1 GBP = 129.26
breaking news

മുട്ടില്‍ മരം മുറി വഞ്ചന കേസ്; വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മുട്ടില്‍ മരം മുറി വഞ്ചന കേസ്; വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചന കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് വീണ്ടും ഹൈക്കോടതിയില്‍ തിരിച്ചടി. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യം ഹൈക്കോടതി തള്ളി. 22ന് വിചാരണ നടപടികള്‍ തുടങ്ങാമെന്നും ഹൈക്കോടതി നിര്‍ദ്ദേശം. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട പ്രധാന കേസ് സുല്‍ത്താന്‍ബത്തേരി കോടതിയില്‍ നടക്കുന്നുണ്ട്. അതിനാല്‍ ഒരേ കുറ്റകൃത്യങ്ങള്‍ ഒരുമിച്ചു വിചാരണ നടത്തണം എന്ന ആവശ്യവുമായാണ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ചോറ്റാനിക്കരയിലേത് വഞ്ചന കേസ് ആണെന്നും, വയനാട് ഉള്ളത് വനം വകുപ്പുമായി ബന്ധപ്പെട്ട കേസാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഈ വാദം അംഗീകരിച്ചു കൊണ്ടാണ് അഗസ്റ്റിന്‍ സഹോദരങ്ങളുടെ ഹര്‍ജി. വിചാരണ നടപടികള്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more