1 GBP = 108.89
breaking news

യുകെ മലയാളികളുടെ മാതാവ് അന്നമ്മ തോമസ് നാട്ടില്‍ നിര്യാതയായി…

യുകെ മലയാളികളുടെ മാതാവ് അന്നമ്മ തോമസ് നാട്ടില്‍ നിര്യാതയായി…

അലക്‌സ് വര്‍ഗീസ്

ലിവര്‍പൂളില്‍ താമസിക്കുന്ന രാജു തോമസിന്റെയും, മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ താമസിക്കുന്ന ഗ്രേസി ജോസിന്റെയും മാതാവ് ഏറ്റുമാനൂര്‍ ഓണംതുരുത്ത് മ്ലാവില്‍ പരേതനായ തോമസ് ഭാര്യ അന്നമ്മ തോമസ് (87) ഇന്നലെ നാട്ടില്‍ നിര്യാതയായി. പരേത അതിരമ്പുഴ ചെരുവില്‍ കുടുംബാംഗമാണ്.

മക്കള്‍:- ജോയി തോമസ്, എം.ടി. തോമസ്, രാജു തോമസ് (ലിവര്‍പൂള്‍), ബിജു തോമസ്, തങ്കമ്മ തോമസ്, സിസ്റ്റര്‍ എമിലിന്‍ (ആരാധനാ മഠo ചങ്ങനാശ്ശേരി), ഗ്രേസി ജോസ് (മാഞ്ചസ്റ്റര്‍). മരുമക്കള്‍:- ലിസമ്മ രാജു, ജോസ് ജോര്‍ജ്.

ശവസംസ്‌കാര ശുശ്രൂഷകള്‍ (16/3/2017) വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തില്‍ നിന്നും ആരംഭിക്കും. തുടര്‍ന്ന് അതിരമ്പുഴ സെന്റ്.മേരീസ് ഫൊറോനാ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുടുംബക്കല്ലറയില്‍ അടക്കം ചെയ്യും.

പരേതയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് കൊണ്ട് ഇന്ന് (13/3/2017 തിങ്കള്‍) വൈകുന്നേരം 6 മണിക്ക് വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ വി.കുര്‍ബാനയും ഒപ്പീസും മറ്റ് പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more