1 GBP = 106.77
breaking news

സ്കൻതോർപ്പിൽ ഒരേ വേദിയിൽ കൈ കോർത്തത് നാല് അസോസിയേഷനുകൾ; ആറ് എക്സലൻസ് അവാർഡുകൾ; സ്റ്റേജിൽ നിറഞ്ഞാടിയത് 60 കലാപ്രതിഭകൾ. 

സ്കൻതോർപ്പിൽ ഒരേ വേദിയിൽ കൈ കോർത്തത് നാല് അസോസിയേഷനുകൾ; ആറ് എക്സലൻസ് അവാർഡുകൾ; സ്റ്റേജിൽ നിറഞ്ഞാടിയത് 60 കലാപ്രതിഭകൾ. 

അസോസിയേഷനുകളുടെ കൂട്ടായ്മ ഒരുക്കുന്നതിൽ ചരിത്രം കുറിച്ച് യോർക്ക് ഷയർ ആൻഡ് ഹംബറിലെ ഇന്ത്യൻ കമ്യൂണിറ്റി. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയർ സംഘടിപ്പിച്ച ടെപ്സികോർ 2024 ആണ് അസോസിയേഷനുകളുടെ ഒത്തൊരുമയുടെ വേദിയായത്. നവംബർ 30 ന് ന്യൂലൈഫ് ചർച്ച് ഹാളിലാണ് അവാർഡ് നൈറ്റും ഫെസ്റ്റിവൽ ഓഫ് ടാലൻറ്സും ഒരുക്കപ്പെട്ടത്. ഇന്ത്യൻ കൾച്ചറൽ അസോസിയേഷനും ഈസ്റ്റ് യോർക്ക് ഷയർ കൾച്ചറൽ ഓർഗനൈസേഷനും  ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനും യോർക്ക് ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബ്ബും  സംയുക്തമായി ഒരുക്കിയ ഇവൻറ് ജനപങ്കാളിത്തം കൊണ്ടും ഓർഗനൈസിംഗ് മികവിലും ശ്രദ്ധേയമായി. 

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള  ഐസിഎഎൻഎൽ എക്സലൻസ് അവാർഡുകൾ ഇവൻറിൽ സമ്മാനിച്ചു. വിജോ മാത്യു ഹൾ ( ദി എക്സലൻസ് ഇൻ കമ്യൂണിറ്റി ലീഡർഷിപ്പ്), ജെന്നി ജോൺ ഹൾ ( ദി ഇൻസ്പിരേഷണൽ യൂത്ത് അവാർഡ്), ഡോ. മിറിയം ഐസക് യോർക്ക് ( ദി എക്സലൻസ് ഇൻ ഹെൽത്ത് കെയർ), മിജോസ് സേവ്യർ വിഗൻ ( ദി എക്സലൻസ് ഇൻ അക്കൗണ്ടിംഗ്), പ്രവീൺ രാമൻകുട്ടി റെറ്റ്ഫോർഡ് ( ദി ബിസിനസ് ബ്രില്യൻസ് അവാർഡ്), ജേക്കബ് കളപ്പുരയ്ക്കൽ പീറ്റർ ലീഡ്സ് ( കണക്ടിംഗ് കമ്യൂണിറ്റീസ് അവാർഡ്) എന്നിവർ പ്രൗഡഗംഭീരമായ ചടങ്ങിൽ വിശിഷ്ട വ്യക്തികളും അസോസിയേഷൻ മെമ്പേഴ്സും അടങ്ങിയ സദസിനെ സാക്ഷിയാക്കി ലോക കേരള സഭാ മെമ്പർ ഡോ. ജോജി കുര്യാക്കോസിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി. യുക്മ നാഷണൽ കലാ കലാമേളയിൽ നാട്യമയൂരം നേടിയ ഇവാ മരിയ കുരിയാക്കോസ് (ഹൾ), റീജിയണൽ കലാമേള സബ് ജൂണിയർ ചാമ്പ്യൻ ഫ്രേയ ബോസ് (ഹൾ), റീജിയണൽ കലാമേള ഭാഷാ കേസരി റിജിൽ റോസ് റിജോ ( ഗ്രിംസ്ബി) എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.

ടെപ് സികോർ 2024 ൽ ഒരുക്കിയ നാലു മണിക്കൂർ നീണ്ട കലാസന്ധ്യ കാണികളുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി. സ്കൻതോർപ്പ്, ഹൾ, യോർക്ക്, ലീഡ്സ്, ഹാരോഗേറ്റ്, ഗ്രിംസ്ബി, ഗെയിൻസ്ബറോ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കലാപ്രകടനങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ടു. ക്ളാസിക്കൽ ഡാൻസുകൾക്ക് പ്രാമുഖ്യം നല്കിയ പ്രകടനങ്ങൾ ഇവൻ്റിൻ്റെ സവിശേഷതയായി. നയന മനോഹരവും ചടുലവുമായ ചുവടുകളോടെയുള്ള സിനിമാറ്റിക് ഡാൻസുകളും സംഗീതവും ഇവൻറിനു മാറ്റു കൂട്ടി. ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ രണ്ടാമത് അവാർഡ് നൈറ്റാണ് സ്കൻതോർപ്പിൽ നടന്നത്. 20 ഇനങ്ങളിലായി 60 ലധികം കലാകാരന്മാരും കലാകാരികളും സ്റ്റേജിലെത്തിയത് അവിസ്മരണീയമായ അനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്.

ഈസ്റ്റ് യോർക്ക് ഷയർ കൾച്ചറൽ ഓർഗനൈസേഷനെ പ്രതിനിധീകരിച്ച് ബോർഡ് മെമ്പർ ഡോ. ദീപ ജേക്കബ് സദസിനെ അഭിസംബോധന ചെയ്തു. കമ്യൂണിറ്റിയിലെ കുടുംബങ്ങൾക്ക് തികച്ചും പ്രയോജനകരമാവുന്ന രീതിയിൽ അസോസിയേഷനുകൾ നടത്തുന്ന പ്രവർത്തനങ്ങളുടെ പ്രധാന്യം എടുത്ത പറഞ്ഞ ഡോ. ദീപ, പ്രത്യേകിച്ച് കുട്ടികളുടെ വ്യക്തിത്വ വികസനത്തിലും ആത്മവിശ്വാസം വളർത്തുന്നതിലും ഇതിൻ്റെ ആവശ്യകത എന്തെന്ന് വ്യക്തമായി വിശദീകരിച്ചു. ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി ജോഗേഷ് ജോസഫ് സംസാരിച്ചു.  കമ്യൂണിറ്റിയിലെ വിവിധ അസോസിയേഷനുകളെ കോർത്തിണക്കി ഇവൻ്റുകൾ സംഘടിപ്പിക്കുന്ന ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ സമീപനം തികച്ചും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഈസ്റ്റ് യോർക്ക് ഷയർ കൾച്ചറൽ ഓർഗനൈസേഷൻ പ്രസിഡൻറ് നീനു ആൽവിൻ യുക്മ കലാമേളയിൽ പങ്കെടുത്ത കുട്ടികൾക്ക് മെഡലുകൾ സമ്മാനിച്ചു. 

സോണ ക്ളൈറ്റസ്, ലിയാ ബിനോയി, ഹേസൽ അജേഷ്, ശ്രീലക്ഷ്മി രാകേഷ്, ഡോ. അഞ്ജു  ഡാനിയേൽ എന്നിവരടങ്ങുന്ന ടീം ഇവൻറ് കോമ്പയറിംഗ് മനോഹരമാക്കി. ബിൽഹ ഏലിയാസ്, ദിയാ മറിയം ജോർജ്, കാരിൻ ഒലിവ്, അനു മാത്യു, അമേലിയ ഇസബെൽ ആൻറണി, ജൊഹാന്ന സിജോ, ജൊവാക്കിം മുണ്ടയ്ക്കൽ, ലൂസിൻ്റ സെബാസ്റ്റ്യൻ, ഹന്നാ തോപ്പിൽ വർഗീസ്, ജൊവാന കരേടൻ, ഫ്രേയ ബോസ്, റിജിൽ റോസ് റിജോ, അമിത് വിശ്വനാഥ്, ഡോ. മിറിയം ഐസക് എന്നിവർ മനോഹരമായ നൃത്തവും ഗാനങ്ങളും സ്റ്റേജിൽ എത്തിച്ചു. 

ഹള്ളിൽ നിന്നും എത്തിയ ബോബി തോമസ്, മഞ്ജുള വൈകുന്ത്, ഗീതാഞ്ജലി ഡേ എന്നിവരുടെ ടീം മനോഹരമായ ഭരതനാട്യം അവതരിപ്പിച്ചു. ജൊഹാന സിജോ, ഫ്രേയ ബോസ്, തിയാ വിൻസൻ്റ്, നൈനാ കുമാർ, ജിയാ മരിയ ജെയിംസ്, ഈഥൻ ദീപു, റയൻ ചക്കരായൻ എന്നിവർ അടങ്ങിയ ഹൾ സബ് ജൂണിയേഴ്സ് മനോഹരമായ സിനിമാറ്റിക് ഡാൻസ് സ്റ്റേജിലെത്തിച്ചു. യുക്മ നാഷണൽ കലാമേളയിൽ ഒന്നാം സ്ഥാനം നേടിയ സബ് ജൂണിയർ ക്ളാസിക്കൽ ഡാൻസേഴ്സായ ഗബ്രിയേല ബിനോയി, തിയാ വിൻസൻ്റ്, ജിയാ മരിയ ജെയിംസ് അടങ്ങുന്ന ടീമിൻ്റെ നൃത്തം അവിസ്മരണീയമായിരുന്നു.

ഹൾ കിഡ്സ് സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസിൽ അഡോറ ആൻറണി, ഇനാരാ സൂസൻ ആൽവിൻ, ഇസബെൽ റോസ് ബേസിൽ, നിസര നൈസ്, ജിസ് മരിയ ജെയിംസ്, ആൻഡ്രിയ വിജോ മാത്യു എന്നിവർ പങ്കെടുത്തു. കിഡ്സ് ഫാഷൻഷോയിൽ സ്കൻതോർപ്പിൽ നിന്നും ആൽഡ്രിൻ സാൻ്റി ലിബിൻ, ജുവാനാ മേരി ജിമ്മി, ദേവാൻഷ് ദിൽ, ദക്ഷിൺ ദിൽ, ആരവ് ഉമേഷ്, ആദിത്യ ഉമേഷ്, അവന്തി മനോജ്, ഹാദിയ ദിനേഷ് കുമാർ, കെസിയ ലോറാ ബിജോ, ലൂവിസ് ബിജോ, ജൊവാന്ന ഗ്രേസ് മാത്യൂ, സൂസൻ റോസ് മാത്യു എന്നീ കുട്ടികൾ ചുവടുകൾ വച്ചു. കലാഭവൻ നൈസിൻ്റെ ശിക്ഷണത്തിൽ കരോൾ ചിൻസ് ബ്ളെസൻ, ദേവസൂര്യ സജീഷ്, ഗബ്രിയേല ബിനോയി, ലിയാൻ ബ്ളെസൻ, ഇവാനാ ബിനു വർഗീസ്, ഇവാ അജേഷ്, ഇഷാൻ സുരാജ്, അഡ്വിക് മനോജ്, ഇവാനിയ എൽസ ജോർജ്, ജെസാ മേരി ജിമ്മി, ജിയാ മേരി ജിമ്മി, സിയോണ എൽസ പ്രിൻസ് എന്നിവരടങ്ങിയ ഐസിഎഎൻഎൽ റിഥമിക് കിഡ്സ് ഡാൻസ് ടീം തകർപ്പൻ പ്രകടനം കാഴ്ചവച്ചു.

ജിഎംപി ഫാർമസ്യൂട്ടിക്കൽസ് ഹൾ, ലാഭം ജനറൽ സ്റ്റോഴ്സ്, ലോയൽറ്റി മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ് എന്നീ സ്ഥാപനങ്ങൾ ടെപ് സികോർ 2024 ൻ്റെ മുഖ്യ സ്പോൺസർമാർ ആയിരുന്നു. നോർത്ത് ലിങ്കൺ ഷയറിലെ ഇന്ത്യൻ കമ്യൂണിറ്റിയ്ക്ക് ഒത്തുചേരാനുള്ള മികച്ച നിലവാരമുള്ള വേദിയായി  ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ്റെ ഇവൻ്റുകൾ മാറുന്നതിൽ ടെപ് സികോർ 2024 ൽ പങ്കെടുത്തവർ സന്തോഷം പങ്കുവച്ചു.  ഇവൻറിൻ്റെ ഓർഗനൈസിംഗിൽ സഹകരിച്ച യോർക്ക് ഷയർ കൾച്ചറൽ ഓർഗനൈസേഷനും  ഹൾ ഇന്ത്യൻ മലയാളി അസോസിയേഷനും യോർക്ക് ഷയർ ആൻഡ് ഹംബർ സാഹിത്യ ക്ളബിനും ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ നോർത്ത് ലിങ്കൺഷയറിൻ്റെ സെക്രട്ടറി ബിനോയി ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more