1 GBP = 129.60

യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫിനും സൗത്ത് വെസ്റ്റ് റീജിയണല്‍ ജനറല്‍ സെക്രെട്ടറി പപ്പനും സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ സ്വീകരണം നല്‍കി

യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫിനും സൗത്ത് വെസ്റ്റ് റീജിയണല്‍ ജനറല്‍ സെക്രെട്ടറി പപ്പനും സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ സ്വീകരണം നല്‍കി

സാലിസ്ബറി: യുക്മ നാഷണല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുജു ജോസഫിനും യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ ജനറല്‍ സെക്രെട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം പി പദ്മരാജിനും സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ സ്വീകരണം നല്കി. വ്യാഴാഴ്ച നടന്ന അസ്സോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് അസ്സോസിയേഷന്റെ സജീവാംഗങ്ങളായ സുജുവിനും പപ്പനും അസ്സോസിയേഷന്‍ സ്വീകരണമൊരുക്കിയത്.

സാലിസ്ബറി മലയാളി അസ്സോസിയേഷന്റെ യശസ്സ് യുകെ മലയാളി സമൂഹത്തിനിടയില്‍ ഉയര്‍ത്തിയ സുജു ജോസഫിന്റെയും പപ്പന്റെയും ആത്മാര്തഥമായ പ്രവര്‍ത്തങ്ങളുടെ അംഗീകാരമാണ് ഇതെന്ന് പ്രസിഡന്റ് ഷിബു ജോണ്‍ പറഞ്ഞു. ചടങ്ങില്‍ സെക്രട്ടറി ശ്രീമതി സില്‍വി ജോസും ട്രഷറര്‍ ശ്രീ സെബാസ്റ്റ്യന്‍ ചാക്കോയും മറ്റ് എക്‌സിക്യു്ട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു.

കഴിഞ്ഞ രണ്ടു തവണ യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റായിരുന്ന സുജു ജോസഫ് സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റായും സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അസ്സോസിയേഷന്‍ സ്ഥാപകാംഗമായ സുജു ജോസഫ് യുക്മ ന്യൂസ് ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ യുക്മ നാഷണല്‍ കായികമേളയിലെ ചാമ്പ്യനായപപ്പനെന്ന എം പി പദ്മരാജ് അസ്സോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്. നിരവധി തവണ റീജിയണല്‍ ചാമ്പ്യന്‍ പട്ടം നേടിയിട്ടുള്ള ഈ കായിക താരം യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more