1 GBP = 107.38

ജയലളിത കൊഹിനൂര്‍ രത്‌നമെന്ന് രജനീകാന്ത്, ഞാന്‍ അവരെ വേദനിപ്പിച്ചു

ജയലളിത കൊഹിനൂര്‍ രത്‌നമെന്ന് രജനീകാന്ത്, ഞാന്‍ അവരെ വേദനിപ്പിച്ചു

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കൊഹിനൂര്‍ രത്‌നമെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. പുരുഷാധിപത്യ സമൂഹത്തില്‍ ജയലളിത അവരുടേതായ വഴിതീര്‍ത്തുവെന്നും അനുസ്മരണ പരിപാടിയില്‍ രജനീകാന്ത് ഓര്‍മ്മിച്ചു.

1996 ലെ തെരഞ്ഞെടുപ്പ് കാലത്ത് താന്‍ അവരെ വേദനിപ്പിച്ചതായും അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് രജനി പറഞ്ഞു. ‘അവരുടെ പാര്‍ട്ടിയുടെ തോല്‍വിയ്ക്ക് പ്രധാനകാരണം ഞാനായിരുന്നു’ – രജനീകാന്ത് പറഞ്ഞു. അണ്ണാ ഡിഎംകെ അധികാരത്തിലെത്തിയാല്‍ പിന്നൈ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാകില്ലെന്ന രജനീകാന്തിന്റെ പ്രസ്താവന ആ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ പതനത്തിന് കാരണമായിരുന്നു.

നടികര്‍ സംഘം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലായിരുന്നു രജനിയുടെ പ്രതികരണം. എന്നാല്‍ പിന്നീടുള്ള ജീവിതത്തിലൂടെ ജയ ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നേതാവായി മാറിയെന്നും നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ജയലളിത മുന്നോട്ട് പോയതെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more