- വിധു പ്രതാപും ജ്യോത്സനയും നയിക്കുന്ന "പ്രണയനിലാ" മ്യൂസിക് മെഗാഷോ ഫെബ്രുവരി 15 ശനിയാഴ്ച വിഗനിൽ...
- ഹണി റോസിനെതിരായ അധിക്ഷേപ പരാമർശം; രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസ് എടുത്തു
- വിഖ്യാത സംവിധായകന് ഡേവിഡ് ലിഞ്ച് അന്തരിച്ചു
- വയനാട് പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി
- ‘മഹാരാജയിലെ വില്ലനെ ഇഷ്ടമായി’; അനുരാഗ് കശ്യപിനെ ഹോളിവുഡിലേക്ക് ക്ഷണിച്ച് ഓസ്കര് ജേതാവായ സംവിധായകന്
- ഇത്തവണയില്ല; അങ്കം കുറിക്കുക നിയമസഭാ തിരഞ്ഞെടുപ്പിൽ; തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ടിവികെ
- ചേന്ദമംഗലം കൂട്ടക്കൊല: റിതു ലഹരിയിലായിരുന്നില്ല; ജിതിനെ അക്രമിച്ചത് ഒടുവിൽ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
യുക്മ റീജിയണല്‍ പൊതുയോഗങ്ങളും തെരഞ്ഞെടുപ്പുകളും ജനുവരി 21ന് നടത്തപ്പെടും: അഡ്വ. ഫ്രാന്‍സിസ് മാത്യു
- Dec 15, 2016
യു.കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ 2017, 2018 പ്രവര്‍ത്തന വര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന് വിജ്ഞാപനം അനുസരിച്ച് റീജണല്‍ തെരഞ്ഞെടുപ്പുകള്‍ 2017 ജനുവരി 21ന് നടത്തപ്പെടുമെന്ന് ദേശീയ പ്രസിഡണ്ട് അഡ്വക്കേറ്റ് ഫ്രാന്‍സിസ് മാത്യു അറിയിച്ചു. ഈ തീയതിയില്‍ അല്ലാതെ റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുമെന്നുള്ള ഇപ്പോഴുള്ള പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം റീജിയനുകളുടെ സൗകര്യാര്‍ത്ഥം മറ്റ് തിയതികളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് റീജിയണല്‍ പ്രസിഡന്റും സെക്രെട്ടറിയും സംയുക്തമായി ദേശീയ നേതൃത്വത്തിന്റെ അനുമതി തേടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍വര്‍ഷങ്ങളില്‍ നടന്നിരുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഏകീകൃതമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടിയാണ് ഒരു വീക്കെന്റ് തന്നെ റീജണല്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയുള്ള
നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ജനുവരി 28 ശനിയാഴ്ച നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വിവിധ റീജിയണുകളിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുക്മയുടെ നൂറില്‍പരം വരുന്ന അംഗ അസ്സോസിയേഷനുകളില്‍ നിന്നുള്ള മൂന്ന് വീതം പ്രതിനിധികള്‍ക്കാണ് റീജിയണല്‍ ദേശീയ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം അടങ്ങുന്ന ഇമെയില്‍ എല്ലാ ദേശീയ ഭാരവാഹികള്‍ക്കും, റീജിയണല്‍ പ്രസിഡണ്ട്മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ദേശീയ ജനറല്‍ സെക്രട്ടറി ഔദ്യോഗിക അയച്ചു കഴിഞ്ഞു.
പുതിയ റീജിയണല്‍ നാഷനല്‍ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ് വിജ്ഞാപനം അനുസരിച്ചു താഴെപ്പറയുന്ന തീയതികളിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ ഘട്ടങ്ങളും നടപടികളും പൂര്‍ത്തിയാക്കേണ്ടതാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി : 10th December 2016
യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി : 07th January 2017
യുക്മ പ്രതിനിധി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 12th January 2017
തിരുത്തലുകള്‍ക്കുള്ള അവസാന തീയതി : 15th January 2017
അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി : 16th January 2017
റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന തീയതി : 21 January 2017
ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും : 28th January 2017
യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് പുതുമുഖങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് അവസരം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഭരണഘടനാ ഭേദഗതി നിലവില്‍ വരുന്നതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. 16.01.2016ല്‍ നടന്ന യുക്മ ദേശീയ മിഡ് ടേം ജനറല്‍ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന ഭേദഗതികള്‍ നടപ്പിലാക്കിയത്. പ്രസ്തുത ഭേദഗതികള്‍ റീജിയനുകള്‍ വഴി എല്ലാ അംഗ അസ്സോസിയേഷനുകള്‍ക്കും അയച്ചു നല്കിയിട്ടുള്ളതാണ്. തുടര്‍ച്ചയായി മൂന്ന് വട്ടം ദേശീയ കമ്മറ്റിയില്‍ സ്ഥാനം വഹിച്ചിട്ടുള്ളവര്‍ ഒരു ടേം മാറി നില്‍ക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് പുതുമുഖങ്ങള്‍ക്ക് അവസരം ഉറപ്പാക്കിയിരിക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി റീജണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ പൂര്‍ണ്ണമായ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നുവെന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. യുക്മ റീജണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും വോട്ടര്‍ പട്ടികയില്‍ മാറ്റം വരുന്നതു പോലെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും തെരഞ്ഞെടുപ്പിന്റെ ജനാധിപത്യ ക്രമം കൃത്യമായി പാലിക്കുന്നതിനും വേണ്ടിയാണ് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് തന്നെ അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
അംഗ അസോസിയേഷനുകള്‍ക്കും പ്രതിനിധികള്‍ക്കും സൗകര്യപ്രദമായ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പങ്കെടുക്കുന്നതിനാണ് 2017 ജനുവരി 21 (റീജിയണല്‍), 28 (നാഷണല്‍) എന്നീ തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത്. 40 ദിവസങ്ങള്‍ക്ക് മുന്‍പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ചതു കൊണ്ട് തന്നെ അസോസിയേഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്ക് പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങള്‍ തിരക്കുകള്‍ കൂടാതെ തന്നെ എടുക്കുന്നതിനു സാധിക്കും.
ജനുവരി ആദ്യ ആഴ്ച്ചകളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനു വേണ്ടിയുള്ള ചില അഭിപ്രായങ്ങള്‍ സംഘടനയ്ക്കുള്ളില്‍ ഉയര്‍ന്നിരുന്നുവെങ്കിലും പല അസോസിയേഷനുകളും ക്രിസ്തുമസ്ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടത്തുന്നതും മറ്റും പരിഗണിച്ചാണ് എല്ലാവര്ക്കും അനുയോജ്യമായ തീയതികള്‍ എന്നുള്ള നിലയില്‍ ജനുവരി 21, 28 തീയതികള്‍ നിശ്ചയിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥാനങ്ങള്‍
ദേശീയ ഭാരവാഹികള്‍: പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട് (പുരുഷവനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് സെക്രട്ടറി (പുരുഷവനിത സ്ഥാനങ്ങള്‍ ഓരോന്ന്), ജോയിന്റ് ട്രഷറര്‍ എന്നിങ്ങനെ എട്ട് (8) സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
റീജിയണല്‍ ഭാരവാഹികള്‍: പ്രസിഡണ്ട്, നാഷണല്‍ കമ്മറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
യുക്മ നാഷണല്‍ വെബ്സൈറ്റില്‍ (www.uukma.org) പ്രതിനിധികളുടെ ലിസ്റ്റ് റീജിയണ്‍ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളില്‍ തിരുത്തല്‍ വരുത്തുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകള്‍ പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍ തെരഞ്ഞെടുപ്പിലോ, നാഷണല്‍ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാല്‍ റീജിയണല്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ക്ക് തുടര്‍ന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഭാരവാഹിയായി മത്സരിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രതിനിധികളോട് തിരിച്ചറിയല്‍ രേഖ ചോദിക്കുന്നപക്ഷം ഏതെങ്കിലും തരത്തിലുള്ള ഫോട്ടോ പതിച്ച കഉ രമൃറ കാണിക്കേണ്ടതാണ്. ദേശീയ തെരഞ്ഞെടുപ്പിന് നോമിനേഷന് ഫീസ് ആയി പത്തു പൗണ്ട് (£10) നല്‍കേണ്ടതാണ്. റീജിയണല്‍ തെരഞ്ഞെടുപ്പിന് നോമിനേഷന് ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉണ്ടായാല്‍ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.
റീജിയണുകളില്‍ ഏകാഭിപ്രായമാണുള്ളതെങ്കില്‍, തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ നാല് ആഴ്ചത്തെ സമയം അനുവദിച്ചുകൊണ്ട് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ നടത്താവുന്നതാണ് എന്നുള്ള വിവരം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നു. അത്തരം സാഹചര്യങ്ങളില്‍ റീജിയണല്‍ പ്രസിഡണ്ടും സെക്രട്ടറിയും സംയുക്തമായി ദേശീയ പ്രസിഡണ്ട്, ദേശീയ ജനറല്‍ സെക്രട്ടറി എന്നിവരെ വിവരം അറിയിച്ചു പുതുക്കിയ തീയതികള്‍ക്ക് അംഗീകാരം നേടേണ്ടതാണ്. അതാത് റീജിയനുകളിലെ എല്ലാ അസ്സോസിയേഷനുകള്‍ക്കും സമ്മതമാണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ മാറ്റം വരുത്തുവാന്‍ സാധിക്കുകയുള്ളൂ എന്നുള്ള കാര്യവും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നതാണ്. അതനുസരിച്ച് ദേശീയ കമ്മറ്റി പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി ജനുവരി 22ന് പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തുന്നതിനുള്ള ആവശ്യം അറിയിച്ച റീജിയനുകള്‍ക്ക് അതിനുള്ള അനുമതി ദേശീയ നേതൃത്വം നല്‍കിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ ദേശീയ കമ്മറ്റിയുടെ നിര്‍ദേശം അനുസരിച്ച് 2017 ജനുവരി 21നും, 21ന് അസൗകര്യമുള്ള റീജിയണുകള്‍ക്ക് 22നോ മറ്റ് അനുയോജ്യമായ തിയതികളിലോ നടത്താവുന്നതാണ്.
തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ സുതാര്യവും സത്യസന്ധവുമായ രീതിയില്‍ നടപ്പിലാക്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് റീജിയണല്‍, നാഷണല്‍ പൊതുയോഗങ്ങളിലും തെരഞ്ഞെടുപ്പിലും പങ്കെടുക്കുന്നതിന് ആവശ്യമായ അവസരം? ലഭ്യമാക്കുന്നതിനാണ് ഏറ്റവുമധികം പ്രാധാന്യം നല്‍കിയിരിക്കുന്നത്. നമ്മുടെ സംഘടനയുടെ കഴിഞ്ഞ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവിയിലേയ്ക്ക് കൂടുതല്‍ കരുത്തോടെ മുന്നേറുന്നതിനുള്ള ആശയസ്വരൂപണം നടത്തുന്നതിനുമുള്ള നിര്‍ണ്ണായക പൊതുയോഗമാണിത്. അതുകൊണ്ട് തന്നെ എല്ലാ അംഗ അസോസിയേഷനുകളുടേയും പ്രാതിനിധ്യം അതത് റീജിയണുകളിലും ദേശീയ തലത്തിലും പൊതുയോഗങ്ങളില്‍ ഉണ്ടാവണം. നാളിതുവരെ നല്‍കിവന്നിട്ടുള്ള പിന്തുണയും സഹകരണവും പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതുയോഗങ്ങളില്‍ ഉണ്ടാവണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുകയാണ്.
വിശ്വസ്തതാപൂര്‍വം,
അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്
Latest News:
വിധു പ്രതാപും ജ്യോത്സനയും നയിക്കുന്ന "പ്രണയനിലാ" മ്യൂസിക് മെഗാഷോ ഫെബ്രുവരി 15 ശനിയാഴ്ച വിഗനിൽ...
വിഗൻ മലയാളി അസോസിയേഷന്റെ അഭിമുഖ്യത്തിൽ V4 എന്റർടൈൻമെന്റ്സ് യുകെയുമായി ചേർന്ന് സംഗീതനിശ സംഘടിപ്പിക്...Associationsഹണി റോസിനെതിരായ അധിക്ഷേപ പരാമർശം; രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസ് എടുത്തു
കൊച്ചി: ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ. 'ദ...Latest Newsവിഖ്യാത സംവിധായകന് ഡേവിഡ് ലിഞ്ച് അന്തരിച്ചു
വാഷിങ്ടണ്‍: ലോക പ്രശസ്ത ഹോളിവുഡ് സംവിധായകന് ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. അദ്ദേഹത്തിന...Latest Newsവയനാട് പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി
വയനാട് പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസമാ...Latest News‘മഹാരാജയിലെ വില്ലനെ ഇഷ്ടമായി’; അനുരാഗ് കശ്യപിനെ ഹോളിവുഡിലേക്ക് ക്ഷണിച്ച് ഓസ്കര് ജേതാവായ സംവിധായകന്...
തുടർച്ചയായി രണ്ട് തവണ ഓസ്കാർ ജേതാവായ ഹോളിവുഡ് സംവിധായകൻ അലജാൻഡ്രോ ഗോൺസാലസ് ഇനാരിതു അനുരാഗ് കശ്യപിന്...Latest Newsഇത്തവണയില്ല; അങ്കം കുറിക്കുക നിയമസഭാ തിരഞ്ഞെടുപ്പിൽ; തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ...
ചെന്നൈ: നടന് വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം (ടിവികെ) ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്...Latest Newsചേന്ദമംഗലം കൂട്ടക്കൊല: റിതു ലഹരിയിലായിരുന്നില്ല; ജിതിനെ അക്രമിച്ചത് ഒടുവിൽ; പ്രതിയുടെ അറസ്റ്റ് രേഖപ്...
കൊച്ചി: ചേന്ദമംഗലം കൂട്ടകൊലപാതകത്തില്‍ പ്രതി റിതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് ഉച്...Latest Newsസെയ്ഫ് അലിഖാനെ കുത്തിയ പ്രതി മുംബൈ പൊലീസിന്റെ പിടിയിൽ
നടന് സെയ്ഫ് അലിഖാനെ ഫ്ലാറ്റിൽ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി.പ്രതിയെ ബാന്ദ്ര പൊലീസ് സ്...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- വിധു പ്രതാപും ജ്യോത്സനയും നയിക്കുന്ന “പ്രണയനിലാ” മ്യൂസിക് മെഗാഷോ ഫെബ്രുവരി 15 ശനിയാഴ്ച വിഗനിൽ… വിഗൻ മലയാളി അസോസിയേഷന്റെ അഭിമുഖ്യത്തിൽ V4 എന്റർടൈൻമെന്റ്സ് യുകെയുമായി ചേർന്ന് സംഗീതനിശ സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 15ശനിയാഴ്ച വിഗാനിലുള്ള ‘The EDGE‘ ഓഡിറ്റേറിയത്തിൽ വച്ചായിരിക്കും പരിപാടി നടക്കുന്നത്. ഏവർക്കും സുപരിചിതനായ വിധു പ്രതാപും ജ്യോത്സ്നയും സംഘവുമാണ് ഈ സംഗീത നിശാ നയിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ആദ്യ ടിക്കറ്റ് വിഗൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിനോജ് ചിറത്തറ, സെക്രട്ടറി സോണിയ ജോസ്, ട്രഷറർ രാജ് രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി സിന്റോ, കമ്മീറ്റി അംഗങ്ങളായ മിനി സജി, റൂണ
- ഹണി റോസിനെതിരായ അധിക്ഷേപ പരാമർശം; രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസ് എടുത്തു കൊച്ചി: ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ. ‘ദിശ’ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ പരാതി നൽകിയത്. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷൻ അദ്ധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. ‘ഹണി റോസിന്റെ വസ്ത്രവും ബോബി
- വിഖ്യാത സംവിധായകന് ഡേവിഡ് ലിഞ്ച് അന്തരിച്ചു വാഷിങ്ടണ്‍: ലോക പ്രശസ്ത ഹോളിവുഡ് സംവിധായകന് ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവിവരം അറിയിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏറെ നാളായ എംഫിസീമ രോഗബാധിതനായിരുന്നു. ഇതാകാം മരണകാരണമെന്നാണ് കരുതപ്പെടുന്നത്. മല്‍ഹോലണ്ട് ഡ്രൈവ്, ബ്ലൂ വെല്‍വറ്റ്, ഡ്യൂണ്‍(1984) എന്നീ സിനിമകളും ട്വിന്‍ പീക്ക്സ് എന്ന സീരിസുമാണ് ഡേവിഡ് ലിഞ്ചിന് ലോകം മുഴുവന്‍ ആരാധകരെ നേടിക്കൊടുത്തത്. വൈല്‍ഡ് അറ്റ് ഹാര്‍ട്ട് എന്ന ചിത്രം കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര് പുരസ്കാരം നേടിയിരുന്നു. ഫീച്ചര്‍
- വയനാട് പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി വയനാട് പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസമായപ്പോൾ കടുവ കുടുങ്ങിയത്. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. 5 കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതിൽ ഒന്നായിരുന്നു തൂപ്രയിലേത്. ഇന്ന് വൈകീട്ട് അമരക്കുനിയിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കാറിൽ സ്ഥാപിച്ച ഡാഷ് ബോർഡിൽ നിന്നാണ് കടുവ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. 13 വയസ്സുള്ള കടുവയാണ്
- ‘മഹാരാജയിലെ വില്ലനെ ഇഷ്ടമായി’; അനുരാഗ് കശ്യപിനെ ഹോളിവുഡിലേക്ക് ക്ഷണിച്ച് ഓസ്കര് ജേതാവായ സംവിധായകന് തുടർച്ചയായി രണ്ട് തവണ ഓസ്കാർ ജേതാവായ ഹോളിവുഡ് സംവിധായകൻ അലജാൻഡ്രോ ഗോൺസാലസ് ഇനാരിതു അനുരാഗ് കശ്യപിന് തൻ്റെ അടുത്ത സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്തുവെന്ന് സംവിധായകൻ നിതിലൻ സ്വാമിനാഥൻ . ചെന്നൈയിൽ നടന്ന ഗലാട്ട നക്ഷത്ര അവാർഡ് ദാന ചടങ്ങിലാണ് നിതിലൻ ഇതേക്കുറിച്ച് സംസാരിച്ചത്. ഇനരിറ്റു ‘മഹാരാജ’ എന്ന തമിഴ് ചിത്രം കണ്ടിട്ടാണ് വില്ലൻ കഥാപാത്രമായ അനുരാഗ് കശ്യപിന് തന്റെ അടുത്ത സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനെപറ്റി നിതിലൻ സംസാരിക്കുന്ന വീഡിയോ സോഷ്യൽ
click on malayalam character to switch languages