1 GBP = 130.41
breaking news

ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…

ഇന്ന് വിവാഹിതരാകുന്ന അലൻ കുര്യനും ക്രിസ്റ്റി എൽസ അബ്രഹാമിനും യുക്മ കുടുംബത്തിൻ്റെ വിവാഹ മംഗളാശംസകൾ…

ഇന്ന് തിങ്കളാഴ്ച (24/08/26) രാമപുരം സെൻ്റ്. അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ വച്ച് വിവാഹിതരാകുന്ന അലൻ കുര്യനും ഡോ. ക്രിസ്റ്റി എൽസ അബ്രഹാമിനും വിവാഹ മംഗളാശംസകൾ നേരുന്നു.

യുക്മ മുൻ ജനറൽ സെക്രട്ടറിയും, നിലവിലെ  പി ആർ ഒ യും മീഡിയ കോർഡിനേറ്റേറുമായ മുട്ടുചിറ കണിവേലിൽ കുര്യൻ ജോർജിൻ്റേയും മിനി ജേക്കബിൻ്റെയും മകനായ അലൻ കുര്യൻ വിവാഹം കഴിക്കുന്നത് പത്തനംതിട്ട റാന്നി മേക്കഴൂർ പഴുമണ്ണിൽ അബ്രാഹാം പി ജോണിൻ്റേയും സുബി അബ്രാഹമിൻ്റേയും മകളായ

ഡോ. ക്രിസ്റ്റി എൽസ അബ്രാഹമിനെയാണ്. അലനും ഡോ ക്രിസ്‌റ്റിയും കുടുംബസമേത ബോൾട്ടണിലാണ് താമസിക്കുന്നത്. വിവാഹ ശേഷം ഇരുവരും ജോലി സൗകര്യാർത്ഥം ബ്ലാക്ക്ബേണിലേക്ക് താമസം മാറ്റുവാനാണ് ഉദ്ദേശിക്കുന്നത്.

മികച്ച കലാകാരൻ കൂടിയായ അലനും ഡോ. ക്രിസ്റ്റിക്കും യുക്മ കുടുംബാംഗങ്ങളേവരുടേയും  ഹൃദയം നിറഞ്ഞ വിവാഹ മംഗളങ്ങൾ ഏറ്റവും സ്നേഹത്തോടെയും സന്തോഷത്തോടെയും ആശംസിക്കുന്നു. ഭാവി കുടുംബ ജീവിതം ഏറ്റവും അനുഗ്രഹദായകട്ടെയെന്ന് യുക്മ ന്യൂസ് ടീമും ആശംസിക്കുന്നു.

അലൻ്റേയും ഡോ ക്രിസ്റ്റിയുടെയും വിവാഹ കർമ്മങ്ങളുടെ ലൈവ് ടെലികാസ്റ്റ് രാമപുരം സെൻ്റ. അഗസ്റ്റിൻ ദേവാലയത്തിൽ നിന്നും താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കാണാവുന്നതാണ്.  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more