1 GBP = 129.65
breaking news

സേവനം യുകെയുടെ രണ്ടാം വാര്‍ഷികാഘോഷം മെയ് 21ന് ഡെര്‍ബിഷെയറില്‍; സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും….

സേവനം യുകെയുടെ രണ്ടാം വാര്‍ഷികാഘോഷം മെയ് 21ന് ഡെര്‍ബിഷെയറില്‍; സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും….

ദിനേശ് വെള്ളാപ്പള്ളി, പി.ആര്‍. ഒ

ലോകമലയാളിസമൂഹത്തില്‍ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ച, ഒരേ സമയം ആത്മീയ ഗുരുവും എന്നാല്‍ മനുഷ്യരെല്ലാം ഒരു ജാതി എന്ന് ഉറക്കെ പറയുകയും ചെയ്ത സാക്ഷാല്‍ ശ്രീനാരായണ ഗുരു ദേവന്റെ ആശയങ്ങളെ പിന്തുടരുകയും ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനവുമായി മാറിയ ‘സേവനം യുകെ’ ഈ വരുന്ന മെയ് 21ന് രണ്ടാം വാര്‍ഷികം ഡെര്‍ബിഷെയറില്‍ വച്ച് ആഘോഷിക്കുകയാണ്.

ബൃഹത്തായ ആഘോഷ പരിപാടികളാണ് രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു സേവനം യുകെ ആസൂത്രണം ചെയ്തിരിക്കുന്നത്. ലോക മാനവികതയുടെ പ്രതീകമായ ശിവഗിരിമഠം സെക്രട്ടറി ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമിയുടെ നേതൃത്വത്തിലുള്ള ഭക്തിസാന്ദ്രമായ സര്‍വ്വ ഐശ്വര്യകുടുംബ പൂജയോട് കൂടിയാണ് ഇത്തവണയും ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. നാട്ടില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കേണ്ട വിശിഷ്ട അതിഥികളുടെ വിസയും മറ്റും റെഡിയാകുന്ന മുറയ്ക്ക് മറ്റു വിവരങ്ങള്‍ അറിയിക്കുന്നതാണ്.

സേവനം യുകെ കുടുംബാംഗങ്ങളുടെ പങ്കാളിത്തവും പൂര്‍ണ്ണ പിന്തുണയുമാണ് ‘സേവനം യുകെ’യുടെ വിജയമന്ത്രം. അത് കൊണ്ട് തന്നെ രണ്ടാം വാര്‍ഷികാഘോഷം ഉജ്ജ്വലമാക്കുന്നതിന് ഏവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി സേവനം യുകെ ചെയര്‍മാന്‍ ശ്രീ. ബൈജു പാലക്കല്‍ കണ്‍വീനര്‍ ശ്രീകുമാര്‍ കല്ലിട്ടതില്‍ എന്നിവര്‍ അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more