1 GBP = 108.47
breaking news

യുക്മ പോയ വര്‍ഷങ്ങളില്‍ – ഒരു തിരിഞ്ഞു നോട്ടം

യുക്മ പോയ വര്‍ഷങ്ങളില്‍ – ഒരു തിരിഞ്ഞു നോട്ടം

അനീഷ് ജോണ്‍

2015 -2017 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള യുക്മ ദേശീയ ഭരണ സമിതി പ്രവര്‍ത്തന വര്‍ഷത്തിലെ ആദ്യ ആറു മാസങ്ങള്‍ കൊണ്ട് തന്നെ അഭിമാനകരങ്ങളായ നേട്ടങ്ങള്‍ കൈ വരിച്ചു. കൃത്യ നിര്‍വഹണത്തില്‍ അലസത കാട്ടാത്ത റീജിയനുകളും അസോസിയേഷനുകളും ഒരുമിച്ചു കൈ കോര്‍ത്തപ്പോള്‍ യുക്മ സങ്കല്പങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സ്വപ്ന തുല്യമായി സാക്ഷാത്കരിക്കുന്നതില്‍ വിജയിച്ചു കൊണ്ട് മുന്നേറി എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. വ്യക്തമായ രൂപ രേഖകളുടെ അടിസ്ഥാനത്തില്‍ കുട്ടുത്തരവാദിത്തതോടെ നടപ്പിലാക്കാന്‍ കഴിഞ്ഞ കര്‍മ്മ പരിപാടികള്‍ ഒരു ദേശീയ സംഘടന എന്ന നിലയില്‍ യുക്മയുടെ അധീശത്വം വ്യക്തമാകുന്നവ ആയിരുന്നു.

ഇദം പ്രദമായി യുക്മ നേഴ്സസ് യോഗം വിളിച്ചു ചേര്‍ത്ത് കൊണ്ടായിരുന്നു പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. യുക്മ നേഴ്സസ് ഫോറം ആദ്യ ദേശീയ യോഗം ലിവര്‍പൂളില്‍ വച്ചായിരുന്നു സംഘടിപ്പിച്ചത്. യുകെ മലയാളി സമൂഹത്തിന്റെ മലയാളി സാംസ്‌കാരിക മേഖലയുടെ പരിച്ചേദം എന്ന് നിസ്സംശയം പറയാവുന്ന രീതിയില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള യുക്മ സാംസ്‌കാരിക വേദിയുടെ ദേശീയ സമിതി പുനര്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്. അത് പോലെ തന്നെ നഴ്‌സിംഗ് മേഖലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിനായി യുക്മ രൂപീകരിച്ച യുക്മ നേഴ്സസ് ഫോറത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ദേശീയ നിര്‍വ്വാഹക സമിതിയെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ തന്നെ പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞു എന്നതും എടുത്തു പറയത്തക്ക നേട്ടമാണ്.

ഇതാദ്യമായി യുകെ മലയാളികള്‍ക്കും പങ്കെടുക്കാം എന്ന രീതിയില്‍ രൂപികരിച്ച യുക്മ നാഷണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് തികഞ്ഞ പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തി വന്ന കായിക മാമാങ്കം ആയി. ഓക്‌സ്‌ഫോര്‍ഡില്‍ നടന്ന ടൂര്‍ണമെന്റ് യുകെയിലെ 24 പ്രഗത്ഭ പുരുഷ ഡബിള്‍സ് ടീമുകള്‍ തീ പാറുന്ന പ്രകടനം കാഴ്ച വെച്ചു.വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ യുകെ പ്രൊവിന്‌സ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും നയിക്കുവാനും ലഭിച്ച ക്ഷണം ഈ കാലയളവില്‍ യുക്മക്ക് ലഭിച്ച ആഗോള അംഗീകാരം ആയി വിലയിരുത്തപ്പെടുന്നു. യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി വര്‍ധിച്ച ജനപങ്കാളിത്തം കൊണ്ട് വിജയകരവും ലാഭകരവുമായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞ യുക്മ നാഷണല്‍ കായിക മേള യുക്മയുടെ സംഘാടക മികവിന് മാറ്റ് കുട്ടുന്നവ ആയിരുന്നു.

നടപ്പിലാക്കാന്‍ നിശ്ചയിച്ച പരിപാടികള്‍ നുറു ശതമാനവും പുര്‍ത്തിയാക്കിയ ആവേശത്തില്‍ ആയിരുന്നു യുക്മ പ്രവര്‍ത്തകര്‍. പരിപാടികളുടെ പുതുമയും നടപ്പിലാക്കുന്നതിന്റെ കൂട്ടുത്തരവാദിത്തവും സംഘടനയായ യുക്മക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. ഈ വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ വിവിധ റിജിയനുകളില്‍ നിരവധി പരിപാടികള്‍ യുകെയിലെ മുഴുവന്‍ അസോസിയേഷനുകളും ആവേശത്തോടെ പങ്കെടുക്കുകയുണ്ടായി.വിവിധ റീജിയനുകളില്‍ യുക്മയുടെ നേതൃത്വത്തില്‍ നിരവധി കായിക മത്സരങ്ങള്‍ ഈ കാലത്ത് നടത്തപ്പെട്ടു . അവയോടൊപ്പം യുക്മ നാഷണല്‍ കമ്മിറ്റി നേരിട്ട് നടത്തിയ നിരവധി പരിപാടികള്‍ യുകെയെ ഉത്സവ പ്രതീതിയില്‍ ആക്കിയിരുന്നു. യുക്മ സൗത്ത് വെസ്റ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മെയ് 3 നു സാലിസ്ബറി ഡൌണ്‍ടാന്‍ ലെഷര്‍ സെന്ററില്‍ നടക്കുകയുണ്ടായി. സൌത്ത് ഈസ്റ്റ് കായികമേള മെയ് 24 നു നടക്കുകയുണ്ടായി .ജൂണ്‍ 6 നു ഓക്‌സ്‌ഫോര്‍ഡില്‍ വെച്ച് നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടന്നു . യുക്മ ഇ മാഗസിന്‍ ജ്വാല ജൂണ്‍ 10 നു തന്നെ പുതിയ രൂപത്തിലും ഭാവത്തിലും പുറത്തിറങ്ങി . വായനക്കാര്‍ ഏറെയുള്ള സാഹിത്യ സൃഷ്ട്ടികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. യുക്മ മിഡ് ലാന്‍ഡ്സ് റിജിയണല്‍ കായിക മേള ജൂണ്‍ 20 നു നടന്നു. റെഡിച്ചില്‍ വെച്ചാണ് കായിക മേള നടന്നത്. ജൂലൈ 26 നു യുക്മ മിഡ്‌ലാന്‍ഡ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നോട്ടിംഗ്ഹാമില്‍ നോട്ടിന്ഘാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നു . യുക്മ നോര്‍ത്ത് വെസ്റ്റ് റിജിയന്‍ കായിക മേള വാറിംഗ് ടണ്ണില്‍ ജൂണ്‍ 6 നു നടന്നു . ജൂണ്‍ 13 നു യുക്മ സാംസ്‌കാരിക വേദി ആദ്യ യോഗം ബോര്‍ന്മോതില്‍ മനോജ് കുമാര്‍ പിള്ളയുടെ വസതിയില്‍ ചേര്‍ന്നു. അന്നേ ദിവസം തന്നെ വെയില്‌സ് റിജിയന്‍ കായിക മേള സ്വാന്‍സിയില്‍ വെച്ച്.നടന്നു . ജൂണ്‍ 20 നു യുക്മ സൌത്ത് വെസ്റ്റ് റിജിയന്‍ കായിക മേള യൊവില്‍ അത്ലറ്റിക് അരിനയില്‍ വര്‍ധിച്ച ജനപങ്കാളിത്തത്തോടെ നടന്നു. ജൂലൈ 18നു യുക്മ ദേശീയ കായിക മേള ബര്‍മിംഗ്ഹാമിലെ സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡ് വിണ്ടലേ ലെഷേര്‍ സെന്ററില്‍ വെച്ച് നടന്നു. കുടാതെ നിരവധി റിജിയനുകള്‍ തനതായ പരിപാടികള്‍ നടത്തുകയുണ്ടായി. സാല്‍ഫോര്‍ഡില്‍ വെച്ച് നോര്‍ത്ത് വെസ്റ്റ് റിജിയന്റെ ഫാമിലി ഫെസ്റ്റ് ജൂലൈ 19 നു നടന്നു. യുക്മ നാഷണല്‍ കമ്മിറ്റി ജൂണ്‍ 27 നു ബര്‍മിംഗ്ഹാമില്‍ ചേരുകയുണ്ടായി . അന്ന് തന്നെ യുക്മ നേഴ്സസ് ഫോറം ആദ്യ യോഗം ചേര്‍ന്നു. യുകെയിലെ നഴ്‌സിംഗ് വിഭാഗത്തെ സംബന്ധിച്ച് ഏറെ സുപ്രധാനം ആയ പല തീരുമാനം എടുക്കാന്‍ കഴിഞ്ഞതായി അറിയിച്ചിട്ടുണ്ട്. കലാമേളകളില്‍ പരിപാടികളുടെ ദൈര്‍ഘ്യം മുലം പല ജനപ്രിയ മത്സരങ്ങളും നടത്താന്‍ കഴിയാത്തതില്‍ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് യുക്മ സൂപ്പര്‍ ഡാന്‍സര്‍ പരിപാടി സംഘടിപ്പിച്ചത് . മത്സരം പങ്കെടുത്തവരുടെ മാത്രമല്ല മുഴുവന്‍ പ്രവാസി മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ മത്സരങ്ങളില്‍ ഒന്നാണ് ഇത്.

യുക്മയുടെ ദേശീയ കലാമേളയില്‍ സിനിമാറ്റിക് ഡാന്‍സിനും സെമി ക്ലാസ്സിക്കല്‍ ഡാന്‍സിനും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഇല്ലാത്തതു മൂലം നിരവധി പ്രതിഭകള്‍ക്ക് അവസരം ലഭിക്കാതെ പോകുന്നു എന്ന പരാതിക്കുള്ള പരിഹാരമായിരുന്നു യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരം , ഭരണ സമിതി കാലഘട്ടത്തില്‍ കവന്‍ട്രിയില്‍ വെച്ചാണ് സൂപ്പര്‍ ഡാന്‍സര്‍ മത്സരം അരങ്ങേറിയത്. ഏറെ പ്രശംസനീയം ആയി യുകെ മലയാളികള്‍ക്കിടയില്‍ നിന്നുള്ളവരുടെ സാഹിത്യ സൃഷ്ട്ടികള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും പത്താം തീയതി ജ്വാല ഇ മാഗസിന്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു വരുന്നു. നിരവധി കവിതകളും കഥകളും യാത്ര വിവരണങ്ങളും അടക്കമുള്ള സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉന്നതമായ ഭാഷ ശൈലിയിലുടെ വായനയെ ഗൗരവമായി കാണുന്ന വായനക്കാര്‍ക്കും വേണ്ടിയുള്ള യുക്മ പ്രസിദ്ധികരണം ആയി ജ്വാല മാറിയിരിക്കുകയാണ്. യുക്മ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനം കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി തുടങ്ങിയ മാസികയാണ് ജ്വാല. നാടിന്റെ സംസ്‌കാരം നിലനിര്‍ത്തുവാന്‍ വേണ്ടി സാംസ്‌കാരിക വേദി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ യുക്മക്ക് എന്നും ഒരു മുതല്‍കൂട്ടാണ്. ജ്വാലയും കര്‍മ്മ പരിപാടികളും കൂടാതെ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും സമ്മാനങ്ങള്‍ വിതരണം ചെയ്യുവാനും സൃഷ്ടികള്‍ ഉന്നത നിലവാരം ഉള്ള സാഹിത്യകാരന്മാരെ കൊണ്ട് പരിശോധിപ്പിക്കുവാനും കഴിഞ്ഞതും എടുത്തു പറയാവുന്ന നേട്ടങ്ങളില്‍ ഒന്നാണ്. വരും കാലങ്ങളിലും ഓര്‍ത്തു വെക്കും .യുക്മ സ്റ്റാര്‍ സിങ്ങര്‍ / യുകെ മലയാളികളുടെ സംഗീത സാക്ഷാത്കാരം തുടരും …..

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more