ഉണ്ണികൃഷ്ണന്
കലാഹാംപ്ഷെയറിന്റെ അഞ്ചാമത് സംഗീത നിശ ഓള്‍ഡ് ഈസ് ഗോള്‍ഡ് ഏപ്രില്‍ 30 ഞായര്‍ വൈകീട്ട് 3 മുതല്‍ സെന്റ് ജോര്‍ജ് കാത്തലിക് കോളേജ് സൗത്താംപ്റ്റണില്‍ വച്ച് നടത്തുന്നു. കേരള രാഷ്ട്രീയ രംഗത്തിലെയും യുകെയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരും ചടങ്ങില്‍ സംബന്ധിക്കും. കൂടാതെ പോര്‍ട്സ്മൗത്ത്, ചിച്ചസ്റ്റര്‍, സൗത്താംപ്റ്റന്, പീറ്റേഴ്സ്ഫീല്‍ഡ്, ഹേവാര്‍ഡ്സ്ഹീത്ത്, ഡോര്‍സെറ്റ്, സാലിസ്ബറി , ബേസിംഗ്സ്റ്റോക്ക്, ഹോര്‍ഷം എന്നീ മലയാളി കൂട്ടായ്മകളില്‍ നിന്നും കലാപ്രതിഭകളൂം പ്രതിനിധികളും കലാസന്ധ്യയില്‍ പങ്കെടുക്കും.
യുകെയിലെ മികച്ച കുറെ ഗായകരും നര്‍ത്തകരും പങ്കെടുക്കുന്ന ഈ സംഗീത നിശ 5 മണിക്കൂറോളം ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനങ്ങളും നൃത്ത വിസ്മയങ്ങളുമായി മലയാളി മനസ്സില്‍ ഇടം പിടിക്കും.
മലയാള സിനിമ സുവര്‍ണ്ണകാലഘട്ടത്തിലെ ശ്രീ. ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്, അര്ജുനന്, ബാബുരാജ്, സലീല്‍ ചൗധരി, എന്നീ പ്രഗത്ഭ സംഗീത ചക്രവര്‍ത്തിമാരും വയലാര്‍, പി. ഭാസ്കരന്, ഓ.എന്‍.വി., ശ്രീകുമാരന്‍ തമ്പി എന്നീ ഹൃദയസ്പര്‍ശം മനസിലാക്കിയ ഗാനരചയിതാക്കളും, ഗാനഗന്ധര്വന് യേശുദാസ്, ഭാവഗായകന് ജയചന്ദ്രന്, ബ്രഹ്മാനന്ദന്, പി. സുശീല, ജാനകിയമ്മ തുടങ്ങിയവരും മലയാള ചലച്ചിത്ര ഗാനശാഖക്ക് നല്കിയ സംഭാവനയിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡിലൂടെ പുനര്‍ജനിക്കുന്നത്.
മിതമായ നിരക്കില്‍ ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും സൗജന്യമായ കാര്‍ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ടാകും.
മീട്ടോ ജോസഫ്, മനു ജനാര്ദ്ദനന്, ജോയ്സന്‍ ജോയ്, ആനന്ദവിലാസ്, ജോണ്സന് ജോണ്‍, മനോജ് മാത്രാടന്‍, രാകേഷ് തായിരി, ജോര്‍ജ് എടത്വ, സിബി മേപ്രത്ത്, ജെയ്സണ്‍ മാത്യു, ഉണ്ണികൃഷ്ണന് എന്നിവരാണ് അണിയറ ശില്പികള്.
എല്ലാ കലാസ്വാദകരെയും ഓള്‍ഡ് ഈസ് ഗോള്‍ഡിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
click on malayalam character to switch languages