പ്രശസ്തമായ പൂള് മാഗ്നാ അക്കാഡമി അക്ഷരാര്‍ത്ഥത്തില്‍ കേരള കലയുടെ കേളീരംഗമായി മാറിയ യുക്മ സൗത്ത് ഈസ്റ്റ് കലാമേളയില്‍ ആതിഥേയരായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി , വോക്കിംഗ് മലയാളി അസോസിയേഷന് ആണ് രണ്ടാം സ്ഥാനത്തെത്തിയത് . യുക്മ റീജിയന് പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷത വഹിച്ച ഉല്‍ഘാടന സമ്മേളനത്തില്‍ യുക്മ ദേശീയ ട്രഷറര്‍ ഷാജി തോമസ് കലാമേള ഉല്‍ഘാടനം ചെയ്തു , യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗ്ഗീസ് ജോണ്‍ ആശംസാ പ്രസംഗം നടത്തി.ഡി കെ സി പ്രസിഡന്റ് ഷാജി ചരമേല്‍ സ്വാഗതം ആശംസിച്ചു.




ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ വോക്കിംഗ് മലയാളി അസോസിയേഷനിലെ ആന്‍ തെരേസാ വര്‍ഗ്ഗീസ് കലാതിലകമായി , കലാപ്രതിഭാ പട്ടം ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയിലെ ആല്വിന് ഷാജി കരസ്ഥമാക്കി തുടര്‍ച്ചയായി രണ്ടാം തവണയാണ് ആല്വിന് കലാപ്രതിഭയാകുന്നത്, കിഡ്സ് വിഭാഗത്തില്‍ ഡികെസിയിലെ തന്നെ ഷാരണ്‍ സെബാസ്റ്റ്യന്‍ വ്യക്തിഗത ചാമ്പ്യനായപ്പോള്‍ സബ്ജൂനിയര് വിഭാഗത്തില്‍ ക്രിസ്റ്റിനാ ജയിംസും (DKC ) ജൂനിയര്‍ വിഭാഗത്തില്‍ വോക്കിങ്ങിലെ ആന്‍ തെരേസാ വര്‍ഗ്ഗീസ് ചാമ്പ്യനായപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ ഡികെസി യിലെ മിനി തോമസും ഫേബാ ഷാജിയും തുല്യ പോയിന്റുകള്‍ നേടി പങ്കിട്ടു . തുടര്‍ച്ചയായ മൂന്നാം തവണയും കൂടുതല്‍ മത്സരാര്ത്ഥികെളെ പങ്കെടുപ്പിക്കുന്നതിലുള്ള ട്രോഫി ഡി കെ സി കരസ്ഥമാക്കി എഴുപത്തി അഞ്ചു മത്സരാര്‍ത്ഥികളാണ് ഡികെസി യെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.



കലാമേളയിലെ മത്സരാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്ന് യുക്മ ദേശീയ പ്രസിഡന്റ് ഫ്രാന്‍സീസ് കവളക്കാട്ട് , സെക്രട്ടറി സജീഷ് ടോം , വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് , നാഷണല്‍ എക്സിക്യൂട്ടീവ് അംഗം ടിറ്റോ തോമസ് തുടങ്ങിയവര്‍ വേദിയിലെത്തി.




ആന്റണി എബ്രാഹം, ബെന്നി ഏലിയാസ് , ഷിബു ശ്രീധരന്, ലില്ലി ഷാലു , ബിനോയി സേവ്യര്‍, സന്തോഷ് ജോസഫ്, ബിബിന്‍ വാ തല്ലുര്‍ ,സാബു കുരുവിള ,ആന്‍സി ഷാജി വര്‍ഗ്ഗീസ് സൈമണ്‍, ബോസ് ആന്റണി, റെജി തോമസ്, ശാലിനി രാജീവ്, ഇമ്മാനുവല്‍ പൂവത്തുങ്കല്‍ , ജയന് ജോസഫ്, ബിനോയി ഇറത്തറ, രാജു അറക്കല്‍, ജെറിന് ജോണ്‍, പോള്‍ ജോര്‍ജ്ജ്, റോമി പീറ്റര്‍ ഫെബിന് ഷാജി , സിജി ഇമ്മാനുവല്‍ , ബിനി ബിബിന്‍, ഡോ. സുഹാസ് ,എന്നിവര്‍ കലാമേളയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്ത്വം വഹിച്ചു , ഗിരീഷ് കൈപ്പള്ളി ഓഫീസ് കാര്യനിര്‍വ്വഹണം നിയന്ത്രിച്ചു. ജോബി ജോസഫിന്റെ രുചികരമായ ഭക്ഷണശാലയും കലാമേളയുടെ വിജയത്തിന് മാറ്റുകൂട്ടി.
Latest News:

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വർണ്ണാഭമായ കൊടിയിറക്കം; കിരീടം നിലനിറുത്തി ഐ എം എ ബാൻബറി,...
സുജു ജോസഫ്, പിആർഒ
സാലിസ്ബറി: പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി ഒക്ടോബർ പതിനേഴ് ശന...
uukma region

യുക്മ വെയിൽസ് റീജിയണൽ കലാമേള - എൻ കെ സിക്ക് കലാമേള കിരീടം, കലാതിലകം നിവേദ്യ മനീഷ് നായറും കലാപ്രതിഭ ഗ...
സ്വന്തം ലേഖകൻ
പെനാർത്ത് (കാർഡിഫ് ): യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി ഒക്ടോബർ 10ന് കാർഡിഫിലെ പ...
uukma region

മിഡ്ലാൻഡ്സ് റീജിയണൽ കലാമേളയിൽ WALMAയ്ക്ക് കിരീടം; LKC റണ്ണറപ്പ്, HEMA മൂന്നാം സ്ഥാനത്ത്
കവൻട്രി: യുക്മയുടെ പതിനേഴാമത് മിഡ്ലാൻഡ്സ് റീജിയണൽ കലാമേളയിൽ വാർവിക് ആൻഡ് ലെമിങ്ടൺ മലയാളി അസോസിയേഷ...
uukma region

യുക്മ റീജിയണൽ കലാമേളകൾക്ക് ഇന്ന് കലാശക്കൊട്ട്…..സൌത്ത് വെസ്റ്റ് റീജിയണൽ കലാമേള റെയ്മോൾ നിധീരി ഉദ്ഘാട...
കുര്യൻ ജോർജ്ജ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന യ...
uukma region

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള നാളെ സാലിസ്ബറിയിൽ; യുക്മ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധിരി ഉദ...
സുജു ജോസഫ്, പിആർഒ
സാലിസ്ബറി: കേരളീയ സാംസ്കാരിക തനിമ നിലനിറുത്തി കലയുടെ വർണ്ണ വിസ്മയങ്ങളൊരുക്കി ...
uukma region

കാർഗോ ഫോഴ്സ് – യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേളയ്ക്ക് ക്രോളിയിൽ വർണ്ണാഭമായ കൊട്ടിക്കലാശം! അഞ്ചാം തവ...
ക്രോളി: കലയുടെ വർണ്ണച്ചിത്രങ്ങൾ അടയാളപ്പെടുത്തിയ, പ്രവാസി മലയാളി പ്രതിഭകളുടെ കേളീ മികവിന് കൈയടിയുടെ...
uukma region

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള; മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ പൂർത്തിയായി, അവസാനവട്ട ഒരുക്കങ്ങ...
സുജു ജോസഫ്, പിആർഒ
സാലിസ്ബറി: പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന സൗത്ത് വ...
uukma region

ഇനി മണിക്കൂറുകൾ മാത്രം!! യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്ട്രേഷൻ ഇന്ന് അർദ്ധരാത്രിയോടെ അവസ...
സുജു ജോസഫ്, പി ആർ ഓ, യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സാലിസ്ബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ മലയ...
uukma region
click on malayalam character to switch languages