1 GBP = 113.03
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അഞ്ചാമത് സുവാറ 2025 ഫൈനൽ മത്സരങ്ങൾ ലെസ്റ്ററിൽ നടന്നു

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അഞ്ചാമത് സുവാറ 2025 ഫൈനൽ മത്സരങ്ങൾ ലെസ്റ്ററിൽ നടന്നു

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സുവാറ 2025 ഫൈനൽ മത്സരങ്ങൾ ലെസ്റ്ററിലുള്ള കിർബി മാക്‌സോൾ ഹാളിൽ വച്ച് ശനിയാഴ്ച നടന്നു . നാല് എയ്ജ് ഗ്രൂപ്പുകളിലായി നടത്തപ്പെട്ട ഓൺലൈൻ മത്സരത്തിൽ ആയിരത്തിലധികം മത്സരാര്ഥികളാണ് ഈ വര്ഷം പങ്കെടുത്തത് . വിവിധ റൗണ്ടുകളിലായി നടന്ന ഓൺലൈൻ മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിലെയും ആറ് മത്സരാത്ഥികളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത് . ആദ്യമത്സരത്തിൽ 14 -17 എയ്‌ജ് ഗ്രൂപ്പിലെ മത്സരാത്ഥികളാണ് മത്സരിച്ചത് . ആദ്യ എയ്ജ് ഗ്രൂപ്പിലെ മത്സരങ്ങൾ കഴിഞ്ഞപ്പോൾ 14 -17 ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഇവാലിൻ സെബാസ്റ്റ്യൻ സെന്റ് ഫ്രാൻസിസ് അസീസി മിഷൻ വൂസ്റ്റർ ബിർമിങ്ങ്ഹാം റീജിയണും രണ്ടാം സ്ഥാനം മരിയ മിജോസ് സെന്റ് മേരീസ്‌ മിഷൻ വിഗൻ പ്രെസ്റ്റൺ റീജിയണും മൂന്നാം സ്ഥാനം കാതറിൻ റോഷൻ സെന്റ് അഗസ്റ്റിൻ പ്രൊപ്പോസഡ്‌ മിഷൻ ബേസിംഗ്‌സ്‌റ്റോക്ക് സൗതാംപ്ടൻ റീജിയണും നേടി . ഈ എയ്ജ് ഗ്രൂപ്പ് മത്സരങ്ങൾക്ക് ക്വിസ് മാസ്റ്റർ ആൻസി ജോൺ നേതൃത്വം കൊടുത്തു.

രണ്ടാമതായി നടന്ന 11 -13 എയ്ജ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം മെൽവിൻ ജെയ്‌മോൻ ഔർ ലേഡി ക്യൂൻ ഓഫ് ദി റോസറി മിഷൻ ന്യൂകാസിൽ ലീഡ്സ് റീജിയണും രണ്ടാം സ്ഥാനം ജോഷ് വടക്കേൽ മിജോസ് , സെന്റ് മേരീസ് മിഷൻ വിഗാൻ പ്രെസ്റ്റൺ റീജിയണും മൂന്നാം സ്ഥാനം ബെഞ്ചമിൻ ജോൺ ബിജു സെന്റ് അൽഫോൻസാ ആൻഡ് അന്തോണി മിഷൻ എഡിന്ബറോ സ്കോട്ലൻഡ് റീജിയണും നേടി . മത്സരങ്ങളുടെ ക്വിസ് മാസ്റ്ററായി റിയ ഷാജുമോൻ നേതൃത്വം നൽകി.

ഉച്ചക്ക് ശേഷം നടന്ന 8 -10 ഗ്രൂപ്പ് മത്സരത്തിൽ അലൻ ജോർജും ആബേൽ ജോൺ അനൂപും തുല്യമാർക്കുകൾ നേടി ഒന്നാം സ്ഥാനത്തിനുവേണ്ടി മത്സരിച്ചപ്പോൾ മത്സരങ്ങൾ സമനിലയിലെത്തുകയും വീണ്ടും 12 ചോദ്യങ്ങൾ അടങ്ങുന്ന ഒരു റൗണ്ട് നടത്തി വിജയികളെ കണ്ടെത്തുകയും ചെയ്തു . ഒന്നാം സ്ഥാനം അലൻ ജോർജ് മാർ തോമ ശ്ലീഹ മിഷൻ കാറ്റർബറി, കാന്റർബെറി റീജിയണും രണ്ടാം സ്ഥാനവും എബേൽ ജോൺ അനൂപ് സെന്റ് മേരീസ് മിഷൻ ഗ്ലോസ്റ്റെർ , ബ്രിസ്റ്റോൾ കാർഡിഫ് റീജിയണും മൂന്നാം സ്ഥാനം ലിയോണ ജോസഫ് സെന്റ് മേരീസ് മിഷൻ അബെർദീൻ സ്കോട്ലൻഡ് റീജിയണും നേടി . റിറ്റി ടോമിച്ചൻ ഈ മത്സരങ്ങൾക്ക് ക്വിസ് മാസ്റ്ററായി നേതൃത്വം നൽകി.

18+ എയ്ജ് ഗ്രൂപ്പിൽ മുതിർന്നവർക്കായി നടന്ന ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനം നാലാം തവണയും സുവാറ ഫൈനൽ മത്സരത്തിൽ യോഗ്യത നേടിയ ടിന്റു ജോസഫ് സെന്റ് അഫോൻസാ ആൻഡ് അന്തോണി മിഷൻ എഡിന്ബറോ സ്കോട്ലൻഡ് റീജിയണും രണ്ടാം സ്ഥാനം ലിൻസി ജോൺ മറിയ ഇമ്മാക്കുലേഷൻ മിഷൻ ലണ്ടൻ റീജിയണും മൂന്നാം സ്ഥാനം മീനു തോട്ടുങ്കൽ ഔർ ലേഡി ഓഫ് പെർപെക്ച്യുൽ ഹെൽപ് വോൾവർഹാംപ്ടൺ മിഷൻ , ബിർമിങ്ങ്ഹാം റീജിയണും നേടി . മുതിർന്നവർക്കായി നടത്തിയ മത്സരത്തിന്റ ക്വിസ് മാസ്റ്ററായി ബിജോയ് മാത്യു നേതൃത്വം കൊടുത്തു.

വൈകുന്നേരം നടന്ന അവാർഡുദാനസമ്മേളനത്തിൽ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ മത്സര വിജയികൾക്കും ഫൈനൽ മത്സരാത്ഥികൾക്കും സമ്മാനങ്ങൾ നൽകി . സുവാറ 2025 മത്സരത്തിൽ പങ്കെടുത്തവരെയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും പിതാവിന്റെ അനുഗ്രഹ പ്രഭാഷണത്തിൽ അഭിനന്ദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. രൂപത ചാൻസലർ റെവ ഡോ മാത്യു പിണക്കട്ട് ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ ഫാ ജോർജ് എട്ടുപറയിൽ റെവ ഫാ ജോൺ പുളിന്താനത്ത് എന്നിവരും സന്നിഹിതരായിരുന്നുവെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more