SMA സാൽഫോർഡ് ബോട്ട് ക്ളബ്ബ് ക്യാപ്റ്റൻ മാത്യു ചാക്കോയുടെയും ബോൾട്ടൻ BMA കൊമ്പൻസ് ബോട്ട് ക്ളബ്ബ് ക്യാപ്റ്റൻ ആൻറണി ചാക്കോയുടെയും (മോനിച്ചൻ) പിതാവ് കുടമാളൂർ കിഴക്കേച്ചിറയിൽ മാത്തുള്ള ചാക്കോ (ചാക്കോച്ചൻ – 89) നിര്യാതനായി. പരേതൻ്റെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ചൊവ്വാഴ്ച (01/10/2024) ഉച്ച കഴിഞ്ഞ് 2 മണിക്ക് കുടമാളൂർ അമ്പാടി തോമായികുളത്തിന് സമീപമുള്ള വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കുടമാളൂർ സെൻറ്. മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
പരേതൻ്റെ ഭാര്യ കൈനകരി അട്ടിച്ചിറയിൽ ത്രേസ്യാമ്മ ചാക്കോ. മറ്റ് മക്കൾ: മറിയാമ്മ ടോമി, സണ്ണിച്ചൻ (സൌദി), തങ്കച്ചൻ (ഓസ്ട്രേലിയ), ലീന ജയിംസ്, ജോമോൻ (കാനഡ). മരുമക്കൾ: ഷേർലി പാറയ്ക്കൽ (യുകെ), ടോമി തുരുത്തേൽ (മനോരമ ഏജൻറ്, കുടമാളൂർ), ടിറ്റി വടക്കനാട്ട് (സൌദി), ലീന കോക്കാട്ട് (യുകെ), മോളി മാറാട്ടുകളം (ഓസ്ട്രേലിയ), ജയിംസ് കണ്ണമത്ര, മിനു നെല്ലിവിള (കാനഡ).
പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻറ് ഷിജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ബിഎംഎ പ്രസിഡൻറ് ബേബി ലൂക്കോസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
click on malayalam character to switch languages