പ്രശസ്തമായ പൂള്‍ മാഗ്‌നാ അക്കാഡമി അക്ഷരാര്‍ത്ഥത്തില്‍ കേരള കലയുടെ കേളീരംഗമായി മാറിയ യുക്മ സൗത്ത് ഈസ്റ്റ് കലാമേളയില്‍ ആതിഥേയരായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി , വോക്കിംഗ് മലയാളി അസോസിയേഷന്‍ ആണ് രണ്ടാം സ്ഥാനത്തെത്തിയത് . യുക്മ റീജിയന്‍ പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷത വഹിച്ച ഉല്‍ഘാടന സമ്മേളനത്തില്‍ യുക്മ ദേശീയ ട്രഷറര്‍ ഷാജി തോമസ് കലാമേള ഉല്‍ഘാടനം ചെയ്തു , യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍ ആശംസാ പ്രസംഗം നടത്തി.ഡി കെ സി പ്രസിഡന്റ് ഷാജി ചരമേല്‍ സ്വാഗതം ആശംസിച്ചു.
ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ വോക്കിംഗ് മലയാളി അസോസിയേഷനിലെ ആന്‍ തെരേസാ വര്‍ഗ്ഗീസ് കലാതിലകമായി , കലാപ്രതിഭാ പട്ടം ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയിലെ ആല്‍വിന്‍ ഷാജി കരസ്ഥമാക്കി തുടര്‍ച്ചയായി രണ്ടാം തവണയാണ് ആല്‍വിന്‍ കലാപ്രതിഭയാകുന്നത്, കിഡ്‌സ് വിഭാഗത്തില്‍ ഡികെസിയിലെ തന്നെ ഷാരണ്‍ സെബാസ്റ്റ്യന്‍ വ്യക്തിഗത ചാമ്പ്യനായപ്പോള്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ക്രിസ്റ്റിനാ ജയിംസും (DKC ) ജൂനിയര്‍ വിഭാഗത്തില്‍ വോക്കിങ്ങിലെ ആന്‍ തെരേസാ വര്‍ഗ്ഗീസ് ചാമ്പ്യനായപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ ഡികെസി യിലെ മിനി തോമസും ഫേബാ ഷാജിയും തുല്യ പോയിന്റുകള്‍ നേടി പങ്കിട്ടു . തുടര്‍ച്ചയായ മൂന്നാം തവണയും കൂടുതല്‍ മത്സരാര്‍ത്ഥികെളെ പങ്കെടുപ്പിക്കുന്നതിലുള്ള ട്രോഫി ഡി കെ സി കരസ്ഥമാക്കി എഴുപത്തി അഞ്ചു മത്സരാര്‍ത്ഥികളാണ് ഡികെസി യെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
കലാമേളയിലെ മത്സരാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്ന് യുക്മ ദേശീയ പ്രസിഡന്റ് ഫ്രാന്‍സീസ് കവളക്കാട്ട് , സെക്രട്ടറി സജീഷ് ടോം , വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് , നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ടിറ്റോ തോമസ് തുടങ്ങിയവര്‍ വേദിയിലെത്തി.
ആന്റണി എബ്രാഹം, ബെന്നി ഏലിയാസ് , ഷിബു ശ്രീധരന്‍, ലില്ലി ഷാലു , ബിനോയി സേവ്യര്‍, സന്തോഷ് ജോസഫ്, ബിബിന്‍ വാ തല്ലുര്‍ ,സാബു കുരുവിള ,ആന്‍സി ഷാജി വര്‍ഗ്ഗീസ് സൈമണ്‍, ബോസ് ആന്റണി, റെജി തോമസ്, ശാലിനി രാജീവ്, ഇമ്മാനുവല്‍ പൂവത്തുങ്കല്‍ , ജയന്‍ ജോസഫ്, ബിനോയി ഇറത്തറ, രാജു അറക്കല്‍, ജെറിന്‍ ജോണ്‍, പോള്‍ ജോര്‍ജ്ജ്, റോമി പീറ്റര്‍ ഫെബിന്‍ ഷാജി , സിജി ഇമ്മാനുവല്‍ , ബിനി ബിബിന്‍, ഡോ. സുഹാസ് ,എന്നിവര്‍ കലാമേളയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്ത്വം വഹിച്ചു , ഗിരീഷ് കൈപ്പള്ളി ഓഫീസ് കാര്യനിര്‍വ്വഹണം നിയന്ത്രിച്ചു. ജോബി ജോസഫിന്റെ രുചികരമായ ഭക്ഷണശാലയും കലാമേളയുടെ വിജയത്തിന് മാറ്റുകൂട്ടി.
click on malayalam character to switch languages