1 GBP = 109.90
breaking news

ഹേവാര്‍ഡ്സ്ഹീത്ത് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന്….

ഹേവാര്‍ഡ്സ്ഹീത്ത് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന്….

യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്സ്ഹീത്ത് മലയാളി അസോസിയേഷന്‍ (HMA) യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഇന്ന്, ജനുവരി 7 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ ഹേവാര്‍ഡ്സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളി ഹാളില്‍ വച്ച് ആരംഭിക്കുന്നതാണ്. 75 ഓളം കുടുംബങ്ങളുമായി മുന്നേറുന്ന HMA യുടെ ക്രിസ്തുമസ് – പുതുവത്സരാഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് കൊണ്ട് വൈകുന്നേരം 5 മണിക്ക് ക്രിസ്തുമസ് പാപ്പാക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് സെക്രട്ടറി ജോസഫ് തോമസ് ഏവരെയും സ്വാഗതം ചെയ്യും.

പിന്നീട് അസോസിയേഷന്‍ പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം യുകെയിലെ മലയാളി അസോസിയേഷനുകളുടെ സംയുക്ത കൂട്ടായ്മയായ യുക്മയുടെ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉത്ഘാടനം ചെയ്യും.

യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് മനോജ് പിള്ള ചടങ്ങില്‍ മുഖ്യാഥിതി ആകും. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോണ്‍ പൊതുസമ്മേളനത്തിന് നന്ദി പ്രകാശിപ്പിക്കും.അസോസിയേഷന്‍ രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വര്‍ഗീസ് മട്ടമന, വൈസ് പ്രസിഡന്റ് ജിത്തു മാത്യു, ജോയിന്റ് സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ബേസില്‍ ബേബി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സദാനന്ദന്‍ ദിവാകരന്‍, ഷാബു കുര്യന്‍, രാജു ലൂക്കോസ്, ബിജു സെബാസ്റ്റ്യന്‍, സിബി തോമസ്, ജിമ്മി അഗസ്റ്റിന്‍, ജിമ്മി പോള്‍, സന്തോഷ് ജോസ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരാകും.

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തനൃത്യങ്ങള്‍, യൂത്ത് വിംഗിന്റെ കോമഡി സ്‌കിറ്റുകള്‍ എന്നിവയും മറ്റിതര പരിപാടികളും അരങ്ങേറും. കൂടാതെ ഹേവാര്‍ഡ്സ് ഹീത്തിലെ അനുഗ്രഹീത കലാകാരന്മാരെയും കലാകാരികളെയും ഒരുമിപ്പിച്ചു കൊണ്ട് യുകെയിലെ പ്രശസ്ത ഓര്‍ക്കസ്ട്ര ഗ്രൂപ്പായ മെലഡി ബീറ്റ്സ് ആന്റോ ജോസിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന ഗാനമേളയാണ് ഈ വര്‍ഷത്തെ ആഘോഷപരിപാടികളുടെ മറ്റൊരു സവിശേഷത.

കൂടാതെ ഫുഡ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ബാബു മാത്യുവിന്റെ നേതൃത്വത്തില്‍ നാടന്‍ വിഭവങ്ങളുമായി ഒരുങ്ങുന്ന നാടന്‍ തട്ടുകടയും ആഘോഷപരിപാടികള്‍ മികവുറ്റതാക്കും. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോണ്‍ കൃതജ്ഞത രേഖപ്പടുത്തും. വൈകീട്ട് 10 മണിയോടെ ആഘോഷപരിപാടികള്‍ അവസാനിക്കും.

വാര്‍ത്ത അയച്ചത്: ജിജോ അരയത്ത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more