1 GBP = 109.90
breaking news

വെളിച്ചം പബ്ലിക്കേഷന്‍സിന്റെ രണ്ടാമത്തെ പുസ്തകം ദൂരെ ഒരു കിളിക്കൂട് 2017 ജനുവരിയില്‍ പുറത്തിറങ്ങുന്നു

വെളിച്ചം പബ്ലിക്കേഷന്‍സിന്റെ രണ്ടാമത്തെ പുസ്തകം ദൂരെ ഒരു കിളിക്കൂട് 2017 ജനുവരിയില്‍ പുറത്തിറങ്ങുന്നു

ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന സൗദിയിലുള്ള എഴുത്തുകാരന്‍ ബിനു മായപ്പള്ളില്‍ എഴുതിയ നോവല്‍ ദൂരെ ഒരു കിളിക്കൂട് 2017 ജനുവരിയില്‍ പുറത്തിറങ്ങുന്നു.

ലണ്ടന്‍ മലയാള സാഹിത്യവേദി പ്രസിദ്ധീകരിച്ച പ്രഥമ കൃതി യുകെയിലെ അറിയപ്പെടുന്ന സാഹിത്യകാരി സിസിലി ജോര്‍ജ് എഴുതിയ ചെറുകഥാ സമാഹാരമായ വേനല്‍ മഴ ആയിരുന്നു. വായനക്കാരുടെ നല്ല പ്രതികരണമായിരുന്നു വേനല്‍ മഴയ്ക്ക് ലഭിച്ചത്.

വിദേശ എഴുത്തുകാരെ ഒളിഞ്ഞും തെളിഞ്ഞും കാര്‍ന്നു തിന്നുന്ന കച്ചവട പ്രസാധകരില്‍ നിന്നും കാത്തു രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളോടൊപ്പം പ്രതിഭാധനരായ പ്രവാസി എഴുത്തുകാരുടെ കൃതികളും പ്രസിദ്ധീകരിച്ചു ലോകമെമ്പാടും എത്തിക്കുകയാണ് വെളിച്ചം പബ്ലിക്കേഷന്‍സ് ചെയ്യുന്നത്. വിദേശ എഴുത്തുകാരില്‍ നിന്നും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. നാല് കൃതികള്‍ 2017 ല്‍ പ്രസിദ്ധീകരിക്കുവാനുള്ള ഒരുക്കത്തിലാണ് വെളിച്ചം പബ്ലിക്കേഷന്‌സിന്റെ പ്രവര്‍ത്തകര്‍.

വിദേശ മലയാളികള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഒരു പുസ്തക പ്രസിദ്ധീകരണം ലണ്ടനില്‍ നിന്നും ആരംഭിക്കുന്നത്. കടലാസില്‍ കോറിയിട്ട കഥയാവാം, കവിതയാവാം, സാഹിത്യത്തിന്റെ ഏതു മേഖലയില്‍ പെട്ട രചനയാണെങ്കിലും കാലം കരുതിവച്ച ഒരിറ്റു വെളിച്ചമായി സാഹിത്യത്തിലെ മഹാപ്രതിഭകളുടെ പുസ്തക കൂട്ടത്തിലേക്ക് നമ്മുടെ എഴുത്തുകാരും ഇടം നേടുന്നു.

വെളിച്ചം പബ്‌ളിക്കേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കുന്നതിനായി മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ സി. രാധാകൃഷ്ണന്‍, പി. വത്സല, കെ. എല്‍. മോഹനവര്‍മ്മ, പ്രമുഖ പ്രവാസി സാഹിത്യകാരനായ കാരൂര്‍ സോമന്‍ തുടങ്ങിയവര്‍ അടങ്ങുന്ന ഉപദേശക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരുടെ കൃതികളും വെളിച്ചം പബ്ലിക്കേഷന്‍സിലൂടെ പുറത്തിറങ്ങും. അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

ലോകെമെമ്പാടുമുള്ള എല്ലാ എഴുത്തുകാരെയും ഞങ്ങള്‍ ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.

റജി നന്തിക്കാട്ട് : 00 44 785 243 375 05

Email – londonmalayalasahithiyavedigmail.com

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more