- ആയിരം ഗോളിലേക്ക് ക്രിസ്റ്റ്യാനോ; അല്‍ നസ്റിനുവേണ്ടി ഗോള്‍വേട്ട തുടര്‍ന്ന് സൂപ്പര്‍താരം
- ESI ചികിത്സക്ക് പരിധിയും മാനദണ്ഡങ്ങളും നിശ്ചയിച്ച നടപടി; സംസ്ഥാനസർക്കാർ ഇടപെടും
- യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള; മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ പൂർത്തിയായി, അവസാനവട്ട ഒരുക്കങ്ങളുമായി സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി, സംഘാടക സമിതി രൂപീകരിച്ചു
- ഫ്ലൈദുബൈ വിമാന അക്രമം: മാലദ്വീപുകാരായ രണ്ട് പൈലറ്റുമാർ യു.എ.ഇയിൽ കസ്റ്റഡിയിൽ
- ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവം ഒക്ടോബർ 24ന് നോർത്താംപ്ടണിൽ; കരോളിൻ ചിഷോം സ്കൂൾ വചനോത്സവ വേദിയാകും.
- ലിയോ പതിനാലാമൻ മാർപാപ്പക്ക് ശ്വാസകോശത്തിൽ അർബുദം സ്ഥിരീകരിച്ചു
- സ്റ്റോമാർക്കറ്റ് മലയാളി അസോസിയേഷന് നവ നേതൃത്വം; സാബു ജോസഫ് പ്രസിഡന്റ്, സ്സ്റ്റെഫിൻ സ്റ്റീഫൻ സെക്രട്ടറി
യുകെയില്‍ ഒരു മരണം നടന്നാല്‍ എന്തൊക്കെ നടപടിക്രമങ്ങളാണ് എടുക്കേണ്ടത്? ഓരോ യുകെ മലയാളിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ ജോയ് അഗസ്തി സമഗ്രമായി വിവരിക്കുന്നു…
- Mar 14, 2017
ജോയ് ആഗസ്തി
മരണം എന്ന സത്യത്തെ ഭയത്തോടെ കാണുമ്പോഴും അത് ഒരു അനിവാര്യതയാണ്. അത്തരമൊരവസ്ഥ നമ്മുടെ വേണ്ടപ്പെട്ടവര്‍ക്ക് ഉണ്ടാകുമ്പോള്‍ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നമ്മില്‍ പലര്‍ക്കും നിശ്ചയമില്ല. മരണാനന്തര നടപടികള്‍ നമ്മുടെ നാട്ടിലേപ്പോലെ തീര്‍ത്തും ലളിതമായ ഒന്നല്ല ഇവിടെ എന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. മരണപ്പെട്ടയാളുടെ ബോഡി നാട്ടിലേക്കയക്കുവാനോ അതുമല്ലെങ്കില്‍ ഇവിടെത്തന്നെ അടക്കം ചെയ്യുവാനോ നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ആ നടപടിക്രമങ്ങളാണ് ഇവിടെ വിവരിക്കുന്നത്. യുകെയില്‍ മരണപ്പെട്ട പത്തില്പരം മലയാളികളുടെ മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ലിവര്‍പൂളിനടുത്തുള്ള ബെബിങ്ടണിലെ ”ലോറന്‍സ് ജോണ്‍സ് ഫ്യൂണറല്‍ ഡയറക്ടേഴ്സ്” (Laurence Jones Funeral Directors) എന്ന സ്ഥാപനത്തിന്റെ വക്താക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് ഇവിടെ കൊടുക്കുന്നത്. ഒരു മലയാളി മരണപ്പെട്ടാല്‍ ശരീരം ഇവിടെ തന്നെ മറവ് ചെയ്യുന്നതിനോ, അതുമല്ലെങ്കില്‍ നാട്ടിലേക്ക് അയക്കുന്നതിനോ വേണ്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നല്‍കുന്നതിന് ഞങ്ങളുടെ അറിവില്‍ യുകെയില്‍ തന്നെ ഏറ്റവും കുറവ് ഫീസ് ഈടാക്കുന്ന ഒരു സ്ഥാപനം എന്ന നിലയിലാണ് ഈ സ്ഥാപനവുമായി ”ലിവര്‍പൂള്‍ മലയാളി അസോസ്സിയേഷന്റെ” (LIMA LIVERPOOL) പ്രതിനിധികളായ ഞാനും ശ്രീ. ജോഷി ജോസഫും ഈ സ്ഥാപനവുമായി ബന്ധപ്പെട്ടത്. നോര്‍ത്ത് വെസ്റ്റിലോ അതിനപ്പുറം ലീഡ്സ്, ബെര്മ്മിംഹാം തുടങ്ങിയ ഏരിയകളിലോ ഒരു മരണം ഉണ്ടായാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബോഡി കൊച്ചി, തിരുവനന്തപുരം എന്നീ എയര്‍പോര്‍ട്ടുകളില്‍ എത്തിക്കുന്നതിന് ഫ്ലൈറ്റ് ചാര്‍ജ്ജടക്കം 2500 പൌണ്ട് ആണ് ഈ സ്ഥാപനം ഈടാക്കുന്നത്. എന്നാല്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് അയക്കുന്നതിന് മുന്നൂറ് പൌണ്ട് എയര്‍ലൈന്‍ കൂടുതല്‍ ചാര്‍ജ്ജ് ചെയ്യുന്നതിനാല്‍ അധികച്ചിലവായ 300 പൌണ്ടും ചേര്‍ത്ത് 2800 പൌണ്ട് നല്‍കേണ്ടിവരും.
യുകെയില്‍ തന്നെ മൃതദേഹം സംസ്കരിക്കുന്നതിന് ഏകദേശം ഈ തുകയോ ഒരു പക്ഷേ ഇതിലും കൂടുതലോ വേണ്ടി വരും. അത് ഓരോ സ്ഥലങ്ങളിലെയും ഗ്രേവ് യാര്‍ഡിന്റെ വില, (പുതിയ കുഴിക്കും പഴയ കുഴിക്കും വില വ്യത്യാസം ഉണ്ടാകും) ബോഡി ഏത് വാഹനത്തില്‍ കൊണ്ട് പോകുന്നു എന്നു തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് തുകയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഓരോ പള്ളികളുടെയും അധികാര പരിധിയില്‍പ്പെട്ട സെമിത്തേരികളിലോ അതല്ലെങ്കില്‍ കൌണ്‍സിലിന്റെ അധീനതയിലുള്ള സെമിത്തേരികളിലോ ബോഡി അടക്കം ചെയ്യാവുന്നതാണ്. ഓരോ കൌണ്‍സിലും അവരുടെ വെബ്ബ് സൈറ്റില്‍ ഈ സെമിത്തേരികളിലെ കുഴികളുടെ വിലയും അതനുബന്ധ ചിലവുകളുടെ കണക്കുകളും ഓരോ വര്‍ഷവും അപ്ഡേറ്റ് ചെയ്തിട്ടുണ്ടാകും. (ലിവര്‍പൂള്‍ കൌണ്‍സിലിന്റെ വെബ്ബ്സൈറ്റിന്റെ ഒരു കോപ്പി ഇവിടെ നിങ്ങള്‍ക്കായി അപ്ലോഡ് ചെയ്തിട്ടുണ്ട്).
ബോഡി അടക്കം ചെയ്യുന്നതിനേക്കാള്‍ ചിലവ് കുറവാണ് ബോഡി ദഹിപ്പിക്കുന്നതിന്. എങ്കില്‍ പോലും മറ്റ് നടപടിക്രമങ്ങള്‍ എല്ലാം തന്നെ ഇതിനും ബാധകമാണ്. ദഹിപ്പിക്കപ്പെട്ട ഒരു വ്യക്തിയുടെ ചാരം നാട്ടില്‍ കൊണ്ട് പോകുന്നതിന് കൊണ്ട്പോകുന്നയാള് വ്യക്തമായ രേഖ സമ്പാദിക്കേണ്ടതും ആയത് യാത്രയില്‍ കൈവശം സൂക്ഷിക്കേണ്ടതുമാണ്.
നടപടി ക്രമങ്ങള്‍:-
1. ഒരു വ്യക്തി ആശുപത്രിയിലോ വച്ച് മരണപ്പെട്ടാല്‍ ആദ്യം വിവരം അറിയിക്കേണ്ടത് അതാത് സ്ഥലങ്ങളിലെ കൊറോണറെയാണ്. കൊറോണറുടെ ഓഫീസ് എല്ലാ ആശുപത്രികളിലും ഉണ്ടായിരിക്കും. കൊറോണര്‍ ബന്ധപ്പെട്ട ഡോക്ടേഴ്സുമായി ബന്ധപ്പെട്ട് മരണം സ്ഥിരീകരിക്കും. സ്വാഭാവിക മരണം ആണെങ്കില്‍ ഒന്നുരണ്ട് ദിവസത്തിനുള്ളില്‍ കൊറോണറുടെ ലെറ്റര്‍ നമുക്ക് നേരിട്ട് തരുന്നതായിരിക്കും. അസ്വാഭാവികമരണങ്ങള്ക്ക് അവയുടെ കാരണങ്ങള്‍ സ്ഥിരീകരിക്കപ്പെടുന്നത് വരെ കൊറോണറുടെ ലെറ്റര്‍ കിട്ടുവാന്‍ താമസം വരും. മരണപ്പെട്ടയാളുടെ ബന്ധുക്കളോ അവരുടെ അഭാവത്തില്‍ സുഹൃത്തുകളോ ആണ് കൊറോണറെ ബന്ധപ്പെടേണ്ടത്. കൊറോണറുടെ ഓഫീസിനു ശനിയും ഞായറും ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളെല്ലാം തന്നെ അവധിയായിരിക്കുമെന്നതിനാല്‍ വെള്ളിയാഴ്ച രാത്രി ഒരു മരണമുണ്ടായാല്‍ അക്കാര്യം അടുത്ത പ്രവര്‍ത്തി ദിവസം മാത്രമേ കൊറോണറെ അറിയിക്കാന്‍ സാധിക്കൂ എന്നത് മറ്റെല്ലാ പേപ്പര്‍ വര്‍ക്കുകളെയും ബാധിക്കുകയും അതുമൂലം മറ്റെല്ലാ നടപടി ക്രമങ്ങളും ലേറ്റാകുന്നതുമായിരിക്കും.
2. (Copy of Death Certificate).
പിന്നീട് മരണം രജിസ്റ്റര്‍ ചെയ്യുവാനായി രജിസ്റ്റ്രാറെ അതാതിടങ്ങങ്ങളിലെ രജിസ്ട്രാറെ സമീപിക്കേണ്ടതാണ്. കൊറോണറുടെ ലെറ്റര്‍, മരണപ്പെട്ടയാളുടെ പാസ്പോര്‍ട്ട്, സിറ്റിസണ്‍ കാര്‍ഡ് തുടങ്ങിയവ ഇതിനായി രജിസ്റ്റ്രാര്‍ മുന്‍പാകെ ഹാജരാക്കേണ്ടതാണ്.
3.(Freedom from infection Certificate).
പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തമാണെന്ന് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ്. വീട്ടിലോ, നെഴ്സിംഗ് ഹോമിലോ വച്ച് നടക്കുന്ന മരണങ്ങള്‍ക്ക് അവരുടെ ജീ.പിയും, ആശുപത്രിയില്‍ വച്ച് നടക്കുന്ന മരണങ്ങള്‍ക്ക് ആശുപത്രി അധികൃതരും ആണ് ഇവ നല്‍കുന്നത്.
4. (Out of England Certificate)
മേല്പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളുമായി കൊറോണറെ വീണ്ടും സമീപിച്ചാല്‍ ബോഡി മോര്‍ച്ചറിയില്‍ നിന്നും മാറ്റാവുന്നതാണ്. ഇന്‍ഡ്യയിലേക്ക് ബോഡി കൊണ്ടുപോകണമെങ്കില്‍ ഔട്ട് ഓഫ് ഇംഗ്ലണ്ട് സര്‍ട്ടിഫിക്കറ്റ് കൊറോണറില്‍ നിന്നും ലഭിച്ചിരിക്കണം. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് മുന്‍പേ നാം ഒരു ഫ്യൂണറല്‍ ഏജന്‍സിയെ ബന്ധപ്പെടേണ്ടതാണ്. കൊറോണറുടെ അനുവാദം ലഭിച്ചാല്‍ ബോഡി ഫ്യൂണറല്‍ ഏജന്‍സിക്ക് ഏറ്റെടുക്കാവുന്നതും മറ്റ് നടപടികള്‍ തുടങ്ങാവുന്നതുമാണ്.
5.(Embalming Certificate)
ഫ്യൂണറല്‍ ഡയറക്റ്റേഴ്സ് ഏറ്റെടുക്കുന്ന ബോഡി അവര്‍ എംബാം ചെയ്ത് സൂക്ഷിക്കുന്നതായിരിക്കും. ഈയവസരത്തില്‍ ഫ്യൂണറല്‍ ഡയറക്റ്റേഴ്സിന്റെ ഓഫീസില്‍ പ്രത്യേകമായി ഒരുക്കിയിരിക്കുന്ന മുറിയില്‍ ബോഡി സന്ദര്‍ശിക്കുന്നതിന് അനുവാദമുണ്ടായിരിക്കും. കൂടാതെ മരണപ്പെട്ടയാളുടെ ബന്ധുക്കളുടെ നിര്‍ദ്ദേശാനുസരണം പൊതുദര്‍ശനത്തിനായി ബോഡി കൊണ്ടുവരുന്നതും തിരിച്ച് കൊണ്ടുപോകുന്നതുമാണ്. ഈ സര്‍ട്ടിഫിക്കറ്റ്
6.(Repatriation letter).
ബോഡി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി അനുവാദം നല്ക്കുന്നതിനുള്ള ഒരു ലെറ്റര്‍ ആണ് ഇത്. അടുത്ത ബന്ധൂവോ സുഹൃത്തോ ഒപ്പിട്ട ഒരു ലെറ്റര്‍ ആണിത്.
7. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ മരണപ്പെട്ടയാളുടെ പാസ്പോര്‍ട്ടും കരസ്ഥമാക്കിയ മറ്റ് സര്‍ട്ടിഫിക്കറ്റുകളുമായി ഇന്‍ഡ്യന്‍ എംബസ്സിയെ സമീപിക്കേണ്ടതാണ്. സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ മണിക്കൂറിനുള്ളില്‍ എംബസ്സിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാം. എംബസ്സിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുമായി ഫ്യൂണറല്‍ ഡയറക്റ്റേഴ്സിനെ സമീപിച്ചാല്‍ അവര്‍ ഉടന്‍ നാട്ടിലേക്കുള്ള ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതായിരിക്കും. എംബസ്സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുന്‍പായി മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് തിരിക്കാന്‍ ആരും ടിക്കറ്റ് ബുക്ക് ചെയ്യരുത്.
8.(Consignee details)
ബോഡി നാട്ടിലെ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ എയര്‍ലൈന്‍ അധികൃതര്‍ക്ക് ബന്ധപ്പെടുവാനും ബോഡി കൈമാറുവാനുമായി ബന്ധപ്പെട്ടയാളുടെ ഫോണ്‍ നമ്പറും അഡ്രസ്സും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഫ്യൂണറല്‍ ഡയറക്റ്റേഴ്സിനെ അറിയിക്കേണ്ടതാണ്. അവര്‍ ഈ വിവരങ്ങള്‍ എയര്ലൈനെ അറിയിക്കുന്നതായിരിക്കും.
9.(Funeral Directors Declaration of Content)
എല്ലാ വിവരങ്ങളും അടങ്ങിയ ഈ സര്‍ട്ടിഫിക്കറ്റ് ഫ്യൂണറല്‍ ഡയറക്റ്റേഴ്സ് നല്‍കുന്നതായിരിക്കും.
Latest News:

പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ കൂട്ടരാജി
തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പി എയ്ക്ക് പിന്നാലെ ഡ്രൈ...Latest News
ആയിരം ഗോളിലേക്ക് ക്രിസ്റ്റ്യാനോ; അല്‍ നസ്റിനുവേണ്ടി ഗോള്‍വേട്ട തുടര്‍ന്ന് സൂപ്പര്‍താരം
പോര്‍ച്ചുഗല്‍ ദേശീയ ക്യാമ്പ് വിട്ടതിനെത്തുടര്‍ന്ന് പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക നടപട...Latest News
മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: തുലാവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും നാളെയും 14 ജില്ലകളില്‍ കാലാവ...Latest News
ടോമിന് ജെ തച്ചങ്കരി പുറത്തേക്ക്; തടവ് ശിക്ഷ മരവിപ്പിച്ചു
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് ആശ...Latest News
മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്
മുംബൈ:അമേരിക്കൻ പൗരത്വമുള്ള നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി മുംബൈ പൊലീസ്. മുംബൈയിലെ പ്രതി...Latest News
നെടുമ്പാശ്ശേരി വാഹനാപകട കേസ്: സുഹൈലുമായി തെളിവെടുപ്പ് നടത്തി പൊലീസ്; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും
കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതി സുഹൈലിനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി...Latest News
ESI ചികിത്സക്ക് പരിധിയും മാനദണ്ഡങ്ങളും നിശ്ചയിച്ച നടപടി; സംസ്ഥാനസർക്കാർ ഇടപെടും
തിരുവനന്തപുരം: 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇഎസ്ഐ ചികിത്സക്ക് പരിധിയും മാനദണ്ഡങ്ങളും നിശ്ചയിച്ച കേ...Latest News
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി; അപ്പീൽ അനുമതി തള്ളി ഹൈക്കോടതി
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനും പി എ മുഹമ്മദ് ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- പിഎയ്ക്ക് പിന്നാലെ ഡ്രൈവറും രാജിവെച്ചു; രമ്യ ഹരിദാസിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ കൂട്ടരാജി തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പി എയ്ക്ക് പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എംഎല്‍എയുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണം എന്നാണ് വിവരം. മൂന്ന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളാണ് രമ്യ ഹരിദാസിന് ഉണ്ടായിരുന്നത്. ഇതില്‍ പി എ വിമലും ഡ്രൈവര്‍ കുഞ്ഞുമുഹമ്മദുമാണ് രാജിവെച്ചത്. തദ്ദേശ വകുപ്പില്‍ ജോലി ചെയ്തിരുന്ന വിമല്‍ ഡെപ്യൂട്ടേഷനിലാണ് പിഎയായി എത്തിയത്. കോണ്‍ഗ്രസ് അനുകൂല സര്‍വ്വീസ് സംഘടന നേതാവ് കൂടിയാണ് വിമല്‍. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമല്‍ രാജിവെച്ചതെങ്കില്‍ ജോലിഭാരത്തെ
- ആയിരം ഗോളിലേക്ക് ക്രിസ്റ്റ്യാനോ; അല്‍ നസ്റിനുവേണ്ടി ഗോള്‍വേട്ട തുടര്‍ന്ന് സൂപ്പര്‍താരം പോര്‍ച്ചുഗല്‍ ദേശീയ ക്യാമ്പ് വിട്ടതിനെത്തുടര്‍ന്ന് പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക നടപടികള്‍ ആരംഭിച്ച പശ്ചാത്തലത്തിലും, കളത്തിലിറങ്ങി കരിയറിലെ 1,000 ഗോളുകള്‍ എന്ന ലക്ഷ്യത്തിലേക്ക് മുന്നോട്ട് കുതിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ അല്‍ നസര്‍ 3-1 ന് നെഫ്ചിയെ പരാജയപ്പെടുത്തിയ മത്സരത്തിലാണ് റൊണാള്‍ഡോ ക്ലബ്ബിനും രാജ്യത്തിനുമായി തന്റെ 981-ാം പ്രൊഫഷണല്‍ ഗോള്‍ കുറിച്ചത്. മത്സരത്തിന്റെ 33-ാം മിനിറ്റില്‍ ആഞ്ചലോ ഗബ്രിയേലിലൂടെ അല്‍ നസര്‍ മുന്നിലെത്തി. ഒന്‍പത് മിനിറ്റുകള്‍ക്ക് ശേഷം (42-ാം മിനിറ്റില്‍) റൊണാള്‍ഡോ ടീമിന്റെ
- മഴ കനക്കുന്നു: ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: തുലാവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും നാളെയും 14 ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം തുലാവര്‍ഷം ആരംഭിച്ചതായി ഇന്ന് ഉച്ചയോടെ കാലാവസ്ഥ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 10 ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ടാണ്. നാളെ മുഴുവന്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ
- ടോമിന് ജെ തച്ചങ്കരി പുറത്തേക്ക്; തടവ് ശിക്ഷ മരവിപ്പിച്ചു കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന് ജെ തച്ചങ്കരിക്ക് ആശ്വാസം. നാല് വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു. കേസിലെ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ടോമിന് ജെ തച്ചങ്കരിയുടെ വാദം പരിഗണിച്ച് ശിക്ഷ മരവിപ്പിച്ചതിനാല്‍ ടോമിന് ജെ തച്ചങ്കരിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകും. 2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന
- മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ് മുംബൈ:അമേരിക്കൻ പൗരത്വമുള്ള നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി മുംബൈ പൊലീസ്. മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. ഒക്ടോബർ 28 നകം രാജ്യം വിടണമെന്നാണ് നിർദേശം. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ പദവിയുള്ള ഇമ്രാൻ ഖാൻ, മുംബൈ സെൻട്രലിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് സിജെപിയെ പിന്തുണച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തുവെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. എസ്ഐആർ പ്രക്രിയയിൽ ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ. /
യുക്മ സാംസ്കാരിക വേദി ‘സൃഷ്ടിലയ 2026’ സാഹിത്യപുരസ്കാരത്തിന് രചനകൾ ക്ഷണിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നിവയിൽ മത്സരങ്ങൾ.
അഡ്വ. ജാക്സൺ തോമസ് (ജനറൽ കൺവീനർ, സാംസ്കാരിക വേദി) യുകെയിലെ മലയാളികളുടെ ജന്മസിദ്ധമായ സർഗാത്മക കഴിവുകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ യുക്മ സാംസ്കാരിക വേദി “സൃഷ്ടിലയ2026” എന്ന പേരിൽ സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപന്യാസം, കവിത, ചെറുകഥ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. യുകെയിലെ മലയാളികളുടെ സാഹിത്യാഭിരുചിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുക്മ സാംസ്കാരിക വേദി സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുകെ മലയാളികൾക്കിടയിലെ സാഹിത്യ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു മികച്ച വേദിയായിരിക്കും “സൃഷ്ടിലയ
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല.
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ നടക്കും. റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും 2026 ഓണാഘോഷങ്ങളുടെയും ആവേശത്തിൻ്റെ അലയൊലികൾ അടങ്ങും മുൻപ് തന്നെ യുക്മ റീജിയണൽ കലാമേളകൾക്ക് ഒക്ടോബർ 03 ശനിയാഴ്ച മുതൽ തുടക്കമാകുന്നു. യുകെയിലെ മുഴുവൻ കലാപ്രേമികളും ഉറ്റു നോക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച /
യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കൾക്ക് അവസരം നൽകി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെൽട്ടൻഹാമിൽ 2026 നവംബർ 7 ശനിയാഴ്ച
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേററ്റർ) ലണ്ടൻ: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (UUKMA) തങ്ങളുടെ 17-ാമത് ദേശീയ കലാമേള ഈ വർഷം നവംബർ 7 ശനിയാഴ്ച ചെൽട്ടൻഹാമിൽ സംഘടിപ്പിക്കുന്നു. 160-ലധികം അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ, കഴിഞ്ഞ 16 വർഷമായി തുടരുന്ന ഈ പാരമ്പര്യം സംഗീതം, നൃത്തം, നാടകം, കലാപ്രദർശനങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ സാംസ്കാരിക പൈതൃകം ബ്രിട്ടീഷ് വേദിയിൽ അവതരിപ്പിക്കുന്ന ഒരു ആഘോഷമായി മാറിയിട്ടുണ്ട്
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും





click on malayalam character to switch languages