- യുക്മ - ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു....
- മാന്‍വേഴ്സില്‍ ഇത്തവണ മഹാപൂരം; ചാന്‍സലറും ഇന്ത്യ–ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും സെലിബ്രിറ്റി അതിഥിയും കുടുംബങ്ങള്‍ക്കായി വമ്പന്‍ കാര്‍ണിവലും
- കേരളീയ സംസ്കാരവും പൈതൃകവും കലകളും സമന്വയിപ്പിച്ച് കേരളപൂരം 2026 ആഘോഷമാക്കാൻ യുക്മ ഷീ ലീഡ്സ്; അഞ്ഞൂറിലേറെ കലാകാരൻമാരുടേയും കലാകാരികളുടേയും നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വിസ്മയങ്ങൾ.....
- യുക്മ - ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വനിതകളുടെ ഒന്ന്, രണ്ട് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം....
- എ ലെവൽ പരീക്ഷയിൽ മറ്റൊരു വിജയഗാഥ; ചെഷയറിൽ നിരഞ്ജന രഞ്ജിത്തിന് തിളക്കമാർന്ന വിജയം
- എ ലെവൽ പരീക്ഷയിൽ മികച്ച വിജയവുമായി ശ്രേയ സജീവ്; മൂന്ന് എ സ്റ്റാറുകളും എ ഗ്രേഡും നേടിയ ശ്രേയയ്ക്ക് എഡിൻബറോ സർവ്വകലാശാലയിൽ മെഡിസിനിൽ പ്രവേശനവും
- ഓപ്പറേഷന് തൂഫാനില്‍ അറസ്റ്റിലായ രണ്ടുപേരെയും അറിയാം; വാര്‍ത്ത നീക്കം ചെയ്യാൻ ഇടപെട്ടിട്ടില്ല: മുഖ്യമന്ത്രി
പകരം വയ്ക്കാനില്ലാത്ത മാതൃകയായി പതിനഞ്ചാം വര്‍ഷത്തില്‍ ജി.എം.എ – ക്രിസ്റ്റല്‍ ഇയര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കാന് നവ സാരഥികള്‍.
- Mar 18, 2017
ലോറന്‍സ് പെല്ലിശ്ശേരി
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ ഹൃദയസ്പന്ദനമായ ജി.എം.എ അതിന്റെ പതിനഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്നു. 2002 മെയ് 26 – ന് സമാരംഭം കുറിച്ച ജി.എം.എ, നിസ്വാര്‍ത്ഥമായ സേവനങ്ങളും നിരന്തരമായ ചാരിറ്റി പ്രവര്‍ത്തനങ്ങളും വഴി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ നിത്യ ജീവിതത്തില്‍ നിറസാന്നിദ്ധ്യമാകുമ്പോള്‍ യു.കെ – യിലെ മറ്റ് അസോസിയേഷനുകള്‍ ജി.എം.എ – യെ ഒരു മാതൃകയായി നോക്കി കാണുന്നു. ഒപ്പം, പ്രവത്തനങ്ങളും ഇടപെടലുകളും മലയാളി സമൂഹത്തിനപ്പുറത്തേക്കു വ്യാപിക്കുമ്പോള്‍ ഇഗ്ളീഷുകാരടക്കമുള്ള മൊത്തം ജനവിഭാഗത്തിന്റെ പ്രശംസക്ക് പാത്രമാകുന്നതോടൊപ്പം ഗ്ലോസ്ടര്ഷെയറിലെ ഒഴിച്ച് കൂടാനാകാത്ത സാന്നിദ്ധ്യമായും മാറുന്നു ജി.എം.എ.
കര്‍മ്മ പഥത്തില്‍ 15 വര്‍ഷങ്ങള്‍ തികയുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കാന്‍ കഴിവുറ്റ നവസാരഥികളെ തന്നെ ജി.എം.എ കണ്ടെത്തിയിരിക്കുന്നു. ജി.എം.എ യുടെ കഴിഞ്ഞ കാല പ്രവത്തനങ്ങളില്‍ സജീവ പങ്കാളികളും മുന്‍ ഭാരവാഹികളുമായ ടോം ശങ്കൂരിക്കല്‍ പ്രസിഡന്റും മനോജ് വേണുഗോപാലന്‍ സെക്രട്ടറിയും അനില്‍ തോമസ് ട്രഷറുമായ കമ്മിറ്റിയാണ് ഈ ക്രിസ്റ്റല്‍ ഇയര്‍ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അവര്‍ക്കു പൂര്‍ണ പിന്തുണയുമായി വൈസ് പ്രസിഡന്റായി ഡോ. ബീന ജ്യോതിഷും ജോയിന്റ് സെക്രട്ടറിയായി പോള്‍സണ്‍ ജോസും ജോയിന്റ് ട്രഷററായി തോമസ് കോടങ്കണ്ടത്തും അടങ്ങുന്ന ഓഫീസ് ഭാരവാഹികളും 36 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റയും പ്രവര്‍ത്തിക്കുന്നു. ജി.എം.എ ക്ക് എന്നും മാര്‍ഗ ദീപമായി സ്ഥാപക പ്രസിഡന്റായ ഡോ. തിയോഡോര്‍ ഗബ്രിയേല്‍ പാട്രനായും തുടരുന്നു.
ക്രിസ്റ്റല്‍ ജൂബിലിയോട് അനുബന്ധിച്ചു ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പാര്‍ട്ടികള്‍ക്ക് ജി.എം.എ യുടെ പുതു നേതൃത്വം രൂപ രേഖ തയ്യാറാക്കി കഴിഞ്ഞു. യുക്മ – റീജിയണലും നാഷണലും അടക്കം പങ്കെടുക്കുന്ന മത്സര വേദിയില്‍ നിന്നെല്ലാം ഒന്നാം സ്ഥാനവുമായി മടങ്ങി വരുന്ന പതിവ് തുടരാന്‍ തന്നെ തീരുമാനിച്ചുള്ള പരിശീലന കളരിക്ക് ആരംഭം കുറിച്ച് കഴിഞ്ഞു. ഇവിടെ വളര്‍ന്നു വരുന്ന യുവ തലമുറയ്ക്ക് മികച്ച വ്യക്തിത്വ രൂപീകരണത്തിനും, സമ്പുഷ്ടമായ മലയാളി സംസ്കാരവും ഇവിടുത്തെ ഇഗ്ളീഷു സംസ്കാരവുമായി സമരസപെട്ടു പോകാന്‍ അവരെ പ്രാപ്തരാക്കുന്നതുമാണ് ജി.എം.എ യുടെ കലാ സാസ്കാരിക സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങളും ക്ലാസ്സുകളും. മാര്‍ച്ചു 18 – ന് 9 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇന്‍ഡോര്‍ ആര്‍ട്സ് & ഗെയിംസ് മത്സരങ്ങളോടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കപ്പെടുന്നു.

മത്സര ശേഷം സമാപന യോഗത്തില്‍, വിശ്രമ ജീവിതം നയിക്കുന്നതിനായി നാട്ടിലേക്ക് മടങ്ങി പോകുന്ന, തികഞ്ഞ മനുഷ്യ സ്നേഹിയും കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ കൊണ്ട് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ സന്തത സഹചാരിയായി മാറിയ ഫാ. സക്കറിയക്ക് യാത്രയയപ്പ് നല്കുന്നതുമായിരിക്കും.
സഹജീവികളോടുള്ള സഹാനുഭൂതി വാട്സാപ്പിലും എഫ്.ബി യിലുമായി ഒതുങ്ങിപോകുന്ന ഇക്കാലത്തു ക്രിയാത്മകമായ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടി ജി.എം.എ എന്നും ഒരു നന്മ മരമായി നിലകൊള്ളുന്നു. ചെറുതും വലുതുമായ ഏതൊരു പരിപാടിയിലും ചാരിറ്റിയുടെ അനന്ത സാധ്യതകള്‍ കാണുകയും അതിലൂടെ ലഭിക്കുന്ന ഫണ്ട് നിര്‍ധനരായവര്‍ക്ക് സ്നേഹസ്പര്‍ശിയായ ഒരു തലോടലാകാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു. ഇതോടൊപ്പം അവയവ ദാനമെന്ന മഹാസന്ദേശം വിളിച്ചോതിക്കൊണ്ടുള്ള ബോധവത്കരണ സെമിനാറുകള്‍ വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്നു. അതിന്റെ ഭാഗമായി 2016 – ല്‍ എന്‍.എച്ച്.എസ്സ് ബ്ലഡ് & ട്രാന്‍സ്പ്ലാന്റും ഫാ. ഡേവിസ് ചിറമേല്‍ നേതൃത്വം നല്കുന്ന ഉപഹാറുമായി സഹകരിച്ചു ജി.എം.എ – യിലെ 100 % അംഗങ്ങളും അവയവ സ്റ്റം സെല്‍ ഡോനെഷന്‍ രജിസ്റ്ററില്‍ ഒപ്പു വച്ചപ്പോള്‍ ആ നേട്ടം കൈവരിക്കുന്ന യു.കെ. യിലെ ആദ്യ അസ്സോസ്സിയേഷന്‍ ആയി മാറി ജി.എം.എ. ഇങ്ങനെ, ഒരു കമ്മ്യൂണിറ്റി അസ്സോസിയയേഷന്‍ എന്നതിലുപരി മുഴുവന്‍ സമയ ജീവകാരുണ്ണ്യ സംരംഭമായി മാറിയിരിക്കുന്നു ജി.എം.എ.
വളര്‍ത്തി വലുതാക്കിയ സ്വന്തം നാടിനോടുള്ള നന്ദിയും കടപ്പാടും മനസ്സില്‍ മാത്രം സൂക്ഷിച്ചാല്‍ പോരാ, അത് അവശത അനുഭവിക്കുന്നവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കുമുള്ള കൈത്താങ്ങായി മാറണം എന്ന തിരിച്ചറിവില്‍ നിന്നായിരുന്നു 2010 – ല്‍ ‘എ ചാരിറ്റി ഫോര്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍സ് ഇന്‍ കേരള’ എന്ന സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. ‘ടുഗെദര്‍ വി കാന്‍ മെയ്ക്ക് എ ഡിഫറെന്‍സ്’ എന്ന ആപ്തവാക്യം അന്വര്‍ഥമാക്കി ഈ പദ്ധതിയുടെ ഏഴാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ നിരാലംബരായ പലര്‍ക്കും ആശ്വാസമാകാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യത്തിലാണ് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍.
ഓരോ വര്‍ഷവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. ഇവിടെ യു.കെ – യില്‍, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതികതയും ആധുനിക ചികിത്സാ രീതികളും ഒരു പരിധി വരെ സൗജന്യമായി തന്നെ അനുഭവിച്ച് വരുന്ന നമുക്ക് കേരളത്തിലെ പാവപ്പെട്ടവന്റെ ഏക ആശ്രയമായ ജില്ലാ ആസ്പത്രിയുടെ ശോചനീയാവസ്ഥ ഏറെ ബോധ്യമുള്ളതാണ്. ആ അവസ്ഥ തങ്ങള്‍ക്കാകുന്ന തരത്തില്‍ മെച്ചപ്പെടുത്തുക എന്ന ആത്മാര്‍ത്ഥമായ ശ്രമമാണ് ജി.എം.എ ഈ പദ്ധതിയില്‍ കൂടി ലക്ഷ്യമിടുന്നത്. ചാരിറ്റി ഫണ്ട് ഏതെങ്കിലും വ്യക്തികള്‍ക്കോ ആസ്പത്രി മാനേജ്മെന്റിനോ അയച്ചുകൊടുക്കാതെ, ആസ്പത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം എന്ത് സേവനമാണോ തീരുമാനിച്ചിട്ടുള്ളത് അതിന്റെ കുറ്റമറ്റ നിര്‍വഹണം ജി.എം.എ – യുടെ തിരഞ്ഞെടുത്ത പ്രധിനിധി നേരില്‍ പോയി ചെയ്തു കൊടുക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്.
2011 – ല്‍ തിരുവനന്തപുരം ജില്ലാ ആസ്പത്രിയിലെ ഓരോ ബ്ലോക്കുകളിലെയും രോഗികള്‍ക്കും മറ്റും ആവശ്യമായ ശീതീകരിച്ച കുടിവെള്ള സംവിധാനം ഒരുക്കികൊടുത്തുകൊണ്ടാണ് ജി.എം.എ ചാരിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. അതുവരെയും അവിടുത്തെ അന്തേവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത് വൃത്തി ഹീനമായ ടോയ്ലറ്റുകളെയായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 2017 – ലും അവിടെ കുടിവെള്ളത്തിനായി രോഗികള്‍ ഈ വാട്ടര്‍ കൂളിംഗ് സംവിധാനങ്ങളെ ആശ്രയിക്കുന്നത് കാണുമ്പോള്‍ അത് ജി.എം.എ – യെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നു.
അതിനു ശേഷം ഇടുക്കി, കോട്ടയം, തൃശൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലാ ആസ്പത്രികളിലേക്കായിരുന്നു ജി.എം.എ -യുടെ സഹായഹസ്തം തേടി ചെന്നത്. പലപ്പോഴും ഇലക്ടിസിറ്റി ലഭ്യത ഇല്ലാത്തതിന്റെ പേരില്‍ ഓപ്പറേഷന് പോലും ഇടക്ക് വച്ച് നിര്‍ത്തേണ്ടി വന്നിരുന്ന അവസ്ഥക്ക് വിരാമമിട്ടുകൊണ്ട് ഹൈ പവര്‍ ഇന്‍വെര്‍ട്ടറുകള്‍ 2012 – ല്‍ ഇടുക്കിയിലും 2013 – ല്‍ തൃശൂരും സ്ഥാപിക്കുകയായിരുന്നു ജി.എം.എ ചെയ്തത്. ബെഡുകളുടെ അഭാവം അലട്ടിയിരുന്ന കോട്ടയം ജില്ലാ ആസ്പത്രിയില്‍ 2014 – ല്‍ ആവശ്യമായ പുതിയ ബെഡുകള്‍ വാങ്ങി നല്‍കുകയായിരുന്നു ജി.എം.എ ചാരിറ്റി ഫണ്ടിന്റെ ഉദ്യമം. ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വലിയ പാത്രങ്ങള്‍, വാര്‍ഡുകളിലേക്കു വിതരണം ചെയ്യുന്നതിന് ആവശ്യമായ ട്രോളികള്‍ തുടങ്ങിയവ ഇല്ലാതെ ഭക്ഷണ വിതരണം തന്നെ മുടങ്ങിയിരുന്ന വയനാട് സര്‍ക്കാര്‍ ആസ്പത്രിയില്‍ അതിനുള്ള പരിഹാരമായി മാറി 2015 – ല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ പ്രതിബദ്ധത. 2016 – ല്‍ കാസര്‍കോടിനായിരുന്നു അതിന്റെ നിയോഗം.

ഈ വര്‍ഷം, 2017 – ല്‍ മലപ്പുറം ജില്ലാ ആസ്പത്രിയെയാണ് ഇതിനായി ജി.എം.എ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും നടന്നു വരുന്ന ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ചു, ഇദംപ്രഥമമായി മെയ് 27 – നു ആള് യു. കെ അടിസ്ഥാനത്തിലുള്ള നാടക മത്സരവും ജി.എം.എ സംഘടിപ്പിക്കുന്നു.
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ ചാരിറ്റിയോടുള്ള ഈ പ്രതിബദ്ധത തന്നെയായിരിക്കണം ഇക്കഴിഞ്ഞ ഫെബ്രുവരി 24 – ന് ജി.എം.എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് സംഘടിപ്പിച്ച ‘അലീഷാ – ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ്’ – എന്ന ഇവന്റിലൂടെ യു.കെ – യിലെ ‘മെയ്ക്ക് എ വിഷ്’ എന്ന ചാരിറ്റിക്കായി മൂവായിരം പൗണ്ടിന് മേല്‍ ശേഖരിക്കാനായത്. മാര്‍ച്ച് 18 – ന് നടക്കുന്ന ചടങ്ങില്‍ വച്ച്, അകാലത്തില്‍ പൊലിഞ്ഞു പോയ അലീഷയുടെ ‘അമ്മ ബീന രാജീവും ജി.എം.എ പ്രതിനിധികളും കൂടി ഈ ഫണ്ട് ‘മെയ്ക്ക് എ വിഷ്’ ചാരിറ്റി പ്രതിനിധിക്ക് കൈമാറുമ്പോള്‍ അത് ജി.എം.എ യുടെ ആത്മ സമര്‍പ്പണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറും .
പകരം വെക്കാനില്ലാത്ത ജി.എം.എ യുടെ അഭിമാന ചരിത്രം ആവര്‍ത്തിക്കാന്‍ പുതിയ നേതൃത്വത്തിന് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ ഒന്നടങ്കം എല്ലാ വിധ ആശംസകളും സഹകരണവും വാഗ്ദാനം ചെയ്യുമ്പോള്‍ ജി.എം.എ യുടെ വരും നാളുകളും സമ്പന്ന പൂര്‍ണ്ണമാകുമെന്ന് ഉറപ്പിക്കാം.
Latest News:

യുക്മ - ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു....
യുക്മ - ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ൻ്റെയും മെഗാ കാർണിവൽ, ആഘോഷങ്ങളുടെ മഹാസംഗമത്തിനുമാ...Latest News
മാന്‍വേഴ്സില്‍ ഇത്തവണ മഹാപൂരം; ചാന്‍സലറും ഇന്ത്യ–ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും സെലിബ്രിറ്റി അതി...
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളപൂരം 2026 ഇനി വള്ളംകളിയും കലാപരിപാ...Latest News
കേരളീയ സംസ്കാരവും പൈതൃകവും കലകളും സമന്വയിപ്പിച്ച് കേരളപൂരം 2026 ആഘോഷമാക്കാൻ യുക്മ ഷീ ലീഡ്സ്; അഞ്ഞൂറി...
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതെർഹാം: വനിതകളെ ശാക്തീകരിക്കുക എന്ന ...Latest News
മാൻവേഴ്സിൽ താരപ്പകിട്ട്: സനൂഷ സന്തോഷ് കേരളപൂരം 2026-ന്റെ സെലിബ്രിറ്റി ഗസ്റ്റ്..... സ്വാതന്ത്ര്യദിനാ...
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ-ഇസ ലണ്ടൻ കേരളപൂരം 2026-...Latest News
സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ മഹാഘോഷം; ഡീന്‍ കുര്യ...
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ 80 ഇന്ത്യന്‍ ദേശീയപതാകകളുമായി വര്‍ണാഭമാ...Associations
ഏട്ടാമത് യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്ളംകളിക്ക് ആവേശാരവങ്ങൾ ഉയർത്താൻ; തുഴയെറിയുന്നവർക്കും കരയിൽ നിൽക...
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എട്ടാമത് യുക്മ - ഇസ ലണ്ടൻ കേരളപൂരം വള്...Latest News
യുക്മ - ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വനിതകളുടെ ഒന്ന്, രണ്ട് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം.....
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ - ഇസ ലണ്ടൻ കേരളപൂരം വളളംകളി 202...Associations
യുക്മ കേരളപൂരം വള്ളംകളി 2026: ഹീറ്റ്സ്–5ൽ പച്ച, കുമരങ്കരി, കൊടുപുന്ന് തമ്മിൽ തീപാറും പോരാട്ടം
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) അഞ്ചാം ഹീറ്റിൽ ആവേശം ഉറപ്പ് യുക്മ ക...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ച; തുടർ അന്വേഷണം നടത്താൻ സിബിഐക്ക് അനുമതി നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ തുടർ അന്വേഷണം നടത്താൻ സിബിഐയ്ക്ക് അനുമതി. ഡൽഹി റൗസ് അവന്യു കോടതിയാണ് അനുമതി നൽകിയത് . കേസിൽ 13 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർച്ചയായുള്ള നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ പരീക്ഷാ നടത്തിപ്പിലെ സുരക്ഷ വർധിപ്പിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി നടപടികൾ സ്വീകരിച്ചിരുന്നു. പ്രത്യേക വിഭാഗങ്ങളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കും. സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഫോറൻസിക്സ് എന്നീ പ്രധാന വിഭാഗങ്ങളിലാണ് പുതിയ നിയമനങ്ങൾ നടത്തുക. GM–Vigilance,
- ഡോ. ഡി സജിത് ബാബു കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തിരുവനന്തപുരം: ഡോ. ഡി സജിത് ബാബു സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാകും. സർക്കാർ നിർദേശത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിച്ചു.കേരളം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സജിത് ബാബുവിന്റെ പേര് തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാറിന്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു സജിത് ബാബു. സി ഇ ഒ ആയിരുന്ന രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായതോടെ എ കൗശികനെയാണ് നിലവിൽ സി ഇ ഒ ആയി
- കാട്ടുപന്നി ആക്രമണം; അംഗീകൃത ഷൂട്ടർമാർക്ക് എവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം; ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി വനം വകുപ്പ് കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി വനം വകുപ്പ്. ശല്യക്കാരായ കാട്ടുപന്നിയെ പിടികൂടാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിലെ അംഗീകൃത ഷൂട്ടർമാർക്ക് നൽകുന്ന അനുമതി വിപുലീകരിച്ച് ഉത്തരവ് വനംവകുപ്പ് പുറത്തിറക്കി. അംഗീകൃത ഷൂട്ടർമാരുടെ പ്രവർത്തന പരിധി വിപുലീകരിച്ചു കൊണ്ടാണ് ഉത്തരവ്. നിലവിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ പട്ടികയിൽ ഉള്ള അംഗീകൃത ഷൂട്ടർമാർക്ക് ആ പരിധിയിൽ മാത്രമേ കാട്ടുപന്നിയെ വെടിവെക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതിനുപകരം സംസ്ഥാനത്തിൽ എവിടെ വേണമെങ്കിലും അംഗീകൃത ഷൂട്ടർ ആണെങ്കിൽ കാട്ടുപന്നിയെ വെടിവയ്ക്കാം
- നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരാഴ്ച്ച മാത്രം ബാക്കി; പ്രധാനവേദികളും വേദികളിലേക്കുള്ള റോഡുകളും ശോചനീയാവസ്ഥയില്‍ ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ പ്രധാനവേദികളും വേദികളിലേക്കുള്ള റോഡുകളും ശോചനീയാവസ്ഥയില്‍ തന്നെ. കഴിഞ്ഞ വള്ളം കളി പൂര്‍ത്തിയായതിന് പിന്നാലെ നെഹ്റു, റോസ് പവലിയനുകള്‍ അറ്റകുറ്റപ്പണി നടത്തുമെന്ന ജില്ലാ ഭരണകൂടത്തിന്റെ വാക്ക് പാഴായി. ഇക്കുറിയും തകര്‍ന്ന പവലിയനുകളില്‍ പണം കൊടുത്ത് കളി കാണേണ്ട ഗതികേടിലാണ് വള്ളംകളി പ്രേമികള്‍. വള്ളം കളിയുടെ ഉദ്ഘാടനവും വിവിഐപി അതിഥികളുടെ ഇരിപ്പിടവും ഉള്‍പ്പടെ ഫിനിഷിംഗ് പോയിന്റ് തുരുത്തിലെ നെഹ്റു പവലിയനിലാണ്. ദേശീയപ്രാധാന്യമുള്ള വള്ളംകളിക്ക് ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ
- സ്വാതന്ത്ര്യദിനം; സ്കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല തിരുവനന്തപുരം: സ്വാതന്ത്രദിനത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലാണ് വന്ദേമാതരം പരാമര്‍ശിക്കാത്തത്. ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിര്‍ദേശം. സ്ഥാപനമേധാവി രാവിലെ 9.00 മണിക്കോ അതിനുശേഷമോ ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനാലാപനം നടത്തുകയും വേണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സന്ദേശം, ദേശഭക്തിഗാനാലാപനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കേണ്ടമെന്നും നിര്‍ദേശമുണ്ട്. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പരമാവധി ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഭാരതത്തിന്റെ പതാകസംഹിത (Flag
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു…. /
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 വിപുലമായ സംഘാടക സമിതി പ്രഖ്യാപിച്ചു….
യുക്മ – ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ൻ്റെയും മെഗാ കാർണിവൽ, ആഘോഷങ്ങളുടെ മഹാസംഗമത്തിനുമായി വിപുലമായ സംഘാടക സമിതിയെ പ്രഖ്യാപിച്ചു. ചെയര്മാന്: അഡ്വ. എബി സെബാസ്റ്റ്യന്‍ കോര്‍ഡിനേറ്റര്‍: ജയകുമാര്‍ നായര്‍ ജനറല്‍ കണ്‍വീനര്‍: ഡിക്സ് ജോര്‍ജ്ജ് ടീം മാനേജ്മെന്റ്: ജോര്‍ജ്ജ് തോമസ്, ജോബിന് ജോര്‍ജ്ജ് ഫിനാന്‍സ് കണ്ട്രോള്: ഷീജോ വര്‍ഗ്ഗീസ് സണ്ണിമോന്‍ മത്തായി, പീറ്റര്‍ താണോലില്‍, സുരേന്ദ്രന് ആരക്കോട്ട്, സുനില്‍ ജോര്‍ജ്ജ്, ബിജു പീറ്റര്‍, ജെയ്സണ്‍ ചാക്കോച്ചന്, രാജേഷ് രാജ്, ജോസ് വര്‍ഗ്ഗീസ്, ബെന്നി അഗസ്റ്റിന്, ജാക്സൻ തോമസ്,
മാന്‍വേഴ്സില്‍ ഇത്തവണ മഹാപൂരം; ചാന്‍സലറും ഇന്ത്യ–ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും സെലിബ്രിറ്റി അതിഥിയും കുടുംബങ്ങള്‍ക്കായി വമ്പന്‍ കാര്‍ണിവലും /
മാന്‍വേഴ്സില്‍ ഇത്തവണ മഹാപൂരം; ചാന്‍സലറും ഇന്ത്യ–ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും സെലിബ്രിറ്റി അതിഥിയും കുടുംബങ്ങള്‍ക്കായി വമ്പന്‍ കാര്‍ണിവലും
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) കേരളപൂരം 2026 ഇനി വള്ളംകളിയും കലാപരിപാടികളും മാത്രമല്ല; ബിഗ് സ്ലൈഡ്, ഫണ്‍ റൈഡുകള്‍, ബൗണ്‍സി കാസില്‍, 80-ാം ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം, ഘോഷയാത്ര, മലയാളി സുന്ദരി തുടങ്ങി ഒരു ദിവസം മുഴുവന്‍ നീളുന്ന മഹോത്സവം റോതര്‍ഹാം: ബ്രിട്ടീഷ് മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക–കായിക സംഗമങ്ങളിലൊന്നായി വളര്‍ന്ന യുക്മ-ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026, ഇത്തവണ മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒരു സമ്പൂര്‍ണ ഫാമിലി ഫെസ്റ്റിവല്‍–കാര്‍ണിവല്‍ അനുഭവമായി മാന്‍വേഴ്സ് തടാകക്കരയില്‍
കേരളീയ സംസ്കാരവും പൈതൃകവും കലകളും സമന്വയിപ്പിച്ച് കേരളപൂരം 2026 ആഘോഷമാക്കാൻ യുക്മ ഷീ ലീഡ്സ്; അഞ്ഞൂറിലേറെ കലാകാരൻമാരുടേയും കലാകാരികളുടേയും നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വിസ്മയങ്ങൾ….. /
കേരളീയ സംസ്കാരവും പൈതൃകവും കലകളും സമന്വയിപ്പിച്ച് കേരളപൂരം 2026 ആഘോഷമാക്കാൻ യുക്മ ഷീ ലീഡ്സ്; അഞ്ഞൂറിലേറെ കലാകാരൻമാരുടേയും കലാകാരികളുടേയും നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വിസ്മയങ്ങൾ…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതെർഹാം: വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയും നമ്മുടെ സമ്പന്നമായ പൈതൃകവും സംസ്കാരവും കലകളും ചേർന്നൊരുക്കുന്ന ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഈ വർഷം യുക്മ ഷീ ലീഡ്സ് രൂപീകൃതമായത്. യുക്മ ഷീ ലീഡ്സ് നേതൃത്വം കൊടുക്കുന്ന സാംസ്കാരിക പരിപാടികളാണ് ഇക്കുറി യുക്മ കേരളപ്പൂരം 2026 വേദിയിലെത്തുന്നത്. ഷീ ലീഡ്സിന്റെ ആദ്യ പരിപാടിയെന്ന നിലയിൽ വിവിധങ്ങളായ കലാരൂപങ്ങൾക്കാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി, 2026 ഓഗസ്റ്റ്
സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ മഹാഘോഷം; ഡീന്‍ കുര്യാക്കോസ് എം.പി. യുക്മ–ഇസ ലണ്ടന്‍ കേരളപൂരം 2026-ല്‍ വിശിഷ്ടാതിഥി /
സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ മഹാഘോഷം; ഡീന്‍ കുര്യാക്കോസ് എം.പി. യുക്മ–ഇസ ലണ്ടന്‍ കേരളപൂരം 2026-ല്‍ വിശിഷ്ടാതിഥി
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ 80 ഇന്ത്യന്‍ ദേശീയപതാകകളുമായി വര്‍ണാഭമായ സ്വാതന്ത്ര്യദിന ഘോഷയാത്ര; രാവിലെ ദേശീയപതാക ഉയര്‍ത്തും, ഉച്ചയ്ക്ക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും; വൈകിട്ട് വള്ളംകളി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും റോതര്‍ഹാം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികാഘോഷത്തിന് ബ്രിട്ടീഷ് മണ്ണില്‍ മലയാളിത്തത്തിന്റെ നിറവും ആവേശവും പകരാന്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡീന്‍ കുര്യാക്കോസ് എം.പി. യുക്മ–ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന്റെ വേദിയായ മാന്‍വേഴ്സ് തടാത്തിലെത്തുന്നു. ഓഗസ്റ്റ് 15-ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും
യുകെ മലയാളികൾക്ക് ചരിത്രനിമിഷം; ചാൻസലർ ജോൺ ഹീലീ യുക്മ–ഇസ ലണ്ടൻ കേരളപൂരം 2026-ൽ മുഖ്യാതിഥി;പതാക ഉയർത്തി ഉദ്ഘാടനം ചെയ്ത് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും /
യുകെ മലയാളികൾക്ക് ചരിത്രനിമിഷം; ചാൻസലർ ജോൺ ഹീലീ യുക്മ–ഇസ ലണ്ടൻ കേരളപൂരം 2026-ൽ മുഖ്യാതിഥി;പതാക ഉയർത്തി ഉദ്ഘാടനം ചെയ്ത് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതര്‍ഹാം: യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക–കായിക ആഘോഷമായ യുക്മ–ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ല്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് ചാന്‍സലര്‍ ബഹുമാന്യനായ ജോണ്‍ ഹീലീ എം.പി. പങ്കെടുക്കും. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് ലേക്കില്‍ നടക്കുന്ന എട്ടാമത് കേരളപൂരം ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. രാവിലെ 9.15ന് അദ്ദേഹം പതാക ഉയര്‍ത്തി തുടര്‍ന്ന് കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ ആവേശം ബ്രിട്ടീഷ് മണ്ണില്‍ പുനരാവിഷ്കരിക്കുന്ന






click on malayalam character to switch languages