1 GBP = 109.20
breaking news

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും

മാഞ്ചസ്റ്റര്‍ നൈറ്റ് വിജില്‍ റവ.ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും

മാഞ്ചസ്റ്റര്‍:- മാഞ്ചസ്റ്റര്‍ സെന്റ്.ജോസഫ് ദേവാലയത്തില്‍ എല്ലാ മാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകളില്‍ നടത്തി വരുന്ന നൈറ്റ് വിജില്‍ നാളെ വെള്ളിയാഴ്ച (16/12/16) രാത്രി 9 മുതല്‍ പുലര്‍ച്ചെ 2 മണി വരെ നടക്കും. രാത്രി 8 മണി മുതല്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന മലയാളം നൈറ്റ് വിജിലിന് ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിനും, ജീസസ് യൂത്ത് കോര്‍ഡിനേറ്ററുമായ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം നല്കും. ആരാധനാക്രമത്തില്‍ റോമില്‍ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ള ലോനപ്പനച്ചന്‍ ധ്യാനഗുരുവും, വലിയ ബൈബിള്‍ പണ്ഡിതനും കൂടിയാണ്.

ജപമാലയോടു കൂടി ആരംഭിക്കുന്ന നൈറ്റ് വിജിലില്‍ ആഘോഷമായ വി.കുര്‍ബാന, അനുരഞ്ജന ശുശ്രൂഷ, വചനാഗ്‌നി ചൊരിയുന്ന പ്രഭാഷണങ്ങള്‍, ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപ്പുകള്‍, ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഗാനങ്ങള്‍, ആന്തരീക ശുദ്ധി പകരുന്ന ആരാധന തുടങ്ങിയവയാണ് പ്രധാന ശുശ്രൂഷകള്‍.

രക്ഷകനായ യേശുനാഥന്റെ തിരുപ്പിറവിക്കായി ഒരുങ്ങുന്ന ഈ കാലത്ത് പ്രത്യേകമായി ഒരുക്കത്തോടെ, പുത്തന്‍ പ്രാര്‍ത്ഥനാ ജീവിതത്തിലേക്ക് പ്രവേശിക്കുവാനും, അതുവഴി ജീവിത നവീകരണത്തിലേക്കും, അനുഗ്രഹങ്ങള്‍ നേടുവാനുമായി ലഭിക്കുന്ന ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ജീസസ് യൂത്ത് ടീമംഗങ്ങള്‍ ഏവരേയും ഹൃദയപൂവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-

ജോബി വര്‍ഗീസ് – O7825871317
ജയ്‌സണ്‍ മേച്ചേരില്‍ – O7915652674
ദേവാലയത്തിന്റെ വിലാസം –

ST. JOSEPH’ S CHURCH,
PORTLAND CRESENT,
LONGSIGHT,
MI3OBU

വാര്‍ത്ത: അലക്‌സ് വര്‍ഗീസ്

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more