1 GBP = 106.91

ചേതന യുകെ കേരളപ്പിറവി ആഘോഷവും വാര്‍ഷികാഘോഷവും നവംബര്‍ 19ന്; കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യും

ചേതന യുകെ കേരളപ്പിറവി ആഘോഷവും വാര്‍ഷികാഘോഷവും നവംബര്‍ 19ന്; കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യും

ബോണ്‍മൗത്ത്: യുകെയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് കേരള നിയമസഭാ സ്പീക്കര്‍ ശ്രീ ശ്രീരാമകൃഷ്ണന്‍ എം എല്‍ എ ഉത്ഘാടകനായെത്തും. നവംബര്‍ 19 ന് പൂളിലെ കാന്‍ഫോര്‍ഡ് കമ്യൂണിറ്റി സെന്ററില്‍ ഉച്ച കഴിഞ്ഞു 3.45 ന് ചേതന പ്രസിഡന്റ് ശ്രീ വിനോ തോമസിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ സ്പീക്കറെ കൂടാതെ യുകെയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മുഖ്യാതിഥികളായെത്തും.

ചടങ്ങില്‍ ജി സി എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സ്പീക്കര്‍ ചേതന യുകെയുടെ ഉപഹാരം നല്‍കി ആദരിക്കും. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം നടക്കുന്ന കലാപരിപാടികളില്‍ യുകെയിലെ വിവിധ കലാകാരന്മാര്‍ കേരളീയ കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും.

സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായ ചേതന യുകെ ശ്രീ എം ബി രാജേഷ് എം പിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന പ്രെഡിക്ട് 2016 എന്ന പദ്ധതിയിലും ഭാഗഭാക്കാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്ന പദ്ധതി ചേതന അംഗങ്ങളുടെയും പിന്തുണയോടെയാണ് നടപ്പാക്കുന്നത്.

ചേതന കേരളപ്പിറവി വാര്‍ഷിക ആഘോഷങ്ങളിലേക്ക് ഏവരെയും സവിനയം സ്വാഗതം ചെയ്യുന്നതോടൊപ്പം ജി സി എസ് ഇ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ വിശദ വിവരങ്ങള്‍ രക്ഷിതാക്കള്‍ മുഖേന [email protected] എന്ന ഇമെയിലില്‍ അയക്കണമെന്ന് സെക്രട്ടറി ശ്രീ ജെ. എസ് ശ്രീകുമാര്‍ അഭ്യര്‍ത്ഥിച്ചു.

14886071_1466563636690531_747709413_n

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more