മാഞ്ചസ്റ്റര്‍:- മാഞ്ചസ്റ്റര്‍ സെന്റ്.ജോസഫ് ദേവാലയത്തില്‍ എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തി വരുന്ന നൈറ്റ് വിജില്‍ നാളെ വെള്ളിയാഴ്ച (16/12/16) രാത്രി 9 മുതല്‍ പുലര്‍ച്ചെ 2 മണി വരെ നടക്കും. രാത്രി 8 മണി മുതല്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന മലയാളം നൈറ്റ് വിജിലിന് ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിനും, ജീസസ് യൂത്ത് കോര്‍ഡിനേറ്ററുമായ റവ.ഡോ.ലോനപ്പന് അരങ്ങാശ്ശേരി നേതൃത്വം നല്‍കും. ആരാധനാക്രമത്തില്‍ റോമില്‍ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ള ലോനപ്പനച്ചന് ധ്യാനഗുരുവും, വലിയ ബൈബിള്‍ പണ്ഡിതനും കൂടിയാണ്.
ജപമാലയോടു കൂടി ആരംഭിക്കുന്ന നൈറ്റ് വിജിലില്‍ ആഘോഷമായ വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരീക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവയാണ് പ്രധാന ശുശ്രൂഷകള്‍.
രക്ഷകനായ യേശുനാഥന്റെ തിരുപ്പിറവിക്കായി ഒരുങ്ങുന്ന ഈ കാലത്ത് പ്രത്യേകമായി ഒരുക്കത്തോടെ, പുത്തന്‍ പ്രാര്‍ത്ഥനാ ജീവിതത്തിലേക്ക് പ്രവേശിക്കുവാനും, അതുവഴി ജീവിത നവീകരണത്തിലേക്കും, അനുഗ്രഹങ്ങള്‍ നേടുവാനുമായി ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ജീസസ് യൂത്ത് ടീമംഗങ്ങള്‍ ഏവരേയും ഹൃദയപൂവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-
ജോബി വര്‍ഗീസ് – O7825871317
ജയ്സണ്‍ മേച്ചേരില്‍ – O7915652674
ദേവാലയത്തിന്റെ വിലാസം –
ST. JOSEPH’ S CHURCH,
PORTLAND CRESENT,
LONGSIGHT,
MI3OBU
വാര്‍ത്ത: അലക്സ് വര്‍ഗീസ്
Latest News:

പത്താം വാർഷികം ആഘോഷിച്ച് ഗ്രേറ്റ് ബ്രിട്ടൻ രൂപത
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതിന്റെ പത്താം വാർഷികവും , ...
Spiritual

മാർത്തോമാ പൈതൃകത്തിന്റെ തിരിനാളം അണയാതെ കാത്ത ഒരു ദശാബ്ദം; പത്ത് വർഷങ്ങൾ പിന്നിട്ട് ഗ്രേറ്റ് ബ്രിട്ട...
ഷൈമോൻ തോട്ടുങ്കൽ (പി ആർ ഓ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത )
ബർമിംഗ്ഹാം: കുടിയേറ്റത്തോടൊപ്പം , ...
Spiritual

ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവം ഒക്ടോബർ 24ന് നോർത്താംപ്ടണിൽ; കരോളിൻ ചിഷോം സ്കൂൾ വചനോത്സവ വേദിയാകും.
അപ്പച്ചൻ കണ്ണഞ്ചിറ
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ അപ്പോസ്തലേറ്റിന്റെ നേത...
Spiritual

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവം . ലണ്ടൻ ,മാഞ്ചസ്റ്റർ, കേംബ്രിഡ്ജ് റീജിയണൽ കലോത്സവങ്ങൾ ഇ...
ഷൈമോൻ തോട്ടുങ്കൽ ( പി ആർ ഓ )
ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ലണ്ടൻ ,മാഞ്ചസ്റ്റർ, ...
Spiritual

കേംബ്രിഡ്ജിൽ വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ തിരുനാൾ ഭക്തിസാന്ദ്രമായി.
യുകെ കേംബ്രിഡ്ജ്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് മിഷന്റെ ഇടവക മധ്യസ്ഥനായ വ...
Spiritual

'കുന്നംകുളത്തുകാർ യൂ കെ' ഒരുക്കുന്ന 'മിനി പെരുന്നാൾ' ആഘോഷം നോർത്താംപ്റ്റണിൽ ഒക്ടോബർ 18 ന് ഞായറാഴ്ച്ച
അപ്പച്ചൻ കണ്ണഞ്ചിറ
നോർത്താംപ്ടൻ: കുന്നുംകുളത്തു നിന്ന് യു കെ യിലേക്ക് കുടിയേറിയ പ്രവാസികളുടെ കുട...
Spiritual

പുതുപ്പള്ളി നിയോജക മണ്ഡല പ്രവാസീ സംഗമം ബാസിൽഡണ്ണിൽ ഒക്ടോബര്‍ 10ന് ശനിയാഴ്ച, ബാസിൽഡണ്ണിലെ ഗാബിൽ ഹാളില...
ബാസിൽഡൺ ജനപ്രിയ നേതാവും, വികസനോന്മുഖനും, മുന്‍ മുഖ്യമന്ത്രിയുമായ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമ...
UK NEWS

വിൻസൻഷ്യൻ മിനിസ്ട്രി നയിക്കുന്ന, 'മരിയൻ റെസിഡൻഷ്യൽ ധ്യാനം' റാംസ്ഗേറ്റിൽ 9 ന് വെള്ളിയാഴ്ച്ച മുതൽ; ഫാ...
അപ്പച്ചൻ കണ്ണഞ്ചിറ
റാംസ്ഗേറ്റ് : ആഗോള കത്തോലിക്ക സഭ പരിശുദ്ധ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബർ ...
Spiritual
click on malayalam character to switch languages