1 GBP = 107.70
breaking news

മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങ് അന്തരിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങ് അന്തരിച്ചു. 92 വയസ്സായിരുന്നു. ഡൽഹി എയിംസിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന്‌ അദ്ദേഹത്തെ ഡല്‍ഹിയിലെഎയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടു കൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന്‌ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എയിംസിലെത്തിയിരുന്നു.

2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്, ഇക്കൊല്ലമാദ്യം രാജ്യസഭാംഗത്വവും ഒഴിഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്‍റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ രാഷ്ട്രീയത്തിലെത്തിയത്‌. 1991ൽ പി.വി. നരസിംഹറാവു മന്ത്രിസഭയിൽ ധനമന്ത്രിയായാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2004 മേയ്‌ 22 ഇന്ത്യയുടെ പ്രധാനമന്ത്രിയായി. സിഖ്‌ മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തിൽ നിന്നല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയുമായിരുന്നു അദ്ദേഹം.

ഇന്ത്യ വിഭജനത്തിനു മുൻപ്‌ ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ്‌ പ്രവിശ്യയിലെ ഗായിൽ 1932 സെപ്റ്റംബർ 26നാണ് ജനനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more