- യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു......ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി
- സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലും നൂറുകണക്കിന് സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി; ചിലയിടങ്ങളിൽ വിദ്യാർഥികളെ ഒഴിപ്പിച്ചു
- 2030-ലെ ഇലക്ട്രിക് വാഹന ലക്ഷ്യം കുറയ്ക്കാൻ നീക്കം; സർക്കാരിനെതിരെ ലേബർ എംപിമാർ തന്നെ രംഗത്ത്
- ഒന്നാം ലോകമഹായുദ്ധത്തിന്റെ ഓർമയിൽ യുകെ; രാജ്യവ്യാപകമായി ആചരിച്ച് ആർമിസ്റ്റിസ് ദിനം
- RAF ഫെയർഫോർഡ് വ്യോമതാവളത്തിൽ ഭീകരാക്രമണത്തിന് ഗൂഢാലോചന; ഇറാൻ ബന്ധമുള്ള മൂന്ന് പേർക്കെതിരെ അമേരിക്ക കുറ്റം ചുമത്തി
- നിഴലുകൾക്കിടയിൽ വികാരങ്ങളുടെ വിസ്മയവേദി; അഭിനയമികവിൽ പ്രേക്ഷകഹൃദയം കീഴടക്കി കാർഡിഫ് നാടകവേദി
- സമ്മാനത്തിളക്കത്തിൽ ആൻസൻ ബിനോയിയ്ക്ക്‘കലാ പ്രതിഭാ ’പട്ടം
മാർത്തോമാ പൈതൃകത്തിന്റെ തിരിനാളം അണയാതെ കാത്ത ഒരു ദശാബ്ദം; പത്ത് വർഷങ്ങൾ പിന്നിട്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപത
- Oct 16, 2026
ഷൈമോൻ തോട്ടുങ്കൽ (പി ആർ ഓ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത )
ബർമിംഗ്ഹാം: കുടിയേറ്റത്തോടൊപ്പം , ജീവശ്വാസം പോലെ ബ്രിട്ടന്റെ മണ്ണിലേക്ക് സത്യവിശ്വാസവും കൂടെ കൊണ്ടുപോന്ന ഒരു സമൂഹം തങ്ങൾക്കു തലമുറകളായി പകർന്നുകിട്ടിയ വിശ്വാസത്തിന്റെ തിരിനാളം അണയാതെ കാത്തുസൂക്ഷിച്ചും അതിന്റെ വെളിച്ചം വരുംതലമുറകളിലേക്ക് പകർന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അനുഗ്രഹസമൃദ്ധമായ പത്തു വർഷങ്ങൾ പിന്നിടുന്നു . ദൈവപരിപാലനവും സമർപ്പിതമായ അജപാലനശുശ്രൂഷയും അൽമായരുടെ സജീവ പങ്കാളിത്തവും ചേർന്നെഴുതിയ ഈ ദശവത്സരചരിത്രം, ബ്രിട്ടനിലെ കത്തോലിക്കാ സഭാജീവിതത്തിൽ സീറോമലബാർ സമൂഹം കൈവരിച്ച വളർച്ചയുടെ സാക്ഷ്യമാണ്. എൺപതിനായിരത്തിലധികം വിശ്വാസികളുടെ ആത്മീയഭവനമായി വളർന്ന രൂപത, മാർത്തോമാശ്ലീഹായിൽനിന്നു പകർന്നുകിട്ടിയ പൈതൃകത്തിൽ വേരുറപ്പിച്ച് പുതിയ പ്രേഷിതവഴികളിലേക്ക് ചുവടുവയ്ക്കുകയാണ്.

ചരിത്രത്തിൽ ഇടം നേടിയ തുടക്കം
ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നീ രാജ്യങ്ങളിൽ വിശുദ്ധ കുർബാന സെന്ററുകൾ ആയി വളർന്നുകൊണ്ടിരുന്ന സീറോമലബാർ സമൂഹത്തിന്റെ ആരാധനാക്രമപരവും ദൈവശാസ്ത്രപരവും ആധ്യാത്മികവും ശിക്ഷണക്രമപരവും സാംസ്കാരികവും എന്നിവയിലൂന്നിയ അജപാലനപരവുമായ ആവശ്യങ്ങൾ പരിഗണിച്ച്, 2016 ജൂലൈ 16-ന് ആണ് ഫ്രാൻസിസ് മാർപാപ്പ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്ഥാപിച്ചത് . ജൂലൈ 28-ന് ഈ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവന്നതോടെ, പ്രവാസഭൂമിയിൽ വിശ്വാസത്തിന്റെ വേരുകൾ കൂടുതൽ ആഴത്തിൽ പടർത്താനും പൈതൃകത്തിന്റെ വെളിച്ചം വരുംതലമുറകളിലേക്ക് കൈമാറാനും സ്വന്തമായൊരു അജപാലനസംവിധാനം ലഭിച്ചതിന്റെ സന്തോഷവും പ്രത്യാശയും വിശ്വാസിസമൂഹമാകെ നിറഞ്ഞു. അന്യദേശത്തിന്റെ മണ്ണിൽ സ്വന്തം സഭയുടെ ആത്മീയത്തണലിൽ ഒന്നിച്ചുനിൽക്കാനുള്ള സ്വപ്നത്തിന് അങ്ങനെ പുതിയൊരു ചിറകുമുളച്ചു.ഒരു രൂപതയുടെ പിറവി എന്നത് കേവലം ഭരണപരമായ ഒരു സംവിധാനത്തിന്റെ രൂപീകരണമല്ല; അത് ഒരു ജനതയുടെ വിശ്വാസത്തിനും പൈതൃകത്തിനും കൂട്ടായ്മയ്ക്കും ലഭിക്കുന്ന ആത്മീയമായ അടയാളമാണ്. ഈ അർത്ഥത്തിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ സ്ഥാപനം ചരിത്രത്തിന്റെ ഒരു തീയതിയിൽ ഒതുങ്ങിനിൽക്കുന്ന സംഭവമായിരുന്നില്ല. മറിച്ച്, പ്രവാസത്തിന്റെ വഴികളിലൂടെ വിശ്വാസം കാത്തുസൂക്ഷിച്ച ഒരു ജനതയുടെ പ്രാർഥനകൾക്ക് ലഭിച്ച ഉത്തരവും, വരുംതലമുറകളുടെ ആത്മീയയാത്രയ്ക്ക് തെളിയിക്കപ്പെട്ട ദീപവുമായിരുന്നു അത്.

ആ ചരിത്ര മുഹൂർത്തം യാഥാർഥ്യമായത് 2016 ഒക്ടോബർ 9-നായിരുന്നു. പ്രെസ്റ്റണിലെ നോർത്ത് എൻഡ് സ്റ്റേഡിയം അന്ന് വിശ്വാസത്തിന്റെ മഹാസംഗമവേദിയായി മാറി. പതിനായിരത്തിലധികം വിശ്വാസികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ സീറോമലബാർ മെത്രാന്മാരും യുകെയിലെ വിവിധ രൂപതകളിലെ മെത്രാന്മാരും പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കളും വൈദികരും സന്യസ്തരും അൽമായവിശ്വാസികളും ഒരേ വിശ്വാസത്തിന്റെ ചൈതന്യത്തിൽ ഒത്തുചേർന്നു. ദേശങ്ങളുടെയും ഭാഷകളുടെയും ദൂരങ്ങൾ മറന്ന്, പ്രാർഥനയുടെ ഒരേ ചൈതന്യത്തിൽ ഹൃദയങ്ങൾ ഒന്നിച്ചപ്പോൾ, ആ വേദി ഒരു രൂപതയുടെ ഉദ്ഘാടനസ്ഥലമെന്നതിലുപരി, ഗ്രേറ്റ് ബ്രിട്ടനിലെ സീറോമലബാർ സഭയുടെ വിശ്വാസയാത്രയിലെ അവിസ്മരണീയ നാഴികക്കല്ലായി മാറി. ആകാശത്തോളം ഉയർന്ന പ്രതീക്ഷകളും ഹൃദയങ്ങളിൽ നിറഞ്ഞ കൃതജ്ഞതയും പ്രാർഥനകളിൽ അലിഞ്ഞുചേർന്നപ്പോൾ, ഒരു പുതിയ രൂപതാ സംവിധാനത്തിന്റെ പിറവിക്ക് കാലം സാക്ഷ്യം വഹിച്ചു.

ആ മഹനീയ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് സീറോമലബാർ സഭയുടെ തലവനും പിതാവുമായിരുന്ന മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയായിരുന്നു. അദ്ദേഹത്തിന്റെ കൈവെയ്പ്പിലൂടെ രൂപതയുടെ പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ മെത്രാഭിഷേകം സ്വീകരിക്കുകയും രൂപതയുടെ അധ്യക്ഷനായി സ്ഥാനാരോഹണം ചെയ്യപ്പെടുകയും ചെയ്തു. “സുവിശേഷകന്റെ ജോലി ചെയ്യുക ” എന്ന ആപ്ത വാക്യം തിരഞ്ഞെടുത്ത മാർ ജോസഫ് സ്രാമ്പിക്കൽ വിശ്വാസത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും പുതിയ തലമുറകളിലേക്ക് അതിന്റെ വെളിച്ചം പകരാനും, ദേശത്തിന്റെ അതിരുകൾക്കപ്പുറം സുവിശേഷത്തിന്റെ സന്ദേശം ജീവസ്സുറ്റതാക്കാനുമുള്ള മഹത്തായ ദൗത്യമാണ് ആ നിമിഷത്തിൽ ഏറ്റെടുത്തത് . മെത്രാഭിഷേകത്തിന്റെ പവിത്രതയും സ്ഥാനാരോഹണത്തിന്റെ ഗൗരവവും ഒത്തുചേർന്ന ആ ചരിത്രമുഹൂർത്തം, ഒരു ഇടയന്റെ നിയോഗം മാത്രമായിരുന്നില്ല; മറിച്ച്, പ്രവാസത്തിന്റെ മണ്ണിൽ വിശ്വാസത്തിന്റെ ഭവനം പണിയാൻ ഒരുമിച്ചുനിന്ന ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു. ആ നിമിഷം മുതൽ മാർ ജോസഫ് സ്രാമ്പിക്കൽ രൂപതയുടെ അജപാലനയാത്രയ്ക്ക് നേതൃത്വം നൽകുന്ന ഇടയനായി, വിശ്വാസികളുടെ പ്രതീക്ഷകളും പ്രാർഥനകളും ഹൃദയത്തിൽ ഏറ്റുവാങ്ങി പുതിയ ദൗത്യത്തിലേക്ക് പ്രവേശിച്ചു.ഈ ചരിത്രദിനത്തിന് ആത്മീയമായ പൂർണത പകരുന്ന വിധത്തിൽ, അതിന്റെ തലേദിവസം പ്രെസ്റ്റണിലെ സെന്റ് അൽഫോൻസ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിന്റെ ആശീർവാദവും നടന്നു.എന്നാൽ, ഈ മഹത്തായ ചരിത്രത്തിന്റെ അടിത്തറ ഉദ്ഘാടനവേദിയിൽ മാത്രമായിരുന്നില്ല; വിശ്വാസികളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ജീവിതവും പ്രതീക്ഷകളും അടുത്തറിയുന്ന അജപാലനശുശ്രൂഷയിലൂടെയും അത് ശക്തിപ്പെട്ടു. മെത്രാഭിഷേകത്തിനും സ്ഥാനാരോഹണത്തിനും മുമ്പുതന്നെ മാർ ജോസഫ് സ്രാമ്പിക്കൽ പതിനഞ്ചു ദിവസം നീണ്ട അജപാലനസന്ദർശനത്തിലൂടെ അബർഡീൻ മുതൽ എക്സിറ്റർ വരെയുള്ള വിശുദ്ധ കുർബാന കേന്ദ്രങ്ങൾ സന്ദർശിച്ചു. വിശ്വാസികളോടും വൈദികരോടും സംവദിച്ച അദ്ദേഹം, അവരുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കുകയും സഭയുടെ വളർച്ചയ്ക്കായി ഒരുമിച്ച് മുന്നേറാനുള്ള വഴികൾ തേടുകയും ചെയ്തു. തദ്ദേശീയ മെത്രാന്മാരെയും വൈദികരെയും വിശ്വാസികളെയും മെത്രാഭിഷേകശുശ്രൂഷയിലേക്ക് ക്ഷണിച്ചുകൊണ്ട്, ഈ ചരിത്രമുഹൂർത്തത്തെ സഭൈക്യത്തിന്റെ ആഘോഷമാക്കാനും അദ്ദേഹം പരിശ്രമിച്ചു.
തദ്ദേശ്ശീയ രൂപതകളിലെ മെത്രാന്മാരുമായും വൈദികരുമായും നടത്തിയ കൂടിക്കാഴ്ചകൾ പരസ്പരസഹകരണത്തിന്റെയും ഐക്യത്തിന്റെയും പുതിയ വാതിലുകൾ തുറന്നു. ആരാധനാക്രമങ്ങളിലും സംസ്കാരത്തിലും വ്യത്യാസങ്ങളുണ്ടെങ്കിലും, മിശിഹായിലുള്ള ഒരേ വിശ്വാസം എല്ലാവരെയും ഒന്നിപ്പിക്കുന്നു എന്ന സത്യം ഈ ബന്ധങ്ങളിലൂടെ കൂടുതൽ തെളിഞ്ഞു. അങ്ങനെ, രൂപതയുടെ തുടക്കം ഒരു പുതിയ ഭരണസംവിധാനത്തിന്റെ പിറവി മാത്രമല്ലാതെ, ഹൃദയങ്ങളെ ഒന്നിപ്പിക്കുകയും വിശ്വാസബന്ധങ്ങളെ ദൃഢമാക്കുകയും സഭൈക്യത്തിന് പുതിയ ചൈതന്യം പകരുകയും ചെയ്ത ആത്മീയ മുന്നേറ്റമായി മാറി.രൂപതയുടെ ഉദ്ഘാടനത്തിനു പിന്നാലെ കൂരിയ രൂപീകരിക്കപ്പെട്ടതോടെ അജപാലനദൗത്യത്തിന് ആവശ്യമായ ഭരണസംവിധാനത്തിനും അടിത്തറയായി.

സംഘടിത വളർച്ചയ്ക്ക് ഉറച്ച അടിത്തറ
2017 ജൂൺ 22-ന് ചാരിറ്റി കമ്മീഷനിൽ C I O ആയി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതോടെ രൂപതയുടെ സംഘടനാസംവിധാനം കൂടുതൽ ശക്തമായി. അജപാലനപരവും സാമ്പത്തികവും ഭരണപരവുമായ ഉത്തരവാദിത്വങ്ങൾ സുതാര്യതയോടും ഉത്തരവാദിത്വബോധത്തോടും കൂടി നിർവഹിക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂടാണ് ഇതിലൂടെ രൂപപ്പെട്ടത്. പിന്നാലെ പ്രെസ്റ്റണിൽ രൂപതയുടെ മൈനർ സെമിനാരിയും ഉദ്ഘാടനം ചെയ്യപ്പെട്ടു.

അക്കാലത്ത് ഗ്രേറ്റ് ബ്രിട്ടനിലുടനീളം പ്രവർത്തിച്ചിരുന്ന 173 വിശുദ്ധ കുർബാന കേന്ദ്രങ്ങളെ ഇടവകകൾ, മിഷനുകൾ, നിർദിഷ്ട മിഷനുകൾ എന്നിങ്ങനെ ക്രമീകരിച്ചു. 2018 മാർച്ച് 19-ലെ മെത്രാന്റെ സർക്കുലറിലൂടെ രൂപത എട്ട് റീജിയണുകളായി ക്രമീകരിക്കപ്പെട്ടു .ചിതറിക്കിടന്നിരുന്ന വിശ്വാസിസമൂഹങ്ങളെ ഏകോപിതമായ അജപാലനസംവിധാനത്തിലേക്ക് ചേർത്തുനിർത്തിയ നിർണായക നടപടിയായിരുന്നു ഇത്.

2018 മേയ് 12-ന് ലിവർപൂളിൽ സ്വന്തമായി ദേവാലയമുള്ള രൂപതയുടെ ആദ്യ ഇടവകയുടെ ആശീർവാദം നടന്നു. പ്രവാസത്തിലെ വിശ്വാസിസമൂഹം കൂടുതൽ സ്ഥിരതയുള്ള സഭാജീവിതത്തിലേക്ക് വളരുന്നതിന്റെ ശ്രദ്ധേയമായ അടയാളമായി ഈ നേട്ടം മാറി.

ദിശാബോധം നൽകിയ പഞ്ചവത്സര അജപാലന പദ്ധതികൾ
ദീർഘവീക്ഷണമുള്ള അജപാലന ആസൂത്രണമാണ് രൂപതയുടെ ആദ്യ ദശകത്തെ ശ്രദ്ധേയമാക്കിയ പ്രധാന ഘടകങ്ങളിലൊന്ന്. 2017 മുതൽ 2022 വരെയുള്ള ആദ്യ പഞ്ചവത്സര അജപാലന പദ്ധതി, ‘സജീവ ശിലകൾ എന്ന പേരിൽ 2017 നവംബർ 26-ന് ആരംഭിച്ചു. രൂപതാസംവിധാനങ്ങൾ പടുത്തുയർത്തുക, വിശ്വാസപരിശീലനം ശക്തിപ്പെടുത്തുക, വിശ്വാസികൾക്കിടയിൽ ഏകീകൃതമായ സഭാബോധം വളർത്തുക എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കുട്ടികളുടെ വർഷം, യുവജനങ്ങളുടെ വർഷം, കുടുംബങ്ങളുടെ വർഷം, കുടുംബകൂട്ടായ്മകളുടെ വർഷം, ഇടവകകളുടെ വർഷം എന്നിങ്ങനെയാണ് അഞ്ചു വർഷങ്ങൾ സമർപ്പിക്കപ്പെട്ടത്.

2022 നവംബർ 27-ന് ആരംഭിച്ച രണ്ടാം പഞ്ചവത്സര പദ്ധതി 2027 വരെയുള്ള കാലയളവിലേക്കുള്ളതാണ്. ‘പരിശുദ്ധൻ പരിശുദ്ധർക്ക് ’ എന്ന പ്രമേയത്തിൽ നടപ്പാക്കുന്ന ഈ പദ്ധതി, സീറോ മലബാർ സഭയുടെ പൈതൃകത്തിലുള്ള ആഴപ്പെടലിനും പരിശീലനപരിപാടികളുടെ വിപുലീകരണത്തിനും അൽമായ നേതൃത്വത്തിന്റെ ശാക്തീകരണത്തിനും പ്രാധാന്യം നൽകുന്നു. കത്തോലിക്കാ കൂട്ടായ്മയ്ക്കുള്ളിലെ ഒരു സ്വയംഭരണാധികാരമുള്ള വ്യക്തിസഭയുടെ സ്വത്വം വ്യക്തമാക്കുന്ന ആരാധനാക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം , സംസ്കാരം എന്നീ അഞ്ചു സവിശേഷതകൾക്കാണ് പദ്ധതിയിലെ ഓരോ വർഷവും സമർപ്പിച്ചിരിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വാർഷിക ‘ഉർഹ’ കുടുംബ ക്വിസ്, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് സഭയെക്കുറിച്ചും സഭയുടെ പഠനങ്ങളെക്കുറിച്ചും ആഴത്തിൽ പഠിക്കുന്നതിനുള്ള സജീവ വേദിയായി മാറി. സീറോമലബാർ സഭയുടെ സമ്പന്നമായ പൗരസ്ത്യ സുറിയാനി പൈതൃകത്തെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന ഈ ക്വിസ് മത്സരം , അതാത് വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുന്നത്. വിശ്വാസവും ചരിത്രവും പാരമ്പര്യങ്ങളും ക്രമബദ്ധവും ആകർഷകവുമായ രീതിയിൽ പഠിക്കാൻ ഇത് കുടുംബങ്ങൾക്ക് അവസരമൊരുക്കുന്നു.

ക്വിസിനായി തയ്യാറാക്കുന്ന പഠനസാമഗ്രികൾ ദീർഘകാലപ്രയോജനമുള്ള വിജ്ഞാനശേഖരമായും വളരുകയാണ്. ആർക്കും എപ്പോഴും പ്രയോജനപ്പെടുത്താവുന്ന ഈ പഠനവിഭവങ്ങൾ, കുടുംബപഠനത്തെ സമ്പന്നമാക്കുന്നതിനൊപ്പം രൂപതയുടെ ഭാവിയിലെ സഭാത്മക പരിശീലനത്തിനും മുതൽക്കൂട്ടാകുന്നു. ഇരു പഞ്ചവത്സര പദ്ധതികളും രൂപതയുടെ വളർച്ചയ്ക്ക് വ്യക്തമായ ലക്ഷ്യബോധവും ദിശയും നൽകിയിട്ടുണ്ട്.

2017 നവംബറിലും 2022 മേയിലും നടന്ന മൂന്നു ദിവസങ്ങളിലായി നടന്ന രണ്ടു പ്രധാന രൂപതാസമ്മേളനങ്ങളിൽ വൈദികരും ഡീക്കന്മാരും സന്യസ്തരും അൽമായ പ്രതിനിധികളും ഒന്നിച്ചുകൂടി. രൂപതയുടെ ദൗത്യം വിലയിരുത്താനും പ്രവർത്തനപുരോഗതി പരിശോധിക്കാനും ഭാവിയുടെ വഴികൾ വിവേചിച്ചറിയാനും ഈ സമ്മേളനങ്ങൾ അവസരമൊരുക്കി. രൂപതയുടെ അജപാലന മുൻഗണനകൾ രൂപപ്പെടുത്തുന്നതിൽ ഇവ നിർണായക പങ്കുവഹിച്ചു.

രൂപതയിൽ നടക്കുന്ന വിശ്വാസികളിലെത്തിക്കുന്നതിനായി 2021-ൽ ‘ദനഹ’ പ്രതിവാര വാർത്താബുള്ളറ്റിനും ആരംഭിച്ചു. രൂപതാവാർത്തകളും അറിയിപ്പുകളും ഒരിടത്ത് ലഭ്യമാക്കുന്ന ആശയവിനിമയമാധ്യമമായി ഇത് പ്രവർത്തിക്കുന്നു.
പാസ്റ്ററൽ കൌൺസിൽ രൂപീകരണം
ഫലപ്രദമായ അജപാലനനിർവഹണം ലക്ഷ്യമിട്ട് 2020 ഓഗസ്റ്റ് ഏഴിന് രൂപതയുടെ അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ രൂപീകരിച്ചു. അതിവേഗ വളർച്ചയുടെ ഘട്ടത്തിൽ ആവശ്യമായ കൂടിയാലോചനകൾക്കും മാർഗനിർദേശങ്ങൾക്കും ഈ സമിതി സഹായകമായി. തുടർന്ന് 2024 ഏപ്രിൽ 27-ന് പൂർണരൂപത്തിലുള്ള രൂപതാ പാസ്റ്ററൽ കൗൺസിൽ ഔദ്യോഗികമായി നിലവിൽ വന്നു. കൂട്ടായ നേതൃത്വത്തിനും അൽമായ പങ്കാളിത്തത്തിനും കൂടുതൽ ഉറപ്പുനൽകിയ നടപടിയായിരുന്നു ഇത്.

ഭരണപരവും അജപാലനപരവുമായ സംവിധാനങ്ങൾ പ്രാദേശികതലത്തിൽ ശക്തിപ്പെടുത്തുന്നതിനായി 2023 ഓഗസ്റ്റ് ഒമ്പതിലെ മെത്രാന്റെ സർക്കുലറിലൂടെ റീജിയണൽ കൗൺസിലുകളും സ്ഥാപിക്കപ്പെട്ടു.
ഇന്ന് 23 കമ്മീഷനുകളും ഏഴ് ഫോറങ്ങളും രൂപതയുടെ വിവിധ ശുശ്രൂഷകളെ മുന്നോട്ടുനയിക്കുന്നു. വിശ്വാസപരിശീലനം, ആരാധനാക്രമം, യുവജനശുശ്രൂഷ, കുടുംബപ്രേഷിതത്വം, സുവിശേഷവത്കരണം, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഈ സംവിധാനങ്ങൾ, രൂപതയുടെ എല്ലാ വി ഭാഗങ്ങളിലേക്കും അജപാലനശുശ്രൂഷ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
സ്വന്തമായി ഒരു അജപാലന ഭവനം
രൂപതയുടെ അടിസ്ഥാനസൗകര്യവികസനത്തിലും അജപാലനവളർച്ചയിലും സുപ്രധാന നാഴികക്കല്ലായിരുന്നു ബർമിങ്ഹാമിലെ മേരിവെയിലിൽ മാർ യൗസേപ്പ് പാസ്റ്ററൽ ഹൗസ് സ്വന്തമാക്കിയത്. 2024 ജൂലൈ 25-ന് വാങ്ങിയ ഈ കേന്ദ്രം, അതേ വർഷം സെപ്റ്റംബർ 16-ന് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആശീർവദിച്ചു.
വിശ്വാസരൂപീകരണം, ധ്യാനങ്ങൾ, പരിശീലനപരിപാടികൾ, ഭരണപരമായ ഏകോപനം എന്നിവയ്ക്കുള്ള കേന്ദ്രമായാണ് പാസ്റ്ററൽ ഹൗസ് വിഭാവനം ചെയ്തിരിക്കുന്നത്. രൂപതയ്ക്കു സ്വന്തമായൊരു അജപാലനഭവനം ദീർഘകാല സ്വപ്നത്തിന്റെ സാക്ഷാത്കാരം കൂടിയാണിത്.
വിൻസെൻഷ്യൻ സഭയുടെ മേരിമാതാ പ്രൊവിൻസിന്റെ ഉദാരതയിലൂടെ ഡാർലിങ്ടണിലെ കാർമൽ ഡിവൈൻ ധ്യാനകേന്ദ്രം 2026-ൽ രൂപതയുടെ ഭാഗമായി. വിശ്വാസികളുടെ ആത്മീയ വളർച്ചക്കും മിശിഹായുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിലേക്ക് ഇനിയും കടന്നുവരേണ്ടവരെ സഹായിക്കുന്നതിനും ഈ കേന്ദ്രം വേദിയാകുന്നു. രൂപതയുടെ ആത്മീയശുശ്രൂഷകൾക്ക് കൂടുതൽ സൗകര്യങ്ങളും സാധ്യതകളുമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.
എൺപതിനായിരത്തിലധികം വിശ്വാസികളുടെ ആത്മീയഭവനം
കഴിഞ്ഞ പത്തു വർഷങ്ങൾക്കിടെ ഗ്രേറ്റ് ബ്രിട്ടനിലെ സജീവമായ കത്തോലിക്കാ സമൂഹങ്ങളിലൊന്നായി രൂപത വളർന്നു. വിശ്വാസികളുടെ എണ്ണത്തിലുണ്ടായ വർധന പരിഗണിച്ച്, 2023 മാർച്ച് 31-ലെ മെത്രാന്റെ സർക്കുലറിലൂടെ എട്ട് റീജിയണുകൾ പന്ത്രണ്ടായി പുനഃക്രമീകരിച്ചു.
ഇന്ന് ഏഴ് ഇടവകകളും 81മിഷനുകളും 29 നിർദിഷ്ട മിഷനുകളും രൂപതയ്ക്കുണ്ട്. എൺപതിനായിരത്തിലധികം വിശ്വാസികൾ ഉൾപ്പെടുന്ന ഈ സമൂഹങ്ങളിൽ 80 വൈദികർ സേവനമനുഷ്ഠിക്കുന്നു. വിശുദ്ധ കുർബാനയും മറ്റു കൂദാശകളും വിശ്വാസപരിശീലനവും അജപാലനശുശ്രൂഷയും രൂപതയിലുടനീളം ലഭ്യമാക്കുന്നതിൽ ഇവരുടെ സേവനം നിർണായകമാണ്.
2026 മെയ് രണ്ടിന് മ്ശംശാന മൈക്കിൾ എന്ന ടോണി കൊച്ചേരി രൂപതയിൽ നിന്നുള്ള ആദ്യ വൈദികനായി വൈദിക പട്ടം സ്വീകരിച്ചതും തുടർന്ന് സിസ്റ്റർ ക്രിസ്റ്റി മരിയ എസ് എച്ച് രൂപതയിൽ നിന്നുള്ള ആദ്യ സന്യാസിനിയായി വൃത വാഗ്ദാനം സ്വീകരിച്ചതും രൂപതാചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി. നിലവിൽ നാല് മേജർ സെമിനാരി വിദ്യാർഥികളും രണ്ടു മൈനർ സെമിനാരി വിദ്യാർഥികളും രൂപതയ്ക്കായി വൈദികപരിശീലനം നടത്തുന്നു.
എയ്ല്‍സ്ഫോർഡ്, വാൽസിങ്ഹാം എന്നീ മരിയൻ തീർഥാടന കേന്ദ്രങ്ങളിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മറ്റു തീർഥാടനകേന്ദ്രങ്ങളിലേക്കുമുള്ള വാർഷിക രൂപതാതീർഥാടനങ്ങൾ, മാർത്തോമാശ്ലീഹായിൽനിന്നു തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസപാരമ്പര്യത്തിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങളായി മാറിയിട്ടുണ്ട്. വിവിധ പ്രായവിഭാഗങ്ങളിലുള്ള വിശ്വാസികളുടെ സജീവ പങ്കാളിത്തത്തോടെ ഭക്തസംഘടനകളും പ്രവർത്തിക്കുന്നു.
വരുംതലമുറയ്ക്കായി വിശ്വാസത്തിന്റെ വിത്തുകൾ
രൂപതയുടെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ് വിശ്വാസപരിശീലനരംഗത്തെ വളർച്ച. 2,500-ലധികം സമർപ്പിതരായ അധ്യാപകരുടെയും 20,000-ലധികം വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ മതബോധനശുശ്രൂഷ മുന്നേറുന്നു. വരുംതലമുറയെ വിശ്വാസത്തിൽ രൂപപ്പെടുത്താൻ അധ്യാപകരെ സജ്ജരാക്കുന്ന പരിശീലനപരിപാടിയും മാതൃകാപരമായി നടത്തപ്പെടുന്നു
രൂപതയുടെ ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ വർഷംതോറും വലിയ നോമ്പുകാലത്ത് നടത്തുന്ന ‘സുവാറ’ ബൈബിൾ ക്വിസിൽ ഈ വർഷം 2,500 പേർ പങ്കെടുത്തു. ദൈവവചനപഠനത്തെ വിശ്വാസികളുടെ ജീവിതത്തോട് കൂടുതൽ ചേർത്തുനിർത്തുന്ന സംരംഭമായി ഈ മത്സരം വളർന്നിരിക്കുന്നു.ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ വർഷംതോറും സംഘടിപ്പിക്കുന്ന ബൈബിൾ കലോത്സവം, വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തൈബൂസ വനിതാസംഗമം, യുവജനങ്ങൾക്കായി ഒരുക്കുന്ന ഹന്ദൂസാ യുവജനസംഗമം, ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗറൂത്ത ബാലസംഗമം, മറ്റ് കമ്മീഷനുകളുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പരിശീലനപരിപാടികൾ, എല്ലാ മിഷനുകളിലും വലിയ നോമ്പിൽ നടത്തുന്ന ഗ്രാൻഡ് മിഷൻ വാർഷിക ധ്യാനം എന്നിവ രൂപതയുടെ വിശ്വാസജീവിതത്തിന് കൂടുതൽ ചൈതന്യം പകരുന്നു.
സംഖ്യകൾക്കപ്പുറമുള്ള വളർച്ച
രൂപതയുടെ വളർച്ചയെ അംഗസംഖ്യയിലോ സ്ഥാപനങ്ങളുടെ എണ്ണത്തിലോ മാത്രം ഒതുക്കാനാവില്ല. വിശ്വാസത്തിലെ ആഴപ്പെടലും കൂട്ടായ്മയിലെ ഐക്യവും മാർത്തോമാ മാർഗത്തിന്റെ സ്വത്വബോധവും ഈ വളർച്ചയുടെ അന്തർധാരകളാണ്.
ആരാധനാക്രമജീവിതം, സുവിശേഷവത്കരണവും വിശ്വാസപരിശീലനവും, യുവജനസംരംഭങ്ങൾ, പ്രത്യേകിച്ച് ‘നുഹ്റ’ യുവജന ധ്യാനടീമുകൾ, സജീവമായ കുടുംബകൂട്ടായ്മകൾ, ബൈബിൾ അപ്പോസ്തലേറ്റ്, കുടുംബപ്രേഷിത ശുശ്രൂഷകൾ എന്നിവയിലൂടെ സീറോമലബാർ സഭയുടെ മാർത്തോമാ പൈതൃകം രൂപത പരിപോഷിപ്പിക്കുന്നു. അതോടൊപ്പം ഗ്രേറ്റ് ബ്രിട്ടനിലെ കത്തോലിക്കാ സഭാജീവിതത്തിനും സജീവമായ സംഭാവനകൾ നൽകുന്നു.
ഇംഗ്ലണ്ട് ആൻഡ് വെയിൽസിയിലെയും സ്കോട്ലൻഡിലെയും ക ത്തോലിക്കാ മെത്രാൻസമിതികളിൽ ഭാഗമായി പ്രവർത്തിക്കുന്ന മാർ ജോസഫ് സ്രാമ്പിക്കൽ, വിശാലമായ സഭാജീവിതത്തിലും ഗ്രേറ്റ് ബ്രിട്ടനിലെ കത്തോലിക്കാ സഭയുടെ സുവിശേഷവത്കരണശ്രമങ്ങളിലും സുപ്രധാന പങ്കുവഹിക്കുന്നു.
രൂപതയുടെ വളർച്ചയിൽ അൽമായ നേതൃത്വത്തിന്റെ സംഭാവനയും അതുല്യമാണ്. എല്ലാ കമ്മീഷനുകളുടെയും ഫോറങ്ങളുടെയും പ്രവർത്തനങ്ങളിൽ പ്രധാന ചാലകശക്തിയായി അൽമായ നേതൃത്വം നിലകൊള്ളുന്നു. ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തും ശുശ്രൂഷകളിൽ പങ്കുചേർന്നും രൂപതയുടെ ദൗത്യത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച അൽമായർ, ഈ ദശവത്സരയാത്രയ്ക്ക് കരുത്തുപകർന്നു.
നന്ദിയോടെ പിന്നിലേക്ക് പ്രത്യാശയോടെ മുന്നിലേക്ക്
അനുഗ്രഹത്തിന്റെ പത്തു വർഷങ്ങൾ ആഘോഷിക്കുമ്പോൾ, ദൈവം നടത്തിയ വഴികളിലേക്ക് നന്ദിയോടെയും മുന്നിലുള്ള ദൗത്യങ്ങളിലേക്ക് പുതുക്കിയ സമർപ്പണത്തോടെയുമാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത നോക്കുന്നത്. 2016-ലെ രൂപത സ്ഥാപനത്തിൽനിന്ന് ഇന്നത്തെ വളർച്ചയിലേക്കുള്ള യാത്ര ദൈവപരിപാലനയുടെയും വൈദികരുടെയും , സമർപ്പിതരുടെയും സമർപ്പണത്തിന്റെയും അൽമായരുടെ സജീവ നേതൃത്വത്തിന്റെയും വിശ്വാസികളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെയും സാക്ഷ്യമാണ്.
പുതിയ ദശകത്തിലേക്ക് പ്രവേശിക്കുന്ന രൂപതയുടെ മുന്നിൽ കൂടുതൽ വളർച്ചയുടെയും ആഴത്തിലുള്ള സുവിശേഷവത്കരണത്തിന്റെയും സാധ്യതകൾ തുറന്നുകിടക്കുന്നു. പൈതൃകത്തിന്റെ വേരുകളിൽ ഉറച്ചുനിന്ന്, ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണിൽ സുവിശേഷത്തിന്റെ വെളിച്ചം കൂടുതൽ തെളിമയോടെ പകരാനുള്ള പ്രതിജ്ഞയോടെയാണ് ഈ വിശ്വാസസമൂഹം യാത്ര തുടരുന്നത്.
തയ്യാറാക്കിയത് .ഷൈമോൻ തോട്ടുങ്കൽ (പി ആർ ഓ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത )
Latest News:

യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേ...
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം, നവംബർ 7: കേരളത്തിന്റെ അഭി...Latest News
സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലും നൂറുകണക്കിന് സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി; ചിലയിടങ്ങളിൽ വിദ്യാർഥ...
ലണ്ടൻ: സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലുമായി നൂറുകണക്കിന് സ്കൂളുകൾക്ക് ബുധനാഴ്ച വ്യാജ ബോംബ് ഭീഷണി സന...UK NEWS
2030-ലെ ഇലക്ട്രിക് വാഹന ലക്ഷ്യം കുറയ്ക്കാൻ നീക്കം; സർക്കാരിനെതിരെ ലേബർ എംപിമാർ തന്നെ രംഗത്ത്
ലണ്ടൻ: 2030-ഓടെ രാജ്യത്ത് വിൽക്കുന്ന പുതിയ കാറുകളിൽ 80 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന ല...UK NEWS
ഒന്നാം ലോകമഹായുദ്ധത്തിന്റെ ഓർമയിൽ യുകെ; രാജ്യവ്യാപകമായി ആചരിച്ച് ആർമിസ്റ്റിസ് ദിനം
ലണ്ടൻ: ഒന്നാം ലോകമഹായുദ്ധത്തിന് വിരാമമിട്ട 1918 നവംബർ 11-ലെ ചരിത്രസന്ധിയുടെ ഓർമ പുതുക്കിയും യുദ്ധങ്...UK NEWS
പാൽ വില ഉയർത്തി അമൂൽ: രണ്ട് മുതൽ നാല് രൂപ വരെ വില കൂടും
ഡൽഹി: പാൽ വില ഉയർത്തി അമൂൽ. 2 മുതൽ 4 രൂപ വരെ വില കൂടും. പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. ബൾക...India
അയൽവാസിയുമായുള്ള തർക്കം; രാഷ്ട്രപതിയുടെ ബോഡിഗാർഡിന് വെടിയേറ്റു
ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബോഡിഗാർഡിന് വെടിയേറ്റു. അയൽവാസിയുമായുള്ള തർക്കത്തിനിടെയാണ് സൈന...India
ബ്ലോക്ക്ബസ്റ്റര്‍ ട്രേഡ്: ഹാര്‍ദിക് പണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക്, അര്‍ഷ്ദീപ് സിങിനെ സ്വന്തമാക്കി മും...
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകന് ഹാര്‍ദിക് പണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക്. ഹാര്‍ദികിനെ കൈ...Latest News
നേഴ്സിങ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കും, നേഴ്സിങ് സർവകലാശാല കേരളത്തിൽ യാഥാർഥ്യമാക്കും: ...
തിരുവനന്തപുരം: കേരളത്തിലെ നേഴ്സിങ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി...Kerala
Post Your Comments Here ( Click here for malayalam )
Latest Updates
- യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം, നവംബർ 7: കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of Kerala – IFFK) മാതൃകയിൽ യുകെയിൽ ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കുമെന്ന് കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനിൽ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ്
- 2030-ലെ ഇലക്ട്രിക് വാഹന ലക്ഷ്യം കുറയ്ക്കാൻ നീക്കം; സർക്കാരിനെതിരെ ലേബർ എംപിമാർ തന്നെ രംഗത്ത് ലണ്ടൻ: 2030-ഓടെ രാജ്യത്ത് വിൽക്കുന്ന പുതിയ കാറുകളിൽ 80 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന ലക്ഷ്യം കുറയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ലേബർ പാർട്ടിയിലെ ഒരു വിഭാഗം എംപിമാർ രംഗത്ത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ബ്രിട്ടന്റെ പ്രതിബദ്ധതയെ ദുർബലപ്പെടുത്തുന്ന നടപടിയാണിതെന്നും ഹരിത നയങ്ങളിൽ നിന്നുള്ള പിന്നോട്ടുപോക്കായിരിക്കുമെന്നും എംപിമാർ മുന്നറിയിപ്പ് നൽകി. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന സംബന്ധിച്ച നിലവിലെ നിയമപരമായ ലക്ഷ്യത്തിൽ മാറ്റം വരുത്തണമോ എന്ന കാര്യത്തിൽ മന്ത്രിസഭയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം ശക്തമായിരിക്കുകയാണ്. വ്യാഴാഴ്ച ഊർജ, വ്യവസായ, ഗതാഗത വകുപ്പുകളുടെ
- പാൽ വില ഉയർത്തി അമൂൽ: രണ്ട് മുതൽ നാല് രൂപ വരെ വില കൂടും ഡൽഹി: പാൽ വില ഉയർത്തി അമൂൽ. 2 മുതൽ 4 രൂപ വരെ വില കൂടും. പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. ബൾക്ക് വെൻഡിംഗ് മെഷീനുകൾ വഴി വിതരണം ചെയ്യുന്ന ‘ടോൺഡ്’ പാലിന്റെ വില ലിറ്ററിന് 58 രൂപയിൽ നിന്ന് 60 രൂപയായി വർദ്ധിക്കും. പാക്കറ്റുകളിൽ ലഭിക്കുന്ന ‘ഫുൾ ക്രീം’ പാലിന്റെ വില ലിറ്ററിന് 72 രൂപയിൽ നിന്ന് 76 രൂപയായും, പാക്കറ്റുകളിലുള്ള ‘ടോൺഡ്’ പാലിന്റെ വില ലിറ്ററിന് 60 രൂപയിൽ നിന്ന്
- അയൽവാസിയുമായുള്ള തർക്കം; രാഷ്ട്രപതിയുടെ ബോഡിഗാർഡിന് വെടിയേറ്റു ഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബോഡിഗാർഡിന് വെടിയേറ്റു. അയൽവാസിയുമായുള്ള തർക്കത്തിനിടെയാണ് സൈനികനായ സൌരഭ് തോമറിന് വെടിയേറ്റത്.ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം.ചെവിയുടെ വശത്ത് വെടിയേറ്റ സൌരഭ് മീററ്റിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അയൽവാസികളായ ധീരജ്, സോനു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രസിഡൻറ്സ് ബോഡിഗാർഡ് റെജിമെൻറിലെ സൈനികനാണ് സൌരഭ് 26 വയസ്സുകാരനായ സൗരഭ് 2021-ലാണ് സൈന്യത്തിൽ ചേർന്നത്. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും പഴക്കമേറിയതും മുതിർന്നതുമായ കുതിരപ്പട വിഭാഗമായ ‘പ്രസിഡന്റ്സ് ബോഡിഗാർഡി’ന്റെ ഭാഗമായി,
- ബ്ലോക്ക്ബസ്റ്റര്‍ ട്രേഡ്: ഹാര്‍ദിക് പണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക്, അര്‍ഷ്ദീപ് സിങിനെ സ്വന്തമാക്കി മുംബൈ മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകന് ഹാര്‍ദിക് പണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക്. ഹാര്‍ദികിനെ കൈമാറി അര്‍ഷ്ദീപ് സിങിനെ സ്വന്തമാക്കുകയായിരുന്നു മുംബൈ ഇന്ത്യന്‍സ്. 18 കോടി രൂപയായിരിക്കും ഇരുതാരങ്ങളുടെയും സീസണിലെ പ്രതിഫലം കഴിഞ്ഞ മൂന്ന് സീസണിലും ഹാര്‍ദികിന് കീഴില്‍ കളിച്ച മുംബൈക്ക് കിരീടം നേടാനായിരുന്നില്ല. ആരാധക പ്രതിഷേധം കൂടി ശക്തമായതോടെയാണ് ഹാര്‍ദികിനെ കൈവിടാന്‍ മുംബൈ തീരുമാനിച്ചത്. രോഹിത് ശര്‍മ വീണ്ടും ക്യാപ്റ്റന്‍സി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024 മുതല്‍ മുംബൈയുടെ ക്യാപ്റ്റനായിരുന്ന ശേഷമാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പഞ്ചാബ് കിംഗ്സിലേക്ക് മാറുന്നത്
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം, നവംബർ 7: കേരളത്തിന്റെ അഭിമാനമായ രാജ്യാന്തര ചലച്ചിത്രമേളയുടെ (International Film Festival of Kerala – IFFK) മാതൃകയിൽ യുകെയിൽ ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കുമെന്ന് കേരള സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഈ വർഷം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുക്മയുമായി സഹകരിച്ച് ബ്രിട്ടനിൽ മിനി ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ്
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്…. /
യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….
പ്രവാസി മലയാളികളുടെ കലാമാമാങ്കത്തിന് കൈത്താങ്ങായി പ്രമുഖ സ്ഥാപനങ്ങൾ; കലാമേള വേദിയിൽ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ; ഫോർച്യൂൺ ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇനിയും അവസരം കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ചെൽറ്റൻഹാം: പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമാമാങ്കവും, യുകെ മലയാളി കലാകാരൻമാരുടേയും കലാകാരികളുടെയും സ്വകാര്യ അഹങ്കാരവുമായ പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരിതെളിയാൻ ഒരു ദിവസം മാത്രം ശേഷിക്കെ, കലാമേളയുടെ വിജയത്തിന് അടിത്തറയൊരുക്കുന്ന സ്പോൺസർമാരുടെ പിന്തുണ ശ്രദ്ധേയമാകുന്നു. പ്രവാസലോകത്ത് മലയാളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു
സ്വന്തം ലേഖകൻ ലണ്ടൻ: ബ്രിട്ടണിലെ കുടിയേറ്റക്കാരുടെ അനിശ്ചിതത്വത്തിലായ ഐ.എൽ.ആർ (Indefinite Leave to Remain) അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യുക്മയുടെ നേതൃത്വത്തിൽ അംഗ അസോസിയേഷനുകൾ വഴി നടത്തിയ ദേശീയതല ക്യാംപെയ്നിന് നിർണായകമായ ആശ്വാസം. പുതിയ കുടിയേറ്റ പരിഷ്കരണ നിർദേശങ്ങളിൽ സർക്കാർ വരുത്തിയ മാറ്റത്തോടെ നിലവിൽ യുകെയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ താമസകാലാവധിക്ക് ശേഷം സ്ഥിരതാമസത്തിനായി അപേക്ഷിക്കാനുള്ള അവസരം നിലനിർത്താനായിരിക്കുകയാണ്. പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പെടെ വലിയൊരു വിഭാഗം കുടിയേറ്റക്കാർക്ക് ആശ്വാസം പകരുന്ന ഈ
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു /
ബ്രിട്ടൻസ് ഗോട്ട് ടാലന്റിലൂടെ ലോകശ്രദ്ധ നേടിയ സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥി! നവംബർ 07ന് ചെൽറ്റൻഹാമിലെ സലിംകുമാർ നഗറിൽ സംഗീതപ്രതിഭയുടെ സാന്നിധ്യം; കലാമേളയ്ക്ക് മാറ്റുകൂട്ടാൻ സൗപർണിക നായർ എത്തുന്നു
കുര്യൻ ജോർജ്ജ് (നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) ബ്രിട്ടനിലെ പ്രശസ്ത ടെലിവിഷൻ റിയാലിറ്റി ഷോയായ Britain’s Got Talent ലൂടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ മലയാളി ഗായിക സൗപർണിക നായർ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കും. നവംബർ 07 ശനിയാഴ്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാം ക്ലീവ് സ്കൂളിൽ പ്രത്യേകം സജ്ജീകരിക്കുന്ന സലിംകുമാർ നഗറിൽ നടക്കുന്ന ദേശീയ കലാമേളയിലാണ് സൗപർണിക നായർ അതിഥിയായി എത്തുന്നത്. കേരള സർക്കാരിലെ സാംസ്കാരിക, സിനിമ, ടൂറിസം വകുപ്പ്
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി /
ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കാൻ യുക്മ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി റെഡ്ഹിൽ മലയാളി അസോസിയേഷനും; റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് എംപിമാർക്ക് നിവേദനം നൽകി
റെഡ്ഹിൽ, സറേ: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ.എൽ.ആർ (ILR) അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തിന്റെ ഭാഗമായി റെഡ്ഹിൽ മലയാളി അസോസിയേഷനും (MARS) സജീവമായി രംഗത്തിറങ്ങി. റെയ്ഗേറ്റ്, ഹോർലി, ഡോർകിംഗ് മേഖലകളിലെ പാർലമെന്റ് അംഗങ്ങൾക്ക് (എംപിമാർ) നിവേദനം സമർപ്പിച്ചും പൊതുജനങ്ങളിൽനിന്ന് 110-ലധികം ഒപ്പുകൾ ശേഖരിച്ചും സംഘടന നടത്തിയ ഇടപെടൽ മലയാളി സമൂഹത്തിന്റെ ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ നിർണായകമായി. യു.കെയിലുടനീളമുള്ള യുക്മ അംഗ അസോസിയേഷനുകളെയും മറ്റു മലയാളി-സമുദായ സംഘടനകളെയും ഏകോപിപ്പിച്ചാണ് ഐ





click on malayalam character to switch languages