1 GBP = 129.44
breaking news

തകര്‍പ്പന്‍…… കിടിലന്‍…….തിമര്‍പ്പന്‍ പരിപാടികളുമായി ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 22ന് .. .

തകര്‍പ്പന്‍…… കിടിലന്‍…….തിമര്‍പ്പന്‍ പരിപാടികളുമായി ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 22ന് .. .

ടോം ജോസ് തടിയംപാട്

ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ ഈ വര്‍ഷത്തെ ഓണം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കാന്‍ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കൂടിയ കമ്മറ്റി തീരുമാനിച്ചു .

വരുന്ന സെപ്റ്റംബര്‍ മാസം 23 ാം തിയതി ലിവര്‍പൂളിലെ പ്രൗഢഗംഭീരമായ നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. പരിപാടിയില്‍ വച്ചു നേഴ്‌സിങ്ങ് മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ട്ടിച്ച, ബാന്‍ഡ് 8 , ബാന്‍ഡ് 7 എന്നി തസ്ഥികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂള്‍ മേഖലയിലെ മലയാളികളെ ആദരിക്കാനും യോഗം തീരുമാനിച്ചു .

കലാ കായിക പരിപാടികള്‍ക്കായി രണ്ടു കമ്മറ്റികള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു എന്നു ലിമയുടെ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രട്ടറി സെബാസ്റ്റിന്‍ ജോസഫും അറിയിച്ചു.

ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more