിയുള്ള സലൈവ എടുക്കുന്നതിനു വേണ്ടിയാണിത്.
പൂരിപ്പിച്ച നിങ്ങളുടെ ഫോമും സ്വാബ്സ് അടങ്ങിയ കവറും ഡെലീറ്റ് ബ്ലഡ് ക്യാന്‍സറിന് അയച്ചു കൊടുക്കുന്നു.
സ്വാബ്സിന്റെ പ്രത്യേകമായ ലാബിലുള്ള ടെസ്റ്റുകള്‍ക്ക് ശേഷം രജിസ്ട്രേഷന് പൂര്‍ത്തിയായ വിവരം സാധാരണ ഗതിയില്‍ മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളെ അറിയിക്കുന്നു.
രജിസ്ട്രേഷന് ശേഷം ഏതു ഘട്ടത്തിലും നിങ്ങള്‍ക്ക് അത് കാന്‍സെല്‍ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷന് ശേഷം നിങ്ങള്‍ ഒരു ഡോണര്‍ ആകുക എന്നുള്ളത് ലോട്ടറി ലഭിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. കാരണം, നിങ്ങള്‍ മറ്റൊരാള്‍ക്ക് രണ്ടാം ജന്മത്തിനുള്ള സാഹചര്യം ഒരുക്കുന്നു. പിന്നെ, ഇങ്ങനെ സ്റ്റം സെല്‍ യോജിച്ചു വരുന്നത് പതിനായിരത്തിലോ ചിലപ്പോള്‍ ലക്ഷത്തിലോ ഒരാള്‍ക്ക് മാത്രമാണ്.
യു.കെ യില്‍ തദ്ദേശീയരായവര്‍ 59 ശതമാനത്തോളം പേര് സ്റ്റം സെല്‍ ഡൊണേഷന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളപ്പോള്‍ ഇവിടെയുള്ള ഏഷ്യക്കാരായവരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് വെറും 4 ശതമാനമാണ് എന്നുള്ളത് ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്. സ്റ്റം സെല്‍ ഡൊണേഷന്‍ നമ്മുടെ എത്നിക് ഒറിജിനുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍, ജെയിംസിന് സൗത്ത് ഇന്ത്യക്കാരായവരുടെ സ്റ്റം സെല്‍ ആണ് കൂടുതല്‍ അനുയോജ്യമാകുന്നത് എന്നത് ഇതിന്റെയൊക്കെ ആക്കം വര്‍ധിപ്പിക്കുന്നു. അവിടെയാണ് നമ്മളോരോരുത്തരും ഇതിനായി രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത പ്രബലമാകുന്നതും.
ഒരു ഡോണറാകാനുള്ള അപ്പൂര്‍വ ഭാഗ്യം നിങ്ങളെ തേടിയെത്തിയാല്‍:
ഡൊണേഷനുമായി മുന്നോട്ടു പോകാന്‍ തയ്യാറാണെങ്കില്‍ ഡോണറുടെ ശാരീരിക ക്ഷമത ഉറപ്പ് വരുത്താന്‍ ആവശ്യമായ പ്രാഥമിക ടെസ്റ്റുകള്‍ ഉണ്ടായിരിക്കും, അതനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍.
സ്റ്റം സെല്‍ ഡൊണേഷന്‍ നിങ്ങളെ പ്രാപ്തമാക്കുന്നതിന് ആവശ്യമായ നാല് ഇഞ്ചക്ഷനുകള്‍ അതിനു മുന്നോടിയായി ഉണ്ടായിരിക്കും.
ബ്ലഡ് എടുക്കുന്ന അതെ രീതിയാണ് ഇവിടേയും അവലംബിക്കുന്നത്. പക്ഷെ, സ്റ്റം സെല്‍ ഫില്‍റ്റര്‍ ചെയ്ത് എടുക്കുന്നതോടൊപ്പം, ബ്ലഡ് നമ്മുടെ ശരീരത്തിലേക്ക് തന്നെ റിട്ടേണ്‍ ചെയ്യപ്പെടുന്നു.
നമ്മുടെ ശരീരത്തില്‍ നിന്ന് എടുക്കപ്പെട്ട സ്റ്റം സെല്‍ മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്വാഭാവികമായി വീണ്ടും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.
ട്രാന്‍സ്പ്ലാന്റ് ചെയ്യപ്പെട്ട രോഗിയിലും ഇതേ കാലയളവില്‍ കൂടുതല്‍ ആരോഗ്യകരമായ സ്റ്റം സെല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും, ഒപ്പം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയുന്നു.
സ്റ്റം സെല്‍ ഡൊണേഷന്‍ ശേഷം ജോലിയിലേക്ക് തിരിച്ചു പോകാന്‍ രണ്ടു ദിവസത്തെ വിശ്രമം അനുവദിക്കുന്ന ഡോണര്‍ക്ക് ഒരു വിധ തുടര്‍ ചികിത്സകളോ ടെസ്റ്റുകളോ സാധാരണ ഗതിയില്‍ വേണ്ടി വരുന്നില്ല.
നിങ്ങള്‍ക്കും സഹായത്തിനായി കൂടെ വരുന്ന ഒരാള്‍ക്കും, സ്റ്റം സെല്‍ ഡൊണേഷനുമായി ബന്ധപെട്ടു ജോലി സ്ഥലത്തു നിന്നുള്ള അവധിക്കും യാത്രക്കും താമസ സൗകര്യത്തിനും ഭക്ഷണത്തിനും മറ്റും വേണ്ടി വരുന്ന ചിലവുകള്‍ എല്ലാം ഡെലീറ്റ് ബ്ലഡ് ക്യാന്‍സര്‍ വഹിക്കുന്നു.
ഒരു പക്ഷെ ജയിംസിന്റെ ജീവന് രക്ഷിക്കാനുള്ള നിയോഗം നമ്മളില്‍ ആര്‍ക്കെങ്കിലുമായിരിക്കാം. അതിന് ആദ്യം ചെയ്യേണ്ടത് സ്റ്റം സെല്‍ ഡൊണേഷന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. ഇതിനോടകം നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെങ്കില് ഗിഫ്റ്റ് ഓഫ് ലൈഫ് എന്ന മഹത് സന്ദേശത്തിന്റെ പ്രചാരകരാകാനും, ഉപഹാറിന്റെ നേതൃത്വത്തില്‍ യു.കെ യില്‍ മിക്കയിടങ്ങളിലും സംഘടിപ്പിച്ചു വരുന്ന കാമ്പെയിനുകളില്‍ പങ്കാളികളാകാനുമുള്ള ആഹ്വാനം നമുക്കോരോരുത്തര്‍ക്കും ഏറ്റെടുക്കാം.
ജെയിംസിനെ സംബന്ധിച്ച് ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് – ജെയിംസിനെ നിങ്ങള്‍ നെഞ്ചോട് ചേര്‍ക്കുന്നുവെങ്കില്‍ അത് ഉടനെ തന്നെ വേണം. അങ്ങനെയെങ്കില്‍, ജീവിതം ഒരു ചോദ്യ ചിഹ്ന്നമായി മാറിയ ജെയിംസിനും കുടുംബത്തിനുമൊപ്പം പ്രത്യാശയോടെ നമുക്കും പങ്കു ചേരാം.
Latest News:

പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്...
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ ആദ്യ വിദേശ സന്ദർശനം കീവിലെക്ക്. യുക്രെയ്നിനുള്ള യു...UK NEWS
ഗ്രീസിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ്റുമുട്ടി
ആതൻസ്: വടക്കൻ ഗ്രീസിലെ അഭയാർഥികൾക്കായുള്ള താൽക്കാലിക താമസ കേന്ദ്രത്തിൽ കുടിയേറ്റക്കാർ പൊലീസുമായി ഏറ...World
അന്തസ്സും ദേശീയ താൽപര്യവും ബലികഴിക്കാതെ യുദ്ധം അവസാനിപ്പിക്കണം -പെസഷ്കിയാൻ
തെഹ്റാൻ: അസ്ഥിരമായ അന്തരീക്ഷത്തിൽ നിക്ഷേപം ആകർഷിക്കാനും വികസനം ത്വരിതപ്പെട...World
വിവേക് രാമസ്വാമിയെ പിന്തുണച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
വാഷിങ്ടൺ: യു.എസിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമിയെ പിന്തുണ...World
സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5...
മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസ...Spiritual
ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു
അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓ...Associations
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മു...
ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ...Associations
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിന...
സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ ...Associations
Post Your Comments Here ( Click here for malayalam )
Latest Updates
- സന്ദർലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും ഇരുപതാം വാർഷികവും; സെപ്റ്റംബർ 5 ശനിയാഴ്ച- ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ മാത്യു ജോസഫ് സന്ദർലാൻഡ് : ഭാരതത്തിന്റെ പ്രഥമ വിശുധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും സന്ദർലാൻഡ് സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ഇരുപതാം വാർഷികവും സന്ദർലാൻഡ് സെ. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് സെപ്തമ്പർ 5 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു . രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ റെവ. ഫാ. ജോസഫ് മുക്കാട്ട് ( Director SMYM – Eparchy of Great Britain ) മുഖ്യകാര്മീകനാകും . തിരുനാൾ കുർബാനയിൽ
- ശ്രാവണ സുധ ആൽബം പ്രകാശനം ചെയ്തു അരുൺ ജോർജ്ജ് ഹെറിഫോഡ്: പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണത്തിന് ഹെറിഫോഡ് മലയാളികൾ അണിയിച്ചൊരുക്കിയ ഓണം മ്യൂസിക് ആൽബം ഗാന രചയിതാവ് ശ്രീ ജെയ്സൺ ആറ്റുവായും ഗായകൻ ശ്രീ ജോബി ജോണിയും ചേർന്ന് ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തി വിരമിച്ച വിമുക്ത ഭടൻ ശ്രീ.ജോർജ്ജ് വർഗീസിനെ ക്കൊണ്ട് നിർവ്വഹിപ്പിച്ചു. തദവസരത്തിൽ ആൽബത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഹെറിഫോഡിലെ കലാ പ്രതിഭകൾ പങ്കെടുത്തു. പ്രവാസ ഭൂമിയിലെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് നിർമ്മിച്ച ഈ സംഗീതവിരുന്ന് കുറവുകൾ ഉൾക്കൊണ്ട്
- ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ് 29ന്; യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷന്റെ (DMA) ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 29ന് ഡാർട്ട്ഫോർഡിലെ റിവർസൈഡ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. സംഘടനയുടെ 20-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഡാർട്ട്ഫോർഡ് മേഖലയിലെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും നൽകിയ സംഭാവനകളുടെ ഓർമ്മപ്പെടുത്തൽ കൂടിയാകും ഈ ആഘോഷം. യുക്മ (UUKMA) നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും യുകെയിലെ മലയാളി സമൂഹത്തിന്റെ
- സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഒക്ടോബർ 18 നു ബർമിംഗ്ഹാമിൽ; ഈവർഷം വനിതകളുടെ മത്സരത്തിനും തുടക്കം കുറിക്കുന്നു സമീക്ഷ യുകെയുടെ നാലാമത് ഓൾ യുകെ വടംവലി മത്സരം ഈ വർഷം ബർമിംഗ്ഹാമിലെ ടിപ്ട്ടൊൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് ഒക്ടോബർ 18 നു നടക്കും. യുകെയിലെ വടംവലി ടൂർണമെന്റുകളിൽ പ്രഥമ സ്ഥാനത്തുള്ള ഈ ടൂർണമെന്റിൽ യുകെയിലെ പ്രമുഖടീമുകളെല്ലാം തന്നെ അണിനിരക്കും. ഒന്നാമതെത്തുന്നവർക്ക് സമീക്ഷയുടെഎവർറോളിങ് ട്രോഫിയും സ്ഥിരം ട്രോഫിയും 1504 പൗണ്ടും അടങ്ങുന്ന സമ്മാനം ലഭിക്കും. 704 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാർക്ക് 304 പൗണ്ടും 204 പൗണ്ടും ലഭിക്കും. അഞ്ച് മുതല്എട്ട് സ്ഥാനം
- ഇന്ത്യയിൽ നിന്നും വിദേശയാത്ര ചെയ്യുന്നവർക്ക് ഇനി ഫിസിക്കൽ ബോർഡിങ് പാസ് ആവശ്യമില്ല; പുതിയ നിയമവുമായി കേന്ദ്രം ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷൻ ബ്യൂറോ. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഫിസിക്കൽ ബോർഡിങ് പാസുകളോ അവയിൽ എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്നതോ ആയ നിർബന്ധിത രീതി പൂർണമായും ഒഴിവാക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ യാത്രക്കാർ വിമാനത്താവളങ്ങളിൽ ഫിസിക്കൽ ബോർഡിങ് പാസ് ഹാജരാക്കുകയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിക്കുകയും ചെയ്യേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഈ രീതി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു….
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ൻ്റെയും മെഗാ കാർണിവൽ, ആഘോഷങ്ങളുടെ മഹാസംഗമത്തിനുമായി വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു. ചെയര്മാന്: അഡ്വ. എബി സെബാസ്റ്റ്യന്‍ കോര്‍ഡിനേറ്റര്‍: ജയകുമാര്‍ നായര്‍ ജനറല്‍ കണ്‍വീനര്‍: ഡിക്സ് ജോര്‍ജ്ജ് ടീം മാനേജ്മെന്റ്: ജോര്‍ജ്ജ് തോമസ്, ജോബിന് ജോര്‍ജ്ജ് ഫിനാന്‍സ് കണ്ട്രോള്: ഷീജോ വര്‍ഗ്ഗീസ് സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍, സുരേന്ദ്രന് ആരക്കോട്ട്, സുനില്‍ ജോര്‍ജ്ജ്, ബിജു പീറ്റര്‍, ജെയ്സണ്‍ ചാക്കോച്ചന്, രാജേഷ് രാജ്, ജോസ് വര്‍ഗ്ഗീസ്, ബെന്നി അഗസ്റ്റിന്, ജാക്സൻ തോമസ്,






click on malayalam character to switch languages