1 GBP = 127.19
breaking news

സുപ്രിം കോടതി വിധിയോടെ സർക്കാർ നിലപാട് ശരിയാണെന്ന് തെളിഞ്ഞു; മാസപ്പടി കേസിലെ സർക്കാർ നിലപാടിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സുപ്രിം കോടതി വിധിയോടെ സർക്കാർ നിലപാട് ശരിയാണെന്ന് തെളിഞ്ഞു; മാസപ്പടി കേസിലെ സർക്കാർ നിലപാടിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: മാസപ്പടി കേസിലെ സർക്കാർ നിലപാടിനെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. സുപ്രിം കോടതി വിധിയോടെ സർക്കാർ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. സുപ്രീംകോടതിയിൽ നിന്നുണ്ടായത് നിയമാനുസൃത നടപടി. സർക്കാരിന് അനാവശ്യ ധൃതിയില്ല. എല്ലാവർക്കും ഇത് ബോധ്യപ്പെടുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.കെ സുധാകരൻ മുതിർന്ന നേതാവ്. മഴ കഴിഞ്ഞാലും മരം പെയ്യും. സർക്കാരിന് ഏതൊരു വിധ തിരക്കുമില്ല എന്ന് എല്ലാവർക്കും മനസ്സിലാക്കണം. തിരക്കുപിടിച്ച നീതി നിർവഹണം നീതി നിർവഹണം അടക്കപ്പെടും. സുധാകരൻ ഇട്ട പോസ്റ്റ് പിൻവലിച്ചതായാണ് ഞാൻ അറിഞ്ഞത്.

സുധാകരൻ പറഞ്ഞത് അടഞ്ഞ അധ്യായം. ഞാൻ പ്രീഡിഗ്രിക്ക് പഠിച്ചത് ലോജിക്കാണ്. അതിൽ ലോ ഓഫ് കോസേഷൻ എന്ന ഒന്നുണ്ട്. അതിൽ പറയുന്നത് Nothing is causeless എന്നാണ്. സ്വാഭാവികമായും കോൺഗ്രസ് പോലൊരു പാർട്ടിയിൽ ഭരണപക്ഷത്തു നിന്നും ക്രിയാത്മകമായ വിമർശനങ്ങൾ ഉണ്ടാകും. അതിനെ പരസ്യപ്പെടുത്തുന്നതിനെയാണ് ഞാൻ നിരുത്സാഹപ്പെടുത്തിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more