1 GBP = 106.79
breaking news

യുക്മ യോര്‍ക്ക് ഷെയര്‍ റീജണല്‍ കലാമേള;ഷെഫീല്‍ഡ് ചാമ്പ്യന്മാര്‍,ജിഷ്‌ന കലാതിലകം,ഷെറിന്‍ കലാപ്രതിഭ

യുക്മ യോര്‍ക്ക് ഷെയര്‍ റീജണല്‍ കലാമേള;ഷെഫീല്‍ഡ് ചാമ്പ്യന്മാര്‍,ജിഷ്‌ന കലാതിലകം,ഷെറിന്‍ കലാപ്രതിഭ

യുക്മയുടെ ഈ വര്‍ഷത്തെ കലാ മാമാങ്കത്തിന് തുടക്കം കുറിച്ച് ഹംബര്‍ ആന്‍ഡ് യോര്‍ക്ക് ഷെയര്‍ റീജിയണല്‍ കലാമേളയ്ക്ക് ഇന്നലെ വെയ്ക്ക്ഫീല്‍ഡില്‍ കൊടിയിറങ്ങി.ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്കൊടുവില്‍ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (SKCA) 126 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ജോര്‍ജ് കണ്ണംകുളം മെമ്മൊറിയല്‍ ട്രോഫി സ്വന്തമാക്കി.105 പോയിന്റ് നേടിയ കീത്ത് ലി മലയാളി അസോസിയേഷനാണ് (KMA) Mrs &Mr ജോര്‍ജ് വാരാമണ്ണില്‍ മെമ്മൊറിയല്‍ ട്രോഫി. ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഹള്‍ (86 പോയിന്റ്)വേക് ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (80) എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.

yorkshire-1

കലാതിലകപ്പട്ടം ജിഷ്‌ന മേരി വര്‍ഗ്ഗീസ് (SKCA) സ്വന്തമാക്കിയപ്പോള്‍ കലാപ്രതിഭയായത് ഷെറിന്‍ ജോസ് (SKCA)ആണ്.
ജിഷ്‌നയുംഷെറിനും തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ നേട്ടം കരസ്ഥമാക്കുന്നത്.വ്യക്തിഗത ചാമ്പ്യന്മാര്‍ യഥാക്രമം കിഡ്‌സ് വിഭാഗം ഇവ കുര്യാക്കോസ് (ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഹള്‍ )സബ് ജൂനിയര്‍ വിഭാഗം മെലനി ബിജു (ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ),ജൂനിയര്‍ വിഭാഗം ദിവ്യാ സെബാസ്റ്റ്യന്‍ (കീത് ലീ മലയാളി അസോസിയേഷന്‍ )സീനിയര്‍ വിഭാഗം സാന്‍ ജോര്‍ജ്ജ് തോമസ് (ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഹള്‍) എന്നിവരാണ്.

രാവിലെ നടന്ന ചടങ്ങില്‍ യുക്മ ദേശീയ അധ്യക്ഷന്‍ അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടില്‍ കലാമേള ഉത്ഘാടനം ചെയ്തു.റീജിയണല്‍ പ്രസിഡന്റ് ശ്രീ അലക്‌സ് അബ്രാഹാമിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പൊതുസമ്മേളനത്തില്‍ നാഷണല്‍ ജോയിന്റ് ട്രഷറര്‍ ശ്രീ അബ്രഹാം ജോര്‍ജ് ആശംസകള്‍ അര്‍പ്പിച്ചു.ആതിഥേയ അസ്സൊസ്സിയേഷന്‍ പ്രസിഡന്റ് ശ്രീ സാബു മാടശ്ശേരില്‍ അവയവ ദാനം ചെയ്ത അസ്സിച്ചെട്ടനെ പൊന്നാട നല്‍കി ആദരിച്ചു.
സെക്രട്ടറി അഭിലാഷ് നന്ദി പ്രകാശിപ്പിച്ചു. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റും യുക്മ ദേശീയ കലാമേള കണ്‍വീനറും കൂടിയായ ശ്രീ മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥിയായി. മിഡ്‌ലാണ്ട്‌സ് റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ ചടങ്ങില്‍ സംബന്ധിച്ചു.

yorkshire-2

GCSE പരീക്ഷയില്‍ ഉന്നതവിജയം നേടിയ ജിയ ചെറിയാന്‍Keighley ,നിഖിത ബെന്നിScunthorpe,എയ്‌നജല്‍ ട്രീസ ബെന്നിKeighley എന്നിവരെ റീജണല്‍ കമ്മിറ്റി ആദരിച്ചു.

yorkshire-3

എക്കാലത്തെയും മികച്ച ജനപങ്കാളിത്തത്തോട് കൂടിയുള്ള കലാമേളയാണ് യോര്‍ക്ക് ഷെയറില്‍ ഇന്നലെ നടന്നത്. ഒമ്പതോളം അംഗ അസ്സോസിയേഷനുകളില്‍ നിന്ന് ആദ്യമായാണ് ഇത്രയും മത്സരാര്തഥികള്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. രണ്ടു വേദികളിലായി നടന്ന് രാത്രി പതിനൊന്നു മണിയോടെ സമാപിച്ച കലാമേളക്ക് മികച്ച സൗകര്യങ്ങളാണ് റീജിയണ്‍കമ്മിറ്റി ഒരുക്കിയത്.
yorkshire-4
റീജിയണല്‍ പ്രസിഡന്റ് അലക്‌സ് അബ്രഹാം,സെക്രട്ടറി വര്‍ഗീസ് ഡാനിയേല്‍ നാഷണല്‍ എക്‌സിക്യു്ട്ടീവ് അംഗം സോജന്‍ ജോസഫ് ,ആട്‌സ് കോര്‍ഡിനേറ്റര്‍ സജിന്‍ രവീന്ദ്രന്‍,ജോയിന്റ് സെക്രട്ടറി സാബുമാടശ്ശേരില്‍,റീജിയന്‍ പ്രതിനിധി സാജന്‍ സത്യന്‍, ടോമി കോലഞ്ചേരി,ഷെഫീല്‍ഡ് പ്രസിഡന്റ് ജിം തൊടുക,കീത് ലീ പ്രസിഡന്റ് റ്റോം ജോസഫ് ,ബ്രാഡ് ഫോര്‍ഡ് പ്രസിഡന്റ് റ്റോം തോമസ്,ഈസ്റ്റ് യോര്‍ക്ക് ഷയര്‍ ഓര്‍ഗനൈസേഷന്‍ ഹള്‍ പ്രസിഡന്റ് ജിബി ജോര്‍ജ്ജ്, പ്രതിനിധി, ഡോ. ദീപ,റോതര്‍ഹാം പ്രതിനിധി ജസ്റ്റിന്‍,ലീഡ്‌സ് പ്രതിനിധി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.കലാമേളയുടെ പ്രധാന സ്‌പോണ്‍സര്‍ അലൈഡ് ഫിനാന്‍സ് ആയിരുന്നു.

കലാമേളയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

Post Your Comments Here ( Click here for malayalam )

Press Esc to close
show more