- പ്രളയത്തിൽ കാണാതായവരിൽ 105 ഇന്ത്യക്കാരും; ആകെ 384 യാത്രക്കാർ, പ്രാഥമിക പട്ടിക പുറത്തുവിട്ട് നേപ്പാൾ ടൂറിസം ബോർഡ്
- വടക്കൻ നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, മരണസംഖ്യ 95 ആയി, നിരവധി പേരെ കാണാനില്ല
- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
യുകെയില്‍ ഒരു മരണം നടന്നാല്‍ എന്തൊക്കെ നടപടിക്രമങ്ങളാണ് എടുക്കേണ്ടത്? ഓരോ യുകെ മലയാളിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ ജോയ് അഗസ്തി സമഗ്രമായി വിവരിക്കുന്നു…
- Mar 14, 2017
ജോയ് ആഗസ്തി
മരണം എന്ന സത്യത്തെ ഭയത്തോടെ കാണുമ്പോഴും അത് ഒരു അനിവാര്യതയാണ്. അത്തരമൊരവസ്ഥ നമ്മുടെ വേണ്ടപ്പെട്ടവര്‍ക്ക് ഉണ്ടാകുമ്പോള്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നമ്മില്‍ പലര്‍ക്കും നിശ്ചയമില്ല. മരണാനന്തര നടപടികള്‍ നമ്മുടെ നാട്ടിലേപ്പോലെ തീര്‍ത്തും ലളിതമായ ഒന്നല്ല ഇവിടെ എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. മരണപ്പെട്ടയാളുടെ ബോഡി നാട്ടിലേക്കയക്കുവാനോ അതുമല്ലെങ്കില്‍ ഇവിടെത്തന്നെ അടക്കം ചെയ്യുവാനോ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ആ നടപടിക്രമങ്ങളാണ് ഇവിടെ വിവരിക്കുന്നത്. യുകെയില്‍ മരണപ്പെട്ട പത്തില്പരം മലയാളികളുടെ മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ലിവര്‍പൂളിനടുത്തുള്ള ബെബിങ്ടണിലെ ”ലോറന്‍സ് ജോണ്‍സ് ഫ്യൂണറല്‍ ഡയറക്ടേഴ്സ്” (Laurence Jones Funeral Directors) എന്ന സ്ഥാപനത്തിന്റെ വക്താക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ഒരു മലയാളി മരണപ്പെട്ടാല്‍ ശരീരം ഇവിടെ തന്നെ മറവ് ചെയ്യുന്നതിനോ, അതുമല്ലെങ്കില്‍ നാട്ടിലേക്ക് അയക്കുന്നതിനോ വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നല്‍കുന്നതിന് ഞങ്ങളുടെ അറിവില്‍ യുകെയില്‍ തന്നെ ഏറ്റവും കുറവ് ഫീസ് ഈടാക്കുന്ന ഒരു സ്ഥാപനം എന്ന നിലയിലാണ് ഈ സ്ഥാപനവുമായി ”ലിവര്‍പൂള്‍ മലയാളി അസോസ്സിയേഷന്റെ” (LIMA LIVERPOOL) പ്രതിനിധികളായ ഞാനും ശ്രീ. ജോഷി ജോസഫും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടത്. നോര്‍ത്ത് വെസ്റ്റിലോ അതിനപ്പുറം ലീഡ്സ്, ബെര്മ്മിംഹാം തുടങ്ങിയ ഏരിയകളിലോ ഒരു മരണം ഉണ്ടായാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബോഡി കൊച്ചി, തിരുവനന്തപുരം എന്നീ എയര്‍പോര്‍ട്ടുകളില്‍ എത്തിക്കുന്നതിന് ഫ്ലൈറ്റ് ചാര്‍ജ്ജടക്കം 2500 പൌണ്ട് ആണ് ഈ സ്ഥാപനം ഈടാക്കുന്നത്. എന്നാല്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് അയക്കുന്നതിന് മുന്നൂറ് പൌണ്ട് എയര്‍ലൈന്‍ കൂടുതല്‍ ചാര്‍ജ്ജ് ചെയ്യുന്നതിനാല്‍ അധികച്ചിലവായ 300 പൌണ്ടും ചേര്‍ത്ത് 2800 പൌണ്ട് നല്‍കേണ്ടിവരും.
യുകെയില്‍ തന്നെ മൃതദേഹം സംസ്കരിക്കുന്നതിന് ഏകദേശം ഈ തുകയോ ഒരു പക്ഷേ ഇതിലും കൂടുതലോ വേണ്ടി വരും. അത് ഓരോ സ്ഥലങ്ങളിലെയും ഗ്രേവ് യാര്‍ഡിന്റെ വില, (പുതിയ കുഴിക്കും പഴയ കുഴിക്കും വില വ്യത്യാസം ഉണ്ടാകും) ബോഡി ഏത് വാഹനത്തില്‍ കൊണ്ട് പോകുന്നു എന്നു തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് തുകയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഓരോ പള്ളികളുടെയും അധികാര പരിധിയില്‍പ്പെട്ട സെമിത്തേരികളിലോ അതല്ലെങ്കില്‍ കൌണ്‍സിലിന്റെ അധീനതയിലുള്ള സെമിത്തേരികളിലോ ബോഡി അടക്കം ചെയ്യാവുന്നതാണ്. ഓരോ കൌണ്‍സിലും അവരുടെ വെബ്ബ് സൈറ്റില്‍ ഈ സെമിത്തേരികളിലെ കുഴികളുടെ വിലയും അതനുബന്ധ ചിലവുകളുടെ കണക്കുകളും ഓരോ വര്‍ഷവും അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകും. (ലിവര്‍പൂള്‍ കൌണ്‍സിലിന്റെ വെബ്ബ്സൈറ്റിന്റെ ഒരു കോപ്പി ഇവിടെ നിങ്ങള്‍ക്കായി അപ്ലോഡ് ചെയ്തിട്ടുണ്ട്).
ബോഡി അടക്കം ചെയ്യുന്നതിനേക്കാള്‍ ചിലവ് കുറവാണ് ബോഡി ദഹിപ്പിക്കുന്നതിന്. എങ്കില്‍ പോലും മറ്റ് നടപടിക്രമങ്ങള്‍ എല്ലാം തന്നെ ഇതിനും ബാധകമാണ്. ദഹിപ്പിക്കപ്പെട്ട ഒരു വ്യക്തിയുടെ ചാരം നാട്ടില്‍ കൊണ്ട് പോകുന്നതിന് കൊണ്ട്പോകുന്നയാള് വ്യക്തമായ രേഖ സമ്പാദിക്കേണ്ടതും ആയത് യാത്രയില്‍ കൈവശം സൂക്ഷിക്കേണ്ടതുമാണ്.
നടപടി ക്രമങ്ങള്‍:-
1. ഒരു വ്യക്തി ആശുപത്രിയിലോ വച്ച് മരണപ്പെട്ടാല്‍ ആദ്യം വിവരം അറിയിക്കേണ്ടത് അതാത് സ്ഥലങ്ങളിലെ കൊറോണറെയാണ്. കൊറോണറുടെ ഓഫീസ് എല്ലാ ആശുപത്രികളിലും ഉണ്ടായിരിക്കും. കൊറോണര്‍ ബന്ധപ്പെട്ട ഡോക്ടേഴ്സുമായി ബന്ധപ്പെട്ട് മരണം സ്ഥിരീകരിക്കും. സ്വാഭാവിക മരണം ആണെങ്കില്‍ ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ കൊറോണറുടെ ലെറ്റര്‍ നമുക്ക് നേരിട്ട് തരുന്നതായിരിക്കും. അസ്വാഭാവികമരണങ്ങള്ക്ക് അവയുടെ കാരണങ്ങള്‍ സ്ഥിരീകരിക്കപ്പെടുന്നത് വരെ കൊറോണറുടെ ലെറ്റര്‍ കിട്ടുവാന്‍ താമസം വരും. മരണപ്പെട്ടയാളുടെ ബന്ധുക്കളോ അവരുടെ അഭാവത്തില്‍ സുഹൃത്തുകളോ ആണ് കൊറോണറെ ബന്ധപ്പെടേണ്ടത്. കൊറോണറുടെ ഓഫീസിനു ശനിയും ഞായറും ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളെല്ലാം തന്നെ അവധിയായിരിക്കുമെന്നതിനാല്‍ വെള്ളിയാഴ്ച രാത്രി ഒരു മരണമുണ്ടായാല്‍ അക്കാര്യം അടുത്ത പ്രവര്‍ത്തി ദിവസം മാത്രമേ കൊറോണറെ അറിയിക്കാന്‍ സാധിക്കൂ എന്നത് മറ്റെല്ലാ പേപ്പര്‍ വര്‍ക്കുകളെയും ബാധിക്കുകയും അതുമൂലം മറ്റെല്ലാ നടപടി ക്രമങ്ങളും ലേറ്റാകുന്നതുമായിരിക്കും.
2. (Copy of Death Certificate).
പിന്നീട് മരണം രജിസ്റ്റര്‍ ചെയ്യുവാനായി രജിസ്റ്റ്രാറെ അതാതിടങ്ങങ്ങളിലെ രജിസ്ട്രാറെ സമീപിക്കേണ്ടതാണ്. കൊറോണറുടെ ലെറ്റര്‍, മരണപ്പെട്ടയാളുടെ പാസ്പോര്‍ട്ട്, സിറ്റിസണ്‍ കാര്‍ഡ് തുടങ്ങിയവ ഇതിനായി രജിസ്റ്റ്രാര്‍ മുന്‍പാകെ ഹാജരാക്കേണ്ടതാണ്.
3.(Freedom from infection Certificate).
പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തമാണെന്ന് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ്. വീട്ടിലോ, നെഴ്സിംഗ് ഹോമിലോ വച്ച് നടക്കുന്ന മരണങ്ങള്‍ക്ക് അവരുടെ ജീ.പിയും, ആശുപത്രിയില്‍ വച്ച് നടക്കുന്ന മരണങ്ങള്‍ക്ക് ആശുപത്രി അധികൃതരും ആണ് ഇവ നല്‍കുന്നത്.
4. (Out of England Certificate)
മേല്പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളുമായി കൊറോണറെ വീണ്ടും സമീപിച്ചാല്‍ ബോഡി മോര്‍ച്ചറിയില്‍ നിന്നും മാറ്റാവുന്നതാണ്. ഇന്‍ഡ്യയിലേക്ക് ബോഡി കൊണ്ടുപോകണമെങ്കില്‍ ഔട്ട് ഓഫ് ഇംഗ്ലണ്ട് സര്‍ട്ടിഫിക്കറ്റ് കൊറോണറില്‍ നിന്നും ലഭിച്ചിരിക്കണം. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് മുന്‍പേ നാം ഒരു ഫ്യൂണറല്‍ ഏജന്‍സിയെ ബന്ധപ്പെടേണ്ടതാണ്. കൊറോണറുടെ അനുവാദം ലഭിച്ചാല്‍ ബോഡി ഫ്യൂണറല്‍ ഏജന്‍സിക്ക് ഏറ്റെടുക്കാവുന്നതും മറ്റ് നടപടികള്‍ തുടങ്ങാവുന്നതുമാണ്.
5.(Embalming Certificate)
ഫ്യൂണറല്‍ ഡയറക്റ്റേഴ്സ് ഏറ്റെടുക്കുന്ന ബോഡി അവര്‍ എംബാം ചെയ്ത് സൂക്ഷിക്കുന്നതായിരിക്കും. ഈയവസരത്തില്‍ ഫ്യൂണറല്‍ ഡയറക്റ്റേഴ്സിന്റെ ഓഫീസില്‍ പ്രത്യേകമായി ഒരുക്കിയിരിക്കുന്ന മുറിയില്‍ ബോഡി സന്ദര്‍ശിക്കുന്നതിന് അനുവാദമുണ്ടായിരിക്കും. കൂടാതെ മരണപ്പെട്ടയാളുടെ ബന്ധുക്കളുടെ നിര്‍ദ്ദേശാനുസരണം പൊതുദര്‍ശനത്തിനായി ബോഡി കൊണ്ടുവരുന്നതും തിരിച്ച് കൊണ്ടുപോകുന്നതുമാണ്. ഈ സര്‍ട്ടിഫിക്കറ്റ്
6.(Repatriation letter).
ബോഡി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി അനുവാദം നല്ക്കുന്നതിനുള്ള ഒരു ലെറ്റര്‍ ആണ് ഇത്. അടുത്ത ബന്ധൂവോ സുഹൃത്തോ ഒപ്പിട്ട ഒരു ലെറ്റര്‍ ആണിത്.
7. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ മരണപ്പെട്ടയാളുടെ പാസ്പോര്‍ട്ടും കരസ്ഥമാക്കിയ മറ്റ് സര്‍ട്ടിഫിക്കറ്റുകളുമായി ഇന്‍ഡ്യന്‍ എംബസ്സിയെ സമീപിക്കേണ്ടതാണ്. സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ എംബസ്സിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാം. എംബസ്സിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുമായി ഫ്യൂണറല്‍ ഡയറക്റ്റേഴ്സിനെ സമീപിച്ചാല്‍ അവര്‍ ഉടന്‍ നാട്ടിലേക്കുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതായിരിക്കും. എംബസ്സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുന്‍പായി മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് തിരിക്കാന്‍ ആരും ടിക്കറ്റ് ബുക്ക് ചെയ്യരുത്.
8.(Consignee details)
ബോഡി നാട്ടിലെ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ എയര്‍ലൈന്‍ അധികൃതര്‍ക്ക് ബന്ധപ്പെടുവാനും ബോഡി കൈമാറുവാനുമായി ബന്ധപ്പെട്ടയാളുടെ ഫോണ്‍ നമ്പറും അഡ്രസ്സും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫ്യൂണറല്‍ ഡയറക്റ്റേഴ്സിനെ അറിയിക്കേണ്ടതാണ്. അവര്‍ ഈ വിവരങ്ങള്‍ എയര്ലൈനെ അറിയിക്കുന്നതായിരിക്കും.
9.(Funeral Directors Declaration of Content)
എല്ലാ വിവരങ്ങളും അടങ്ങിയ ഈ സര്‍ട്ടിഫിക്കറ്റ് ഫ്യൂണറല്‍ ഡയറക്റ്റേഴ്സ് നല്‍കുന്നതായിരിക്കും.
Latest News:

പ്രളയത്തിൽ കാണാതായവരിൽ 105 ഇന്ത്യക്കാരും; ആകെ 384 യാത്രക്കാർ, പ്രാഥമിക പട്ടിക പുറത്തുവിട്ട് നേപ്പാൾ ...
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ 105 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 384 യാത്ര...World
വടക്കൻ നേപ്പാളിൽ മിന്നൽ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, മരണസംഖ്യ 95 ആയി, നിരവധി പേരെ കാണാനില്ല
കാഠ്മണ്ഡു: നേപ്പാളിൽ തിബത്ത് അതിർത്തിക്കു സമീപം വൻ മിന്നൽ പ്രളയം. റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത...World
എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages