- എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
- ഇറാനെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ കർശനമാക്കി അമേരിക്ക
- സി.ജെ.പി പ്രതിധേധം; പൊലീസ് നടത്തിയ അതിക്രമം ക്രൂരവും അമാനുഷികവുമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ
- പാക് സൈനിക മേധാവി മുനീർ വീണ്ടും ഇറാനിൽ; സന്ദർശനം ട്രംപിനെ വിളിച്ച ശേഷം
- ഓണാഘോഷത്തിന് തുടക്കം കുറിച്ച് ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണക്കൊടിയേറ്റ്
- ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ...
- പ്രധാനന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം കീവിലേക്ക്; യുക്രെയ്നിനുള്ള യുകെയുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കും
യുക്മ പോയ വര്‍ഷങ്ങളില്‍ – ഒരു തിരിഞ്ഞു നോട്ടം
- Jan 25, 2017
അനീഷ് ജോണ്‍
2015 -2017 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള യുക്മ ദേശീയ ഭരണ സമിതി പ്രവര്‍ത്തന വര്‍ഷത്തിലെ ആദ്യ ആറു മാസങ്ങള്‍ കൊണ്ട് തന്നെ അഭിമാനകരങ്ങളായ നേട്ടങ്ങള്‍ കൈ വരിച്ചു. കൃത്യ നിര്‍വഹണത്തില്‍ അലസത കാട്ടാത്ത റീജിയനുകളും അസോസിയേഷനുകളും ഒരുമിച്ചു കൈ കോര്‍ത്തപ്പോള്‍ യുക്മ സങ്കല്പങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സ്വപ്ന തുല്യമായി സാക്ഷാത്കരിക്കുന്നതില്‍ വിജയിച്ചു കൊണ്ട് മുന്നേറി എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. വ്യക്തമായ രൂപ രേഖകളുടെ അടിസ്ഥാനത്തില്‍ കുട്ടുത്തരവാദിത്തതോടെ നടപ്പിലാക്കാന്‍ കഴിഞ്ഞ കര്‍മ്മ പരിപാടികള്‍ ഒരു ദേശീയ സംഘടന എന്ന നിലയില്‍ യുക്മയുടെ അധീശത്വം വ്യക്തമാകുന്നവ ആയിരുന്നു.
ഇദം പ്രദമായി യുക്മ നേഴ്സസ് യോഗം വിളിച്ചു ചേര്‍ത്ത് കൊണ്ടായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. യുക്മ നേഴ്സസ് ഫോറം ആദ്യ ദേശീയ യോഗം ലിവര്‍പൂളില്‍ വച്ചായിരുന്നു സംഘടിപ്പിച്ചത്. യുകെ മലയാളി സമൂഹത്തിന്റെ മലയാളി സാംസ്കാരിക മേഖലയുടെ പരിച്ചേദം എന്ന് നിസ്സംശയം പറയാവുന്ന രീതിയില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള യുക്മ സാംസ്കാരിക വേദിയുടെ ദേശീയ സമിതി പുനര്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അത് പോലെ തന്നെ നഴ്സിംഗ് മേഖലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിനായി യുക്മ രൂപീകരിച്ച യുക്മ നേഴ്സസ് ഫോറത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ദേശീയ നിര്‍വ്വാഹക സമിതിയെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞു എന്നതും എടുത്തു പറയത്തക്ക നേട്ടമാണ്.
ഇതാദ്യമായി യുകെ മലയാളികള്‍ക്കും പങ്കെടുക്കാം എന്ന രീതിയില്‍ രൂപികരിച്ച യുക്മ നാഷണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് തികഞ്ഞ പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തി വന്ന കായിക മാമാങ്കം ആയി. ഓക്സ്ഫോര്‍ഡില്‍ നടന്ന ടൂര്‍ണമെന്റ് യുകെയിലെ 24 പ്രഗത്ഭ പുരുഷ ഡബിള്‍സ് ടീമുകള്‍ തീ പാറുന്ന പ്രകടനം കാഴ്ച വെച്ചു.വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ യുകെ പ്രൊവിന്‍സ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും നയിക്കുവാനും ലഭിച്ച ക്ഷണം ഈ കാലയളവില്‍ യുക്മക്ക് ലഭിച്ച ആഗോള അംഗീകാരം ആയി വിലയിരുത്തപ്പെടുന്നു. യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി വര്‍ധിച്ച ജനപങ്കാളിത്തം കൊണ്ട് വിജയകരവും ലാഭകരവുമായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞ യുക്മ നാഷണല്‍ കായിക മേള യുക്മയുടെ സംഘാടക മികവിന് മാറ്റ് കുട്ടുന്നവ ആയിരുന്നു.
നടപ്പിലാക്കാന്‍ നിശ്ചയിച്ച പരിപാടികള്‍ നുറു ശതമാനവും പുര്‍ത്തിയാക്കിയ ആവേശത്തില്‍ ആയിരുന്നു യുക്മ പ്രവര്‍ത്തകര്‍. പരിപാടികളുടെ പുതുമയും നടപ്പിലാക്കുന്നതിന്റെ കൂട്ടുത്തരവാദിത്തവും സംഘടനയായ യുക്മക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. ഈ വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ വിവിധ റിജിയനുകളില്‍ നിരവധി പരിപാടികള്‍ യുകെയിലെ മുഴുവന്‍ അസോസിയേഷനുകളും ആവേശത്തോടെ പങ്കെടുക്കുകയുണ്ടായി.വിവിധ റീജിയനുകളില്‍ യുക്മയുടെ നേതൃത്വത്തില്‍ നിരവധി കായിക മത്സരങ്ങള്‍ ഈ കാലത്ത് നടത്തപ്പെട്ടു . അവയോടൊപ്പം യുക്മ നാഷണല്‍ കമ്മിറ്റി നേരിട്ട് നടത്തിയ നിരവധി പരിപാടികള്‍ യുകെയെ ഉത്സവ പ്രതീതിയില്‍ ആക്കിയിരുന്നു. യുക്മ സൗത്ത് വെസ്റ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 3 നു സാലിസ്ബറി ഡൌണ്‍ടാന്‍ ലെഷര്‍ സെന്ററില്‍ നടക്കുകയുണ്ടായി. സൌത്ത് ഈസ്റ്റ് കായികമേള മെയ് 24 നു നടക്കുകയുണ്ടായി .ജൂണ്‍ 6 നു ഓക്സ്ഫോര്‍ഡില്‍ വെച്ച് നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടന്നു . യുക്മ ഇ മാഗസിന് ജ്വാല ജൂണ്‍ 10 നു തന്നെ പുതിയ രൂപത്തിലും ഭാവത്തിലും പുറത്തിറങ്ങി . വായനക്കാര്‍ ഏറെയുള്ള സാഹിത്യ സൃഷ്ട്ടികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. യുക്മ മിഡ് ലാന്‍ഡ്സ് റിജിയണല്‍ കായിക മേള ജൂണ്‍ 20 നു നടന്നു. റെഡിച്ചില്‍ വെച്ചാണ് കായിക മേള നടന്നത്. ജൂലൈ 26 നു യുക്മ മിഡ്ലാന്‍ഡ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നോട്ടിംഗ്ഹാമില്‍ നോട്ടിന്ഘാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു . യുക്മ നോര്‍ത്ത് വെസ്റ്റ് റിജിയന് കായിക മേള വാറിംഗ് ടണ്ണില്‍ ജൂണ്‍ 6 നു നടന്നു . ജൂണ്‍ 13 നു യുക്മ സാംസ്കാരിക വേദി ആദ്യ യോഗം ബോര്ന്മോതില് മനോജ് കുമാര്‍ പിള്ളയുടെ വസതിയില്‍ ചേര്‍ന്നു. അന്നേ ദിവസം തന്നെ വെയില്‍സ് റിജിയന് കായിക മേള സ്വാന്‍സിയില്‍ വെച്ച്.നടന്നു . ജൂണ്‍ 20 നു യുക്മ സൌത്ത് വെസ്റ്റ് റിജിയന് കായിക മേള യൊവില് അത്ലറ്റിക് അരിനയില്‍ വര്‍ധിച്ച ജനപങ്കാളിത്തത്തോടെ നടന്നു. ജൂലൈ 18നു യുക്മ ദേശീയ കായിക മേള ബര്‍മിംഗ്ഹാമിലെ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡ് വിണ്ടലേ ലെഷേര് സെന്ററില്‍ വെച്ച് നടന്നു. കുടാതെ നിരവധി റിജിയനുകള്‍ തനതായ പരിപാടികള്‍ നടത്തുകയുണ്ടായി. സാല്‍ഫോര്‍ഡില്‍ വെച്ച് നോര്‍ത്ത് വെസ്റ്റ് റിജിയന്റെ ഫാമിലി ഫെസ്റ്റ് ജൂലൈ 19 നു നടന്നു. യുക്മ നാഷണല്‍ കമ്മിറ്റി ജൂണ്‍ 27 നു ബര്‍മിംഗ്ഹാമില്‍ ചേരുകയുണ്ടായി . അന്ന് തന്നെ യുക്മ നേഴ്സസ് ഫോറം ആദ്യ യോഗം ചേര്‍ന്നു. യുകെയിലെ നഴ്സിംഗ് വിഭാഗത്തെ സംബന്ധിച്ച് ഏറെ സുപ്രധാനം ആയ പല തീരുമാനം എടുക്കാന്‍ കഴിഞ്ഞതായി അറിയിച്ചിട്ടുണ്ട്. കലാമേളകളില്‍ പരിപാടികളുടെ ദൈര്‍ഘ്യം മുലം പല ജനപ്രിയ മത്സരങ്ങളും നടത്താന്‍ കഴിയാത്തതില്‍ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് യുക്മ സൂപ്പര്‍ ഡാന്‍സര്‍ പരിപാടി സംഘടിപ്പിച്ചത് . മത്സരം പങ്കെടുത്തവരുടെ മാത്രമല്ല മുഴുവന്‍ പ്രവാസി മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ മത്സരങ്ങളില്‍ ഒന്നാണ് ഇത്.
യുക്മയുടെ ദേശീയ കലാമേളയില്‍ സിനിമാറ്റിക് ഡാന്‍സിനും സെമി ക്ലാസ്സിക്കല്‍ ഡാന്‍സിനും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഇല്ലാത്തതു മൂലം നിരവധി പ്രതിഭകള്‍ക്ക് അവസരം ലഭിക്കാതെ പോകുന്നു എന്ന പരാതിക്കുള്ള പരിഹാരമായിരുന്നു യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരം , ഭരണ സമിതി കാലഘട്ടത്തില്‍ കവന്‍ട്രിയില്‍ വെച്ചാണ് സൂപ്പര്‍ ഡാന്‍സര്‍ മത്സരം അരങ്ങേറിയത്. ഏറെ പ്രശംസനീയം ആയി യുകെ മലയാളികള്‍ക്കിടയില്‍ നിന്നുള്ളവരുടെ സാഹിത്യ സൃഷ്ട്ടികള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും പത്താം തീയതി ജ്വാല ഇ മാഗസിന് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു വരുന്നു. നിരവധി കവിതകളും കഥകളും യാത്ര വിവരണങ്ങളും അടക്കമുള്ള സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉന്നതമായ ഭാഷ ശൈലിയിലുടെ വായനയെ ഗൗരവമായി കാണുന്ന വായനക്കാര്‍ക്കും വേണ്ടിയുള്ള യുക്മ പ്രസിദ്ധികരണം ആയി ജ്വാല മാറിയിരിക്കുകയാണ്. യുക്മ സാംസ്കാരിക വേദിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി തുടങ്ങിയ മാസികയാണ് ജ്വാല. നാടിന്റെ സംസ്കാരം നിലനിര്‍ത്തുവാന്‍ വേണ്ടി സാംസ്കാരിക വേദി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ യുക്മക്ക് എന്നും ഒരു മുതല്‍കൂട്ടാണ്. ജ്വാലയും കര്‍മ്മ പരിപാടികളും കൂടാതെ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും സമ്മാനങ്ങള്‍ വിതരണം ചെയ്യുവാനും സൃഷ്ടികള്‍ ഉന്നത നിലവാരം ഉള്ള സാഹിത്യകാരന്മാരെ കൊണ്ട് പരിശോധിപ്പിക്കുവാനും കഴിഞ്ഞതും എടുത്തു പറയാവുന്ന നേട്ടങ്ങളില്‍ ഒന്നാണ്. വരും കാലങ്ങളിലും ഓര്‍ത്തു വെക്കും .യുക്മ സ്റ്റാര്‍ സിങ്ങര്‍ / യുകെ മലയാളികളുടെ സംഗീത സാക്ഷാത്കാരം തുടരും …..
Latest News:

എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ...
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബ...Latest News
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറ...Latest News
ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ
ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന്...Kerala
മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ
തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്...Kerala
തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട...
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പി...Latest News
കൃഷിവകുപ്പിന്റെ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ കർഷകർക്ക് പണമില്ല; കൃഷി വകുപ്പിന്റെ കതിർ ആപ്പ് സംവിധാനം ...
കൃഷിവകുപ്പിന്റെ കതിർ പദ്ധതി കർഷകർക്ക് തിരിച്ചടിയായി. ഓണ വിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ കർഷകർ പ്രതിസന...Kerala
പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്ര...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്...Kerala
എ66 വാഹനാപകടം; പന്ത്രണ്ടുപേർ അറസ്റ്റിൽ
രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ A66-ലെ വാഹനാപകടത്തിന് പിന്നാലെ പന്ത്രണ്ട്...UK NEWS
Post Your Comments Here ( Click here for malayalam )
Latest Updates
- എന്റെ കുടുംബം നിങ്ങള്‍ തകര്‍ത്തു’! ഐഫോണിന്റെ പേരില്‍ ജീവനൊടുക്കിയ കൗമാരക്കാരന്റെ അമ്മയുടെ പഴയ വീഡിയോ പുറത്ത് മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ 250 അടി താഴ്ചയുള്ള മലയിടുക്കില്‍ നിന്ന് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച ദുരന്തത്തില്‍ പുതിയ വഴിത്തിരിവ്. കൗമാരക്കാരനായ മകന്റെ അമ്മയുടെ ഒരു പഴയ സോഷ്യല്‍ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ കേസ് അന്വേഷണത്തിന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. 18 കാരനായ കുനാല്‍ ചാന്ദ്ഗുഡെ മലയിടുക്കിന്റെ അരികില്‍ നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോകളില്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളമാണ് മാതാപിതാക്കളായ മുരളിധറും സംഗീതയും അവനെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ കുനാലിനെ രക്ഷപ്പെടുത്താന്‍ പിതാവ്
- ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, ബിഹാർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. മഹാരാഷ്ട്ര ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഇന്നലെയാണ് റെയ്ഡ് നടന്നത്. ഹാക്കിങ് പ്രവർത്തനങ്ങളുടെ നിർണായക വിവരങ്ങളടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തതായി NIA അറിയിച്ചു. 3 ലാപ്ടോപ്പുകൾ, 5 മൊബൈൽ ഫോണുകൾ, പെൻഡ്രൈവുകൾ ഉൾപ്പെടെ പിടിച്ചെടുത്തു
- ബലാത്സംഗക്കേസ് പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ. 20 വർഷത്തെ തടവിന് വിധിച്ച റാം റഹീമിന് ലഭിക്കുന്നത് ഇത് പതിനേഴാമത്തെ പരോളാണ്. ഇത്തവണ 21 ദിവസത്തെ പരോളാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്. 2026-ൽ മാത്രം ഇത് മൂന്നാം തവണയാണ് പരോൾ ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ
- മലയാളത്തിന് ഇന്ന് ഉത്രാടപ്പാച്ചിൽ തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലേക്ക് കേരളക്കര. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാൽ ഉത്രാടപ്പാച്ചിൽ എന്നൊരു ശൈലി പോലും ഓണവുമായി ബന്ധപ്പെട്ടുണ്ട്. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത് ഉത്രാടദിനത്തിൽ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂർവിക
- തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർകോട് കണ്ണൂര്‍ കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ… /
ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…
ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു. യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ കേരളപൂരം വള്ളംകളിയോടനുബന്ധിച്ച് സംഘടിപ്പിച്ച യുക്മ–ഇസ–തെരേസാസ് ലണ്ടൻ ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2 മത്സരത്തിന് ഇത്തവണ മത്സരാർത്ഥികളിൽ നിന്നും കാണികളിൽ നിന്നും ഒരുപോലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് മത്സരാർത്ഥികൾ മാറ്റുരച്ച വേദിയിൽ നോട്ടിംഗ്ഹാമിൽ നിന്നുള്ള അപർണ ശൈലേഷ് മലയാളി സുന്ദരി സീസൺ 2 കിരീടം സ്വന്തമാക്കി. സംഗീതം, വായന, എഴുത്ത് എന്നിവയെ ഏറെ സ്നേഹിക്കുന്ന അപർണയ്ക്ക് ആത്മവിശ്വാസവും
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി….. /
ചരിത്രത്തിലേക്ക് തുഴഞ്ഞൊരു ദിനം; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026…. മാന്‍വേഴ്സില്‍ മലയാളിത്തത്തിന്റെ മഹാസംഗമം; ബ്രിട്ടീഷ് ചാന്‍സലറുടെ സാന്നിധ്യം മുതല്‍ ആവേശകരമായ വള്ളംകളിയും സ്വാതന്ത്ര്യദിനാഘോഷവും കലാവിരുന്നും വരെ; യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 യു.കെ മലയാളികളുടെ ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി…..
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ലണ്ടന്‍: കേരളത്തിന്റെ ജലോത്സവ പാരമ്പര്യവും ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ ദേശീയാഭിമാനവും യു.കെ മലയാളികളുടെ ഐക്യവും ബഹുസാംസ്കാരിക ബ്രിട്ടന്റെ സൗഹൃദവും ഒരേ വേദിയില്‍ സംഗമിച്ചപ്പോള്‍, യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ചരിത്രത്തിലേക്ക് തുഴഞ്ഞുകയറിയ അവിസ്മരണീയ ദിനമായി മാറി. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മയുടെ എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരിക മഹോത്സവവും വള്ളംകളി എന്ന കായികമത്സരത്തിന്റെ അതിരുകള്‍ക്കപ്പുറം ഒരു സമ്പൂര്‍ണ മലയാളി
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ /
യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ന് കരുത്തായി പ്രമുഖ സ്പോൺസർമാർ; സമൂഹത്തോടൊപ്പം കൈകോർക്കുന്ന സ്ഥാപനങ്ങൾക്ക് നന്ദിയുമായി യുക്മ
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) റോതർഹാം: യുക്മ സംഘടിപ്പിക്കുന്ന എട്ടാമത് കേരളപൂരം വള്ളംകളിയും സാംസ്കാരികോത്സവവും ഓഗസ്റ്റ് 15 ശനിയാഴ്ച ഷെഫീൽഡിന് സമീപമുള്ള റോതർഹാം മാൻവേഴ്സ് ലേക്കിൽ അരങ്ങേറുമ്പോൾ, ഈ മഹാമേളയുടെ വിജയത്തിന് കരുത്തേകാൻ യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളും കൈകോർക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദികളിലൊന്നായി വളർന്ന കേരളപൂരം വള്ളംകളിയുടെ പിന്നിൽ സംഘാടകരുടെയും വോളന്റിയർമാരുടെയും അധ്വാനത്തിനൊപ്പം വർഷങ്ങളായി യുക്മയോടും മലയാളി സമൂഹത്തോടും ചേർന്നുനിൽക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ പിന്തുണയും നിർണായകമാണ്
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ് /
കേരളപുരം 2026 സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് മന്ത്ര ബാൻഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുകെ മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘കേരളപുരം 2026’ വേദി സംഗീത സാന്ദ്രമാക്കാൻ യുകെയിലെ പ്രമുഖ മ്യൂസിക് ഗ്രൂപ്പായ Music Mantra ‘മ്യൂസിക് മന്ത്ര’ എത്തുന്നു. സ്വിൻഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂസിക് മന്ത്ര ബാൻഡ്, സംഗീതാസ്വാദകർക്കിടയിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ യുകെയിലുടനീളം ഒട്ടനവധി വേദികളിൽ മികച്ച പരിപാടികൾ അവതരിപ്പിച്ച് വലിയ മുന്നേറ്റമാണ് ഈ ബാൻഡ് കാഴ്ചവെച്ചിട്ടുള്ളത്. ചുരുങ്ങിയ കാലം കൊണ്ട് യുകെ






click on malayalam character to switch languages