1 GBP = 127.35
breaking news

നോർത്ത് ഡെവൺ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

നോർത്ത് ഡെവൺ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

ബാർൺസ്റ്റാപിൾ: നോർത്ത് ഡെവൺ മലയാളി അസോസിയേഷന്റെ (NDMA) 2026–2028 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ 17 വർഷമായി നോർത്ത് ഡെവണിലെ മലയാളികൾക്കിടയിൽ കലാ, സാംസ്‌കാരിക, സാമൂഹിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് നോർത്ത് ഡെവൺ മലയാളി അസോസിയേഷൻ.

ജോഷി ജോണി പ്രസിഡന്റായും ലിഷ ഷിജോ വൈസ് പ്രസിഡന്റായും ബൈജു സെക്രട്ടറിയായും ജോജോ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോൺ ട്രഷററായും അൻസു ടിജു ചീഫ് പ്രോഗ്രാം കോഓർഡിനേറ്ററായും മനോഷ് പബ്ലിക് റിലേഷൻസ് ഓഫീസറായും (PRO) ചുമതലയേറ്റു.

ധിനിൽ യൂത്ത് കോഓർഡിനേറ്ററായും ടിനു സ്പോർട്സ് കോഓർഡിനേറ്ററായും റീത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. സുമി, ഗ്രീഷ്മ എന്നിവർ പ്രോഗ്രാം കോഓർഡിനേറ്റർമാരായി പ്രവർത്തിക്കും.

നോർത്ത് ഡെവണിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും ഐക്യത്തിനും പ്രഥമ പരിഗണന നൽകിക്കൊണ്ട് വിവിധ സാമൂഹിക, സാംസ്‌കാരിക, കലാ, കായിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് പുതിയ നേതൃത്വം അറിയിച്ചു. കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും തനിമയും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനൊപ്പം, നോർത്ത് ഡെവണിലെ മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ആവശ്യമായ പിന്തുണ നൽകുന്നതിനും കമ്മിറ്റി മുൻഗണന നൽകും.

അസോസിയേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിച്ച് യുകെയിലെ മികച്ച മലയാളി സംഘടനകളിലൊന്നായി NDMAയെ വളർത്തുന്നതിനായി എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ജോഷി ജോണി വ്യക്തമാക്കി. സമൂഹനന്മയ്ക്കായി ഒത്തൊരുമയോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കാനുള്ള പ്രതിജ്ഞയോടെയാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more