- സിസ്റ്റൺ ചാപ്പലിൽ നിന്ന് വെളുത്ത പുക; പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന
- പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ
- 'എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ';നിയയുടെ വീട്ടുപരിസരത്ത് മാലിന്യം
- സുരക്ഷാ മുൻകരുതൽ; രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; 430 വിമാനസര്‍വീസുകള്‍ റദ്ദാക്കി
- ‘പാകിസ്താനില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യും’ ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി അല്‍ ഖ്വയ്ദ
- ഇന്ത്യ – പാക് സംഘർഷം; സർവകക്ഷി യോഗം ആരംഭിച്ചു
- രാജ്യത്ത് കനത്ത ജാഗ്രത; . 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി
യുക്മ റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 21ന് നടത്തപ്പെടും: അഡ്വ. ഫ്രാന്‍സിസ് മാത്യു
- Dec 15, 2016

യു.കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017, 2018 പ്രവര്‍ത്തന വര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന് വിജ്ഞാപനം അനുസരിച്ച് റീജണല്‍ തെരഞ്ഞെടുപ്പുകള്‍ 2017 ജനുവരി 21ന് നടത്തപ്പെടുമെന്ന് ദേശീയ പ്രസിഡണ്ട് അഡ്വക്കേറ്റ് ഫ്രാന്‍സിസ് മാത്യു അറിയിച്ചു. ഈ തീയതിയില്‍ അല്ലാതെ റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുമെന്നുള്ള ഇപ്പോഴുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം റീജിയനുകളുടെ സൗകര്യാര്‍ത്ഥം മറ്റ് തിയതികളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് റീജിയണല്‍ പ്രസിഡന്റും സെക്രെട്ടറിയും സംയുക്തമായി ദേശീയ നേതൃത്വത്തിന്റെ അനുമതി തേടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍വര്‍ഷങ്ങളില്‍ നടന്നിരുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഏകീകൃതമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയാണ് ഒരു വീക്കെന്റ് തന്നെ റീജണല്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയുള്ള
നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ജനുവരി 28 ശനിയാഴ്ച നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വിവിധ റീജിയണുകളിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുക്മയുടെ നൂറില്‍പരം വരുന്ന അംഗ അസ്സോസിയേഷനുകളില്‍ നിന്നുള്ള മൂന്ന് വീതം പ്രതിനിധികള്‍ക്കാണ് റീജിയണല്‍ ദേശീയ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം അടങ്ങുന്ന ഇമെയില്‍ എല്ലാ ദേശീയ ഭാരവാഹികള്‍ക്കും, റീജിയണല്‍ പ്രസിഡണ്ട്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ദേശീയ ജനറല്‍ സെക്രട്ടറി ഔദ്യോഗിക അയച്ചു കഴിഞ്ഞു.
പുതിയ റീജിയണല്‍ നാഷനല്‍ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ് വിജ്ഞാപനം അനുസരിച്ചു താഴെപ്പറയുന്ന തീയതികളിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും നടപടികളും പൂര്‍ത്തിയാക്കേണ്ടതാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി : 10th December 2016
യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി : 07th January 2017
യുക്മ പ്രതിനിധി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 12th January 2017
തിരുത്തലുകള്‍ക്കുള്ള അവസാന തീയതി : 15th January 2017
അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 16th January 2017
റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന തീയതി : 21 January 2017
ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും : 28th January 2017
യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് പുതുമുഖങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് അവസരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഭരണഘടനാ ഭേദഗതി നിലവില്‍ വരുന്നതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 16.01.2016ല്‍ നടന്ന യുക്മ ദേശീയ മിഡ് ടേം ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന ഭേദഗതികള്‍ നടപ്പിലാക്കിയത്. പ്രസ്തുത ഭേദഗതികള്‍ റീജിയനുകള്‍ വഴി എല്ലാ അംഗ അസ്സോസിയേഷനുകള്‍ക്കും അയച്ചു നല്കിയിട്ടുള്ളതാണ്. തുടര്‍ച്ചയായി മൂന്ന് വട്ടം ദേശീയ കമ്മറ്റിയില്‍ സ്ഥാനം വഹിച്ചിട്ടുള്ളവര്‍ ഒരു ടേം മാറി നില്‍ക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് പുതുമുഖങ്ങള്‍ക്ക് അവസരം ഉറപ്പാക്കിയിരിക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി റീജണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ പൂര്‍ണ്ണമായ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നുവെന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. യുക്മ റീജണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും വോട്ടര്‍ പട്ടികയില്‍ മാറ്റം വരുന്നതു പോലെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും തെരഞ്ഞെടുപ്പിന്റെ ജനാധിപത്യ ക്രമം കൃത്യമായി പാലിക്കുന്നതിനും വേണ്ടിയാണ് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
അംഗ അസോസിയേഷനുകള്‍ക്കും പ്രതിനിധികള്‍ക്കും സൗകര്യപ്രദമായ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതിനാണ് 2017 ജനുവരി 21 (റീജിയണല്‍), 28 (നാഷണല്‍) എന്നീ തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത്. 40 ദിവസങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ചതു കൊണ്ട് തന്നെ അസോസിയേഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്ക് പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങള്‍ തിരക്കുകള്‍ കൂടാതെ തന്നെ എടുക്കുന്നതിനു സാധിക്കും.
ജനുവരി ആദ്യ ആഴ്ച്ചകളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയുള്ള ചില അഭിപ്രായങ്ങള്‍ സംഘടനയ്ക്കുള്ളില്‍ ഉയര്‍ന്നിരുന്നുവെങ്കിലും പല അസോസിയേഷനുകളും ക്രിസ്തുമസ്ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടത്തുന്നതും മറ്റും പരിഗണിച്ചാണ് എല്ലാവര്ക്കും അനുയോജ്യമായ തീയതികള്‍ എന്നുള്ള നിലയില്‍ ജനുവരി 21, 28 തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥാനങ്ങള്‍
ദേശീയ ഭാരവാഹികള്‍: പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട് (പുരുഷവനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് സെക്രട്ടറി (പുരുഷവനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് ട്രഷറര്‍ എന്നിങ്ങനെ എട്ട് (8) സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
റീജിയണല്‍ ഭാരവാഹികള്‍: പ്രസിഡണ്ട്, നാഷണല്‍ കമ്മറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
യുക്മ നാഷണല്‍ വെബ്സൈറ്റില്‍ (www.uukma.org) പ്രതിനിധികളുടെ ലിസ്റ്റ് റീജിയണ്‍ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളില്‍ തിരുത്തല്‍ വരുത്തുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകള്‍ പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍ തെരഞ്ഞെടുപ്പിലോ, നാഷണല്‍ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാല്‍ റീജിയണല്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഭാരവാഹിയായി മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രതിനിധികളോട് തിരിച്ചറിയല്‍ രേഖ ചോദിക്കുന്നപക്ഷം ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ പതിച്ച കഉ രമൃറ കാണിക്കേണ്ടതാണ്. ദേശീയ തെരഞ്ഞെടുപ്പിന് നോമിനേഷന് ഫീസ് ആയി പത്തു പൗണ്ട് (£10) നല്‍കേണ്ടതാണ്. റീജിയണല്‍ തെരഞ്ഞെടുപ്പിന് നോമിനേഷന് ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉണ്ടായാല്‍ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.
റീജിയണുകളില്‍ ഏകാഭിപ്രായമാണുള്ളതെങ്കില്‍, തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ നാല് ആഴ്ചത്തെ സമയം അനുവദിച്ചുകൊണ്ട് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടത്താവുന്നതാണ് എന്നുള്ള വിവരം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നു. അത്തരം സാഹചര്യങ്ങളില്‍ റീജിയണല്‍ പ്രസിഡണ്ടും സെക്രട്ടറിയും സംയുക്തമായി ദേശീയ പ്രസിഡണ്ട്, ദേശീയ ജനറല്‍ സെക്രട്ടറി എന്നിവരെ വിവരം അറിയിച്ചു പുതുക്കിയ തീയതികള്‍ക്ക് അംഗീകാരം നേടേണ്ടതാണ്. അതാത് റീജിയനുകളിലെ എല്ലാ അസ്സോസിയേഷനുകള്‍ക്കും സമ്മതമാണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുകയുള്ളൂ എന്നുള്ള കാര്യവും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നതാണ്. അതനുസരിച്ച് ദേശീയ കമ്മറ്റി പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി ജനുവരി 22ന് പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തുന്നതിനുള്ള ആവശ്യം അറിയിച്ച റീജിയനുകള്‍ക്ക് അതിനുള്ള അനുമതി ദേശീയ നേതൃത്വം നല്‍കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ ദേശീയ കമ്മറ്റിയുടെ നിര്‍ദേശം അനുസരിച്ച് 2017 ജനുവരി 21നും, 21ന് അസൗകര്യമുള്ള റീജിയണുകള്‍ക്ക് 22നോ മറ്റ് അനുയോജ്യമായ തിയതികളിലോ നടത്താവുന്നതാണ്.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ സുതാര്യവും സത്യസന്ധവുമായ രീതിയില്‍ നടപ്പിലാക്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍, നാഷണല്‍ പൊതുയോഗങ്ങളിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്നതിന് ആവശ്യമായ അവസരം? ലഭ്യമാക്കുന്നതിനാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരിക്കുന്നത്. നമ്മുടെ സംഘടനയുടെ കഴിഞ്ഞ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവിയിലേയ്ക്ക് കൂടുതല്‍ കരുത്തോടെ മുന്നേറുന്നതിനുള്ള ആശയസ്വരൂപണം നടത്തുന്നതിനുമുള്ള നിര്‍ണ്ണായക പൊതുയോഗമാണിത്. അതുകൊണ്ട് തന്നെ എല്ലാ അംഗ അസോസിയേഷനുകളുടേയും പ്രാതിനിധ്യം അതത് റീജിയണുകളിലും ദേശീയ തലത്തിലും പൊതുയോഗങ്ങളില്‍ ഉണ്ടാവണം. നാളിതുവരെ നല്‍കിവന്നിട്ടുള്ള പിന്തുണയും സഹകരണവും പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗങ്ങളില്‍ ഉണ്ടാവണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുകയാണ്.
വിശ്വസ്തതാപൂര്‍വം,
അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്
Latest News:
സിസ്റ്റൺ ചാപ്പലിൽ നിന്ന് വെളുത്ത പുക; പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന
ലണ്ടൻ: സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു, റോമൻ കത്തോലിക്കാ സഭയ്...Worldപാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ
പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ. ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകർത്തത്. അൽ...India'എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ';നിയയുടെ വീട്ടുപരിസരത്ത...
കൊല്ലം: കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ വീട്ടുപരിസരത്ത് വീണ്ടും മാലിന്യം തള്ളി. ഇതിന്...Latest Newsസുരക്ഷാ മുൻകരുതൽ; രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; 430 വിമാനസര്‍വീസുകള്‍ റദ്ദാക്ക...
ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം. സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് ര...Latest News‘പാകിസ്താനില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യും’ ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി അല്‍ ഖ്വയ്ദ
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് ഇന്ത്യ ആക്രമണ...Latest Newsഇന്ത്യ – പാക് സംഘർഷം; സർവകക്ഷി യോഗം ആരംഭിച്ചു
പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ വ...Latest Newsരാജ്യത്ത് കനത്ത ജാഗ്രത; . 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി
പാകിസ്താൻ ഭീകരവാദികളുടെ കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത ജാഗ്രത...Latest News‘പുത്തന്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ ടെലിഗ്രാമിലെത്തുന്നു’; സര്‍ക്കാരിന് പരാതി നല്കി പ്രൊഡ്യൂസേഴ്...
തുടര്‍ച്ചയായി സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തിറങ്ങുന്നതില്‍ സര്‍ക്കാരിന് പരാതി നല്കി പ്രൊഡ്യൂസേ...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- സിസ്റ്റൺ ചാപ്പലിൽ നിന്ന് വെളുത്ത പുക; പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി സൂചന ലണ്ടൻ: സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു, റോമൻ കത്തോലിക്കാ സഭയ്ക്ക് ഒരു പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി ലോകത്തിന് സൂചന നൽകി. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കാത്തുനിന്ന ആയിരക്കണക്കിന് തീർത്ഥാടകരും വിനോദസഞ്ചാരികളും പുകയെ ഉച്ചത്തിൽ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. അതായത്, ചാപ്പലിനുള്ളിലെ 133 കർദ്ദിനാൾമാരിൽ ഒരാൾ കോൺക്ലേവിൽ വിജയിക്കുന്നതിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയിട്ടുണ്ടെന്നാണ് അർത്ഥം. കോൺക്ലേവ് അവസാനിച്ചു എന്നതിന്റെ കൂടുതൽ സ്ഥിരീകരണമായി, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മണികൾ മുഴങ്ങി. നാലാമത്തെ ബാലറ്റിന്
- പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ; തകർത്തത് ഒരു F-16, രണ്ട് JF-17 വിമാനങ്ങൾ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ. ഒരു F-16, രണ്ട് JF-17 വിമാനങ്ങളാണ് തകർത്തത്. അൽപ്പ സമയത്തിന് മുൻപ് ജമ്മു, ആർഎസ് പുര, ചാനി ഹിമന്ദ് മേഖലകളിൽ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി. ജമ്മുവിലെയും പഞ്ചാബിലെയും സൈനികൾ താവളങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾകൊപ്പം ഡ്രോൺകൾ കൂട്ടത്തോടെ അയക്കുയായിരുന്നു. ഒരു ഡ്രോൺ ജമ്മു വിമാനത്താവളത്തിലും പതിച്ചുവെന്നാണ് വിവരം. 16 ഡ്രോണുകളാണ് ജമ്മു വിമാനത്താവളത്തിന് നേരെ പ്രയോഗിച്ചത് എന്നാണ് വിവരം. ജമ്മു സർവകലാശാലയ്ക്ക് സമീപം ഡ്രോണുകൾ വെടിവച്ചിട്ടു. അതിനിടെ, ജയ്സാൽമീറിലും
- ‘എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ’;നിയയുടെ വീട്ടുപരിസരത്ത് മാലിന്യം കൊല്ലം: കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ വീട്ടുപരിസരത്ത് വീണ്ടും മാലിന്യം തള്ളി. ഇതിന്റെ ചിത്രങ്ങൾ നിയയുടെ അമ്മ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘എന്റെ കുഞ്ഞിനെ കൊന്ന് തിന്നിട്ടും ഇനിയും വേസ്റ്റ് കൊണ്ട് നടക്കുകയാണോ മഹാപാപികളെ’ എന്ന കുറിപ്പോടെയാണ് അമ്മ ഫേസ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കുന്നിക്കോടുള്ള നിയയുടെ വീടിന് സമീപത്താണ് മാലിന്യം പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ തെരുവുനായ ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. നിയയുടെ മരണത്തോടെ നാട്ടുകാരടക്കം തെരുവുനായയെ പിടികൂടണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാൽ
- സുരക്ഷാ മുൻകരുതൽ; രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; 430 വിമാനസര്‍വീസുകള്‍ റദ്ദാക്കി ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം. സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു. മെയ് 10 വരെയായിരിക്കും ഇത് ബാധകമാവുക. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുണ്ട്ര, ജാംനഗർ, രാജ്കോട്ട്, ഭുണ്ഡ്ലി, പ്ളോർജ്ല എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. സുരക്ഷാ മുൻകരുതലിന്റെ പശ്ചാത്തലത്തിൽ ഇന്നലെ 250ഓളം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജമ്മു കശ്മീർ
- ‘പാകിസ്താനില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യും’ ഇന്ത്യയ്ക്ക് നേരെ ഭീഷണി മുഴക്കി അല്‍ ഖ്വയ്ദ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പ്രകോപനവുമായി ഭീകരസംഘടന അല്‍ ഖ്വയ്ദ. പാകിസ്താനില്‍ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് അല്‍ഖ്വയ്ദ പ്രസ്താവനയിലൂടെ ഭീഷണിയുയര്‍ത്തി. പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങള്‍ കൃത്യമായി ലക്ഷ്യംവച്ച് നടത്തിയ ആക്രമണത്തെ പള്ളികള്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരായ ആക്രമണമെന്ന് ചിത്രീകരിച്ച് വെറുപ്പുപരത്തുന്നതാണ് അല്‍ ഖ്വയ്ദയുടെ പ്രസ്താവന. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ വിഭാഗമാണ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി പ്രസ്താവന പുറത്തിറക്കിയത്. അനുദിനം ഇല്ലാതായിക്കൊണ്ടിരുന്ന സംഘടനയായ അല്‍ ഖ്വയ്ദ

ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ /
ഡിക്സ് ജോർജ്ജ് യുക്മ കേരളപൂരം വള്ളംകളി ജനറൽ കൺവീനർ
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മ ഇവൻ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറൽ കൺവീനറായി ഡിക്സ് ജോർജ്ജിനെ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ നിയോഗിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികൾ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി. 2022 – 2025 കാലയളവിൽ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച

സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് /
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ്
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറത്തിന്റെ (UNF) നഴ്സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡായി സോണിയ ലൂബിയെ യുക്മ ദേശീയ നിർവ്വാഹക സമിതി നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. യുക്മ നഴ്സസ് ഫോറത്തിൻ്റെ ആരംഭം മുതൽ സഹയാത്രികയായിരുന്ന സോണിയ ലൂബി, യു.എൻ.എഫ് നഴ്സസിന് വേണ്ടി സംഘടിപ്പിച്ച നിരവധി സെമിനാറുകളിലും കോവിഡ് കാലം മുതൽ നടത്തി വരുന്ന ഓൺലൈൻ ട്രെയിനിംഗ്കളിലും സ്ഥിരമായി

ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം /
ഉണർന്നുയരാനും ഉയിർത്തെഴുന്നേൽക്കാനും ഒരു തിരുന്നാൾ…………ലോകത്തിന് ഈസ്റ്റർ നൽകുന്ന സന്ദേശം മഹത്തരം
എഡിറ്റോറിയൽ ആഗോള ക്രൈസ്തവർ യേശുദേവന്റെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന ഈ അവസരം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയ സന്ദേശങ്ങൾ പങ്കുവെക്കുന്ന അനുഗ്രഹീതമായ അവസരം കൂടിയാവുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും വീഴ്ചകളിലൂടെയും പീഡാനുഭവങ്ങളിലൂടെയും കടന്നുപോകാത്തവരായി നമ്മിൽ ആരും ഉണ്ടാകില്ല. അത് വ്യക്തി ജീവിതങ്ങളിലാവാം, നമ്മൾ പ്രവർത്തിക്കുന്ന തൊഴിൽ-സാമൂഹ്യ രംഗങ്ങളിലാവാം. ഒരു വീഴ്ചയും സ്ഥിരമായുള്ളതല്ല. എല്ലാ വീഴ്ചകൾക്കുമപ്പുറം ഉയിർപ്പിന്റെ ഒരു തിരുന്നാളുണ്ടാകും. കാത്തിരുന്നാൽ കരഗതമാവുകതന്നെ ചെയ്യുന്ന നന്മയുടെ ഒരു ഉയിർപ്പു തിരുന്നാൾ. ഈസ്റ്ററിന്റെ സന്ദേശം സുവ്യക്തമാണ്. ഉയർത്തെഴുന്നള്ളിയ യേശുദേവൻ താൻ ദർശനം

യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം…. /
യുക്മ അംഗത്വ മാസാചരണം 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെ. യുക്മ അംഗത്വം ആഗ്രഹിക്കുന്ന അസ്സോസ്സിയേഷനുകൾക്ക് അപേക്ഷിക്കുവാൻ അവസരം….
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) ആഗോള പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസ്സിയേഷൻ) പുതിയ അംഗത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2025 ഏപ്രിൽ 15 മുതൽ മെയ് 15 വരെയുള്ള ഒരു മാസമാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലപരിധിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 5 ശനിയാഴ്ച വാൽസാളിൽ വെച്ച് ചേർന്ന

എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി /
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ; യുക്മ ദേശീയ കമ്മിറ്റി
മറ്റൊരു വിഷുക്കാലം കൂടി വരവായിരിക്കുകയാണ്. മേട മാസത്തിലാണ് വിഷു ആഘോഷിക്കാറുള്ളത്. മലയാള മാസമായ മേടത്തിലെ ആദ്യ ദിവസമാണ് ഇത്. ഓരോ വിഷുവും ഒരു ഓർമ്മപ്പെടുത്തലാണ്. ‘കാലമിനിയും ഉരുളും, വിഷു വരും, വർഷം വരും, തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും’ എന്ന എൻഎൻ കക്കാടിന്റെ സഫലമീ യാത്ര എന്ന പ്രശസ്തമായ കവിതയാണ് ഈ സമയം പലരുടെയും മനസിലേക്ക് ഓടിയെത്തുക. യുക്മയുടെ പ്രവർത്തന വർഷം തന്നെ ആരംഭിക്കുന്നത് ഓരോ വിഷുക്കാലത്തിലാണ്… ഇത്തവണയും വിഷുക്കാലത്തിൽ

click on malayalam character to switch languages