1 GBP = 128.06

യോവിലിൽ നാട്ടിൽ നിന്നെത്തിയ പിതാവ് നിര്യാതനായി; വിടവാങ്ങിയത് എളവൂർ സ്വദേശിയായ ഇട്ടീര പാലമറ്റത്ത് ഔസെഫ്

യോവിലിൽ നാട്ടിൽ നിന്നെത്തിയ പിതാവ് നിര്യാതനായി; വിടവാങ്ങിയത് എളവൂർ സ്വദേശിയായ ഇട്ടീര പാലമറ്റത്ത് ഔസെഫ്

യോവിൽ: യോവിലിൽ മക്കളെയും കൊച്ചുമക്കളെയും സന്ദർശിക്കാനെത്തിയ പിതാവ് മരണമടഞ്ഞു. എറണാകുളം ജില്ലയിലെ എളവൂർ സ്വദേശിയായ റിട്ടയേർഡ് വ്യോമസേനാ ഉദ്യോഗസ്‌ഥൻ ഇട്ടീര പാലമറ്റത്ത് ഔസെഫാണ് യോവിലിൽ മരണമടഞ്ഞത്. എഴുപത്തിരണ്ട് വയസ്സായിരുന്നു പ്രായം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.

ഏലവൂരിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത്. ഒൻപത് വർഷക്കാലം രാജ്യത്തെ അർപ്പണബോധത്തോടെ സേവിച്ചു. വ്യോമസേനയിലെ സേവനത്തിനുശേഷം കമ്പ്യൂട്ടർ മേഖലയിലെ ഉന്നത വിദ്യാഭ്യാസം അദ്ദേഹം തുടർന്നു. ഔദ്യോഗിക ജീവിതത്തോടൊപ്പം കമ്പ്യൂട്ടർ സയൻസിൽ എം.എസ്.സി.യും എം.ബി.എയും വിജയകരമായി പൂർത്തിയാക്കി. തുടർന്ന് ഹരിയാന വിദ്യാഭ്യാസ ബോർഡിൽ സീനിയർ സിസ്റ്റം എക്സിക്യൂട്ടീവ് ആയി ചേർന്ന്, ശ്രദ്ധേയമായ ഒരു ഔദ്യോഗിക ജീവിതം നയിച്ചു.

വിരമിച്ചശേഷം അദ്ദേഹം കേരളത്തിലേക്ക് മടങ്ങി. കൃഷിയിലും യാത്രകളിലും അദ്ദേഹം ഏറെ സന്തോഷം കണ്ടെത്തി. പ്രകൃതിയോടും മണ്ണിനോടുമുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധവും വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകളും ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ അദ്ദേഹത്തിന് ഏറെ സമാധാനവും സന്തോഷവും നൽകി. എഴുത്തിലും അദ്ദേഹത്തിന് പ്രത്യേക താൽപര്യമുണ്ടായിരുന്നു. The Art of Happy Living എന്ന പേരിൽ ഒരു പുസ്തകം രചിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പ് യോവിലിൽ വച്ച് ഈ പുസ്തകത്തിന്റെ പ്രകാശനം നടന്നു.

യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് അദ്ദേഹം പതിവായി സന്ദർശനം നടത്തിയിരുന്നു. എല്ലാ വേനൽക്കാലത്തും പ്രിയപ്പെട്ട മകളെയും കൊച്ചുമക്കളെയും കാണാനും അവരോടൊപ്പം വിലപ്പെട്ട സമയം ചെലവഴിക്കാനുമായി അദ്ദേഹം യു.കെയിലെത്തുമായിരുന്നു. കുടുംബത്തോടൊപ്പമുള്ള ഈ നിമിഷങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ചിലതായിരുന്നു.

വത്സ ജോസഫാണ് ഭാര്യ, ഏകമകൾ ദിവ്യ ടോജോ, മരുമകൻ ടോജോ തോമസ്
കൊച്ചുമക്കൾ: തോമസ്‌കുട്ടി, ജോസ്‌കുട്ടി

നാളെ സെപ്റ്റംബർ 4 വെള്ളിയാഴ്ച്ച യോവിലിൽ പൊതുദർശനവും ശുശ്രൂഷകളുമുണ്ടാകും. യോവിലിലെ ചർച്ച് ഓഫ് ഹോളി ഗോസ്റ്റിൽ വൈകുന്നേരം അഞ്ചു മണിക്ക് പ്രത്യേക കുർബ്ബാനയും അതിനു ശേഷം പൊതുദർശനവുമാണ് ഒരുക്കിയിട്ടുള്ളത്. അടുത്ത ആഴ്ച ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇട്ടീര പാലമറ്റത്ത് ഔസെഫിന്റെ വിയോഗത്തിൽ യുക്മ ദേശീയ സമിതിക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിക്ക് വേണ്ടി സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി ജോബി തോമസും, എസ് എം സി എ ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more