1 GBP = 129.26
breaking news

മാസപ്പടി കേസ്: ഇ ഡി കണ്ടെത്തിയ വീണയുടെ ഡയറിയുടെ പകര്‍പ്പ് ; റിയാസിന്റെ വിദേശത്തുള്ള സുഹൃത്തിന് അയച്ചത് കോടികള്‍?

മാസപ്പടി കേസ്: ഇ ഡി കണ്ടെത്തിയ വീണയുടെ ഡയറിയുടെ പകര്‍പ്പ് ; റിയാസിന്റെ വിദേശത്തുള്ള സുഹൃത്തിന് അയച്ചത് കോടികള്‍?

തിരുവനന്തപുരം: മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പൊലീസിന് കൈമാറിയ നിര്‍ണായക വിവരങ്ങള്‍ . മെയ് 27ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ഡയറിയില്‍ പണം നല്‍കിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഇ ഡി പറയുന്നത്. പി എ മുഹമ്മദ് റിയാസ് എംഎല്‍എയുടെ വിദേശത്തുള്ള സുഹൃത്ത് ഫൈജാസ് വിപിക്ക് അയച്ചത് കോടികള്‍ എന്നാണ് ഇ ഡി പൊലീസിന് കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. വീണയുടേതെന്ന് ഇ ഡി പറയുന്ന ഡയറിയുടെ പകര്‍പ്പ് ലഭിച്ചു. വീണയും റിയാസും ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് പണം കൈമാറിയെന്നും ഇ ഡി തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇ ഡി റെഡ് ബുക്കെന്ന് വിശേഷിപ്പിക്കുന്ന വീണ സ്വന്തം കൈപ്പടയിലെഴുതിയ ഡയറിയിലെ വിവരങ്ങളാണ് ന് ലഭിച്ചിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകള്‍ എന്ന് ഇ ഡി ആരോപിക്കുന്ന പണമിടപാടുകളുടെ വിവരങ്ങള്‍ ഡയറിയിലുണ്ട്. ആകെ ഡെപ്പോസിറ്റ് ഏകദേശം 73 ലക്ഷം രൂപയെന്ന് വീണയുടെ ഡയറിയില്‍ പറയുന്നു. ഫൈജാസിന് അയച്ച് നല്‍കിയത് 38 ലക്ഷമെന്നും ഫൈജാസിന്റെ കണക്ക് പ്രകാരം ആകെ ചെലവ് 14 ലക്ഷത്തിലേറെയെന്നും ഡയറിയിലെ ഒരു പേജില്‍ എഴുതിയിട്ടുണ്ട്.

ആകെ ഇവിടെ നിന്ന് അയച്ച തുക 85 ലക്ഷമെന്നും ഫൈജാസ് ആകെ സ്വീകരിച്ചത് 90 ലക്ഷത്തിലേറെ രൂപയെന്നും റെഡ് ബുക്കിലെ വിവരങ്ങള്‍ പറയുന്നു. പ്രതീക്ഷിക്കുന്ന ബാലന്‍സ് 76 ലക്ഷത്തിലേറെയെന്നും ചില തെളിവുകള്‍ വ്യക്തമാക്കുന്നു. ഡയറിയില്‍ പറയുന്ന ഇടപാടുകളെല്ലാം ഹവാല ഇടപാടുകളാണെന്ന് പൊലീസിന് നല്‍കിയ കത്തില്‍ ഇ ഡി ഉറപ്പിക്കുന്നുണ്ട്. ഇത് സുഹൃത്തുക്കള്‍ തമ്മിലുള്ള കേവലമുള്ള പണമിടപാടല്ലെന്നും ഇ ഡി വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more