1 GBP = 114.21
breaking news

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഇപ്സ്വിച്ചിൽ പുതിയ ദേവാലയം

മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ഇപ്സ്വിച്ചിൽ പുതിയ ദേവാലയം

ബാബു മങ്കുഴിയിൽ

മലങ്കര സഭയ്ക്ക് ഇത് ഒരു അ ഭിമാനനിമിഷം .
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ ജീവിത സാഹചര്യങ്ങളുടെയും ജോലിയുടെയും ഭാഗമായി ഇപ്സ്വിച്ചിലും പരിസര പ്രദേശങ്ങളിലും എത്തപ്പെട്ടിട്ടുണ്ട് .അവരുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കാൻ പോകുന്നത്.
പിതാക്കന്മാർ പഠിപ്പിച്ച ആത്മീയ പാതയിലൂടെ ദൈവത്തെ ആരാധി ക്കുവാനും വളർന്നു വരുന്ന കുഞ്ഞുങ്ങളെ ക്രിസ്തീയ വിശ്വാസത്തിലൂടെ വളർത്തുവാനും ഉതകുന്ന സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ ദേവാലയം രൂപീകൃതമാകുന്നത്.

വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിൽ ഉള്ള ഈ ദേവാലയത്തിന് സെന്റ് ജോർജ് ഇൻഡ്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. സഭയുടെ യുകെ ,യൂറോപ് ആഫ്രിക്കയുടെ അധിപൻ
H E Abraham Mar Stephanos തിരുമേനി അനുഗ്രഹിച്ച് അനുവദിച്ചതാണ് പ്രസ്തുത ദേവാലയം.

ക്രിസ്തീയ വിശ്വാസം ധീരതയോടെ മുറുകെപ്പിടിച്ച വ്യക്തിത്വത്തിനുടമയും,ക്രിസ്തു ഭരമേൽപിച്ച വിശ്വാസം തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു
വിശ്വാസികൾ വിളിച്ചാൽ വിളികേൾക്കുന്ന സഹദായുടെ ഓർമപ്പെരുന്നാൾ സഭ ആഘോഷിക്കുന്ന ഈ മാസത്തിൽ മെയ് 11ന് ഞായറാഴ്ച വിശുദ്ധ കുർബാനയും ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും സമുചിതമായി ആഘോഷിക്കുന്നു.

ബഹുമാനപ്പെട്ട ഇടവക വികാരി Rev Fr.ലിജു വർഗീസിന്റെ കാർമികത്വത്തിലാണ് പെരുന്നാളും കുർബാനയും നടത്തപ്പെടുന്നത് .
മെയ് 11 നു ഞായറാഴ്ച രണ്ട് മണിക്ക് കൊടിയേറ്റോടു കൂടി ആരംഭിക്കുന്ന പെരുന്നാളിലും,വിശുദ്ധകുർബനയിലും,തുടർന്നുള്ള ലഘു ഭക്ഷണത്തിലും ഏവരും പങ്കു കൊണ്ട് അനുഗ്രഹം പ്രാപിക്കണമെന്ന് കോൺഗ്രിഗേഷന്റെ ബഹുമാനപ്പെട്ട ഇടവക വികാരി Fr.ലിജു വർഗീസും,ട്രസ്റ്റി മാത്യു എം തോമസ്സ് ,സെക്രട്ടറി ലിജോ എം ഈശോ യും മറ്റു കമ്മിറ്റി അംഗങ്ങളും അറിയിച്ചുകൊള്ളുന്നു.

പള്ളിയുടെ വിലാസവും കാര്യ പരിപാടികളുടെ വിശദ വിവരവും ചുവടെ ചേർക്കുന്നു.
St.John The Baptist Church
74,Cauldwell hall Road
Ipswich
IP4 4QE.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more